Gadget Tips; കാലാവധി കഴിഞ്ഞാൽ വീട്ടിൽ സൂക്ഷിക്കരുത് ഈ ഉപകരണങ്ങൾ!

Updated on 02-Feb-2023
HIGHLIGHTS

പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ വീട്ടിൽ സൂക്ഷിക്കരുത്.

ഇവ നിങ്ങളെ അപകടത്തിലേക്ക് നയിച്ചേക്കാം.

ഏതെല്ലാം ഉപകരണങ്ങളാണ് വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്തതെന്ന് മനസിലാക്കൂ.

നിങ്ങളുടെ വീട്ടിലും കാണും, ഒരുപാട് ഇലക്ട്രോണിക് ഉപകരണങ്ങൾ അല്ലെ? മനുഷ്യന്റെ ആയുസ് തീരുന്നത് പോലെ ഇത്തരം Electronic devicesകളും കാലപ്പഴക്കമോ ഉപയോഗശൂന്യമോ ആകാറുണ്ട്. നമ്മൾ വാങ്ങിക്കൂട്ടിയ ഈ ഉപകരണങ്ങളെല്ലാം ഇപ്പോൾ ഒരു ചവറ്റുകുട്ടയിലായിരിക്കും.

മൊബൈൽ ഫോണുകൾ, റൂട്ടറുകൾ, യുഎസ്ബി കേബിളുകൾ, ഹാർഡ് ഡിസ്കുകൾ, പവർ ബാങ്ക്, ടിവി തുടങ്ങി പല പല ഇലക്ട്രിക് ഉപകരണങ്ങൾ മറ്റ് ചവറുകൾ മുറ്റത്തേക്ക് വലിച്ചെറിയുന്നത് പോലെ ഉപേക്ഷിച്ചാൽ അത് ഭാവിയിൽ പല അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുക. പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നതിനാൽ ഇങ്ങനെ ഉപയോഗശൂന്യമായ ഫോണുകളും മറ്റും ഉപേക്ഷിക്കാതെ സൂക്ഷിച്ച് വച്ചാലോ എന്ന് വിചാരിച്ചാൽ അതും ഒട്ടും സുരക്ഷിതമല്ല.

ഓരോ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരു കാലഹരണ തീയതി അഥവാ Expiry date ഉണ്ട്. നിങ്ങളുടെ വീട്ടിൽ പഴയ ഉപകരണങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ, അത് നിങ്ങൾ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് നിങ്ങൾക്ക് ദോഷമാകുമെന്ന് മാത്രമല്ല, പരിസ്ഥിതിക്ക് വളരെയധികം നാശമുണ്ടാക്കുകയും ചെയ്യും. ഇങ്ങനെ ഏതെല്ലാം ഉപകരണങ്ങളാണ് നിങ്ങളെ ദോഷമായി ബാധിക്കുക എന്നത് പരിശോധിക്കാം.

പഴയ ഫോണുകൾ

സ്മാർട്ട്‌ഫോണുകളിലും ഫീച്ചർ ഫോണുകളിലും ലിഥിയം-അയൺ ബാറ്ററികളുണ്ട്. ഇത് കാലക്രമേണ കേടാകുകയും ദോഷകരമാവുകയും ചെയ്യുന്നു. Old phones വീട്ടിൽ സൂക്ഷിക്കുന്നത് അപകടകമാണ്. കാരണം, നിങ്ങൾ തന്നെ കേട്ടിട്ടുണ്ടാകും, ബാറ്ററി പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങൾ. ഇത്തരമൊരു സാഹചര്യത്തിൽ വീട്ടിലെ ഡ്രോയറിൽ പഴയ ഫോൺ ഉണ്ടെങ്കിൽ അത് ഉടനെ നീക്കം ചെയ്യുക.

പഴയ റൂട്ടർ

നിങ്ങൾ ഇപ്പോഴും കാലഹരണപ്പെട്ട റൂട്ടറാണ് ഉപയോഗിക്കുന്നതെങ്കിൽ അത് പ്രശ്നമാണ്. സൈബർ ക്രിമിനൽ സുരക്ഷയുടെ അഭാവം മൂലം, നിങ്ങളുടെ റൂട്ടർ അഥവാ ഹോം Network ആർക്കും എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ കഴിയും. കൂടാതെ, അമിതമായി ഉപയോഗിക്കുമ്പോൾ ഇത് ഷോർട്ട് സർക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകും.

പഴയ ഹാർഡ് ഡ്രൈവ്

ഹാർഡ് ഡ്രൈവുകളിൽ (expired hard drives) അലുമിനിയം, പോളിമറുകൾ, പ്ലാസ്റ്റിക്കുകൾ, കാന്തങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ പുറമെ വലിയ നല്ല ചട്ടയോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു, അതിനാൽ അപകടമൊന്നുമുണ്ടാകില്ല എന്ന് കരുതിയാൽ തെറ്റി. കാരണം, Old hardriveകൾ ഡ്രോയറിൽ അധികനേരം അടച്ചു വയ്ക്കരുത്. ഹാർഡ് ഡ്രൈവ് വളരെ പഴയതാണെങ്കിൽ, ഡാറ്റ സുരക്ഷിതമായി പകർത്തിയ ശേഷം അത് റീസൈക്കിൾ ചെയ്യാം.

പഴയ വൈദ്യുതി കേബിളുകൾ

പഴയ പവർ കേബിളുകളിൽ, ഇൻസുലേഷൻ പ്രോപ്പർട്ടി കാലക്രമേണ നഷ്ടപ്പെടുന്നതാണ്. സ്പാർക്ക്, ഷോക്കുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ചിലപ്പോഴൊക്കെ ഇത് ഇലക്ട്രിക് ഷോക്കിലേക്കും നയിക്കും. അതിനാൽ കാലാകാലങ്ങളിൽ പഴയ കേബിളുകൾ പരിശോധിച്ച് അവ മാറ്റുക.

പൊട്ടിയ wall socket

Broken wall socket വീട്ടിൽ സൂക്ഷിക്കുന്നത് അപകടമാണ്. പ്രത്യേകിച്ച് കുട്ടികൾ അശ്രദ്ധമായി ഇത് ഉപയോഗിക്കുകയാണെങ്കിൽ ദോഷം ചെയ്യും. ഇതിന്റെ പൊട്ടിയ നട്ടുകളും ബോൾട്ടുകളും ചെറിയ കഷണങ്ങളും അപകടമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ചുവരുകളിലുള്ള സോക്കറ്റുകൾ തകർന്നിട്ടുണ്ടെങ്കിൽ, അവ ഉടൻ ശരിയാക്കുക അല്ലെങ്കിൽ പുതിയത് മാറ്റി വയ്ക്കുക.
ശ്രദ്ധിക്കുക, പല ഉപകരണങ്ങളും നിങ്ങൾക്ക് Recycle ചെയ്യാവുന്നതാണ്. അങ്ങനെയുള്ളവ റീസൈക്കിൾ ചെയ്യുന്നതിനായി ശ്രമിക്കുക.

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :