Gold Price Today
Gold Price Today: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോഡ് വിലയിൽ. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നയങ്ങൾ സ്വർണവിപണിയെ വൻരീതിയിൽ സ്വാധീനിച്ചിരിക്കുന്നു. ഇന്ന് കേരളത്തിൽ സ്വർണവില പവന് 280 രൂപ വർധിച്ചു. ഇങ്ങനെ ഒരു പവൻ സ്വർണത്തിന്റെ വില 63,840 രൂപയായി.
തൊട്ടാൽ പൊള്ളുന്ന വിലയിൽ സ്വർണവില ഇന്ന് സർവ്വകാല റെക്കോഡ് ഭേദിച്ചു. ഇറക്കുമതി തീരുവയിൽ ട്രംപ് നടത്തുന്ന പുതിയ തന്ത്രങ്ങൾ വ്യാപാരയുദ്ധത്തിലേക്ക് വരെ കാരണമാകുമെന്നാണ് സൂചന. ഓഹരി, കടപ്പത്ര വിപണികളുടെ ചാഞ്ചാട്ടത്തിനും ഇത് സ്വാധിക്കുന്നു. ഇങ്ങനെ സ്വർണവിപണിയിലും കാര്യമായ വില മാറ്റമാണ് സംഭവിക്കുന്നത്.
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴേക്ക് പോകുന്നതും സ്വർണവില വർധിക്കുന്നതിന് ഇടയാക്കുന്നു. ഇത് രാജ്യത്ത് മാത്രമുള്ള സ്വർണവില ഉയരുന്നതിലേക്കാണ് നയിക്കുന്നത്. ഇത് തുടരുകയാണെങ്കിൽ കേരളത്തിൽ വരും ദിവസങ്ങളിൽ സ്വർണവില 70000 രൂപയും കടന്ന് മുന്നേറും.
ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 63,840 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7980 രൂപയാകുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 6585 രൂപയുമാണ് ഇന്നത്തെ വില.
എന്നാൽ വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. 106 രൂപയാണ് ഒരു ഗ്രാം വെള്ളിയ്ക്ക് വില.
22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വിലയാണിത്.
കൊച്ചി: 7980 രൂപ
ചെന്നൈ: 7980 രൂപ
ബെംഗളൂരു: 7980 രൂപ
ഡൽഹി: 7995 രൂപ
ഹൈദരാബാദ്: 7980 രൂപ
കൊൽക്കത്ത: 7980 രൂപ
അഹമ്മദാബാദ്: 7985 രൂപ
വഡോദര: 7985 രൂപ
Also Read: Gold Price Hike: പൊന്ന് കൊടുമുടിയെത്തി! റെക്കോഡ് വില, കേരളത്തിൽ മാത്രം സ്വർണവില കുറവാണോ?
ഫെബ്രുവരി 1: ഒരു പവൻ സ്വർണത്തിന് 61,960 രൂപ (120 രൂപ വർധിച്ചു)
ഫെബ്രുവരി 2 : ഒരു പവൻ സ്വർണത്തിന് 61,960 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് 61,640 രൂപ (320 രൂപ കുറഞ്ഞു)
ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് 62,480 രൂപ (840 രൂപ വർധിച്ചു)
ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് 63,240 രൂപ (760 രൂപ വർധിച്ചു)
ഫെബ്രുവരി 6: ഒരു പവൻ സ്വർണത്തിന് 63,440 രൂപ (200 രൂപ വർധിച്ചു)
ഫെബ്രുവരി 7: ഒരു പവൻ സ്വർണത്തിന് 63,440 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 8: ഒരു പവൻ സ്വർണത്തിന് 63,560 രൂപ (120 രൂപ വർധിച്ചു)
ഫെബ്രുവരി 9: ഒരു പവൻ സ്വർണത്തിന് 63,560 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 10: ഒരു പവൻ സ്വർണത്തിന് 63,840 രൂപ (280 രൂപ വർധിച്ചു)