Gold price: ഇന്ന് വാങ്ങാം, സ്വർണവില താഴോട്ട്

HIGHLIGHTS

ഇന്ന് സ്വർണവില ആശ്വാസനിരക്കിൽ

ഇന്ന് വില കുറഞ്ഞു. കഴിഞ്ഞ 2 ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില (Today's gold price) ആശ്വാസനിരക്കിൽ കുറഞ്ഞു.  ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന് 45,000 രൂപ കടന്ന് സർവകാല റെക്കോർഡിലെത്തിയിരുന്നു. എന്നാൽ ഇന്ന് വില കുറഞ്ഞതോടെ വിപണിവില 44320 രൂപയായി. 

Gold Rate Update

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് (Gold rate) ഇന്ന് 35 രൂപ കുറഞ്ഞ് 4610 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനാകട്ടെ ഇന്ന് 40 രൂപയാണ് കുറവുണ്ടായത്. ഇതോടെ വിപണി വില 5540  രൂപയായി.

Silver Rate Update

ഇന്ന് വെള്ളിയുടെ വില (Silver price) മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക്  90 രൂപയാണ് വില.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :