Gold Price Update: അര ലക്ഷത്തിന് അടുത്തെത്തി സ്വർണവില

HIGHLIGHTS

സ്വർണവില തുടർച്ചയായി ഉയരുന്നു

മെയ് മാസത്തിൽ മാത്രം 1,720 രൂപയാണ് വർധിച്ചത്

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു. ഞായറാഴ്ചയ്ക്ക് ശേഷം തുടർച്ചയായ 3 ദിവസങ്ങളിലും Gold Price കുതിക്കുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളിലും 80 രൂപ വീതം വർധിച്ചെങ്കിൽ, ഇന്ന് 200 രൂപയാണ് കൂടിയത്.

Gold price വിശദമായി

ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 45,560 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ ഉയർന്നതിനാൽ വിപണിവില 5695 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ വർധിച്ചു. ഇതോടെ വിപണി വില 4725 രൂപയുമായി. എന്നാൽ കഴിഞ്ഞ 2 ദിവസങ്ങളിലും 22 കാരറ്റ് സ്വർണത്തിന് 10 രൂപ വീതവും, 18 കാരറ്റ് സ്വർണത്തിന് 5 രൂപ വീതവും കൂടി.

സ്വർണവില മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ: 10 ഗ്രാം, 22K സ്വർണത്തിന്

ചെന്നൈ: 57,200 രൂപ

ബെംഗളൂരു: 56,750 രൂപ

ഡൽഹി: 56,850 രൂപ 

മുംബൈ: 56,700 രൂപ

കൊൽക്കത്ത: 56,700 രൂപ

സ്വർണവില വീണ്ടും ഉയരുന്നതും, 45,000 രൂപയിൽ നിന്ന് താഴേയ്ക്ക് വരാത്തതും സ്വർണപ്രേമികൾക്ക് ഒട്ടും ആശ്വാസകരമായ വാർത്തയല്ല. മെയ് മാസത്തിൽ മാത്രം 1,720 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്.

May മാസത്തിലെ Gold price ഒരു പവന് (8 ഗ്രാം) എത്രയെന്ന് അറിയാം…

മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു

മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു

മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു

മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു 

മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു

മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു

Silver Price Today

അതേ സമയം ഇന്ന് സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. അതായത്, ഒരു ഗ്രാം വെള്ളിയ്ക്ക് 83 രൂപയാണ് വില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 103 രൂപയുമാണ് വില വരുന്നത്.

വെള്ളി വില മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ: 10 ഗ്രാം

ചെന്നൈ: 825 രൂപ

ബെംഗളൂരു: 825 രൂപ

ഡൽഹി: 781 രൂപ

മുംബൈ: 781 രൂപ

കൊൽക്കത്ത: 781 രൂപ

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :