Earphone hacking
Earphone hacking: ബ്ലൂടൂത്ത് കണക്ഷനിലൂടെ വയർലെസ് ഇയർഫോണുകളും സ്പീക്കറുകളും ഹാക്ക് ചെയ്യുന്ന പുതിയ തട്ടിപ്പ് പ്രചരിക്കുന്നു. ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ മുഖ്യ ഭാഗമാണ് ഇയർപോഡുകളും സ്പീക്കറുകളും. പ്രത്യേകിച്ച് യാത്ര ചെയ്യുന്നവരും ഓഫിസിലേക്ക് പോകുന്നവരും നടക്കുമ്പോഴും മറ്റും ഇയർഫോണുകൾ പ്രധാനമാണ്.
എന്നാൽ ഈ ഡിവൈസുകളിൽ സ്പൈ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് പുതിയ വാർത്ത. ഉപയോഗിക്കുന്നയാൾ അറിയാതെ പല ഓഡിയോ ഉപകരണങ്ങളിലും ഹാക്കിങ് നടക്കുന്നതായി കണ്ടെത്തി. നിങ്ങളുടെ ഇയർഫോണുകളും ഹെഡ്ഫോണുകളും പുതിയ ഹാക്കിങ് തട്ടിപ്പിൽ ഇരയായേക്കാം. അതിനാൽ എങ്ങനെ സുരക്ഷിതമായിരിക്കണം എന്നറിയാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
ഇയർഫോൺ ഹാക്കിങ് വളരെ വേഗത്തിൽ നടക്കുന്ന തട്ടിപ്പാണ്. എന്നാൽ ഹ്രസ്വദൂര ആക്‌സസ് മാത്രമാണ് നടക്കുന്നത്. ഹാക്കിങ് നടത്തുന്നവർക്ക് ബ്ലൂടൂത്ത് വഴിയുള്ള ഓഡിയോ കേൾക്കുന്നതിലും ശബ്‌ദം പ്ലേ ചെയ്യുന്നതിലും, ചലനം ട്രാക്ക് ചെയ്യുന്നതിനുമെല്ലാം സാധിക്കുന്നു. ശരിക്കും ദൈനംദിന ഡിജിറ്റൽ സുരക്ഷയെ ബാധിക്കുന്ന അപകടമാണ് പുതിയ ഹാക്കിങ് രീതി.
WhisperPair ബ്ലൂടൂത്ത് അറ്റാക്ക് എന്നാണ് ഹാക്കിങ് രീതിയുടെ പേര്. ബേസിക് ബ്ലൂടൂത്ത് പെയറിങ് രീതികളെ ആക്രമിച്ചാണ് ഇയർഫോൺ ഹാക്കിങ് നടക്കുന്നത്. സ്മാർട്ട് ഫോണുകൾ ഉൾപ്പെടെയുള്ള സ്മാർട്ട് ഉപകരണങ്ങൾ, വെയറബിളുകൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) എന്നിവയെല്ലാം ഹാക്കിങ്ങിന് വിധേയമാകുന്നുണ്ട്.
വിസ്പർപെയർ അറ്റാക്ക് ഫോണുകളും ഉപകരണങ്ങളും ജോടിയാക്കുന്നതിലൂടെ സംഭവിക്കുന്ന ഹാക്കിങ്ങാണ്. രണ്ട് ബ്ലൂടൂത്ത് ഉപകരണങ്ങൾ കണക്റ്റ് ചെയ്യുമ്പോൾ ഹാക്കർമാർ ആക്സസ് നേടുന്നു. 50 മീറ്റർ പരിധിയിൽ നിന്നുകൊണ്ട് പെയറിങ് സിഗ്നലുകൾ നിരീക്ഷിക്കുന്നതിന് സാധിക്കുന്നു.
ഇങ്ങനെ വിസ്പർപെയറിലൂടെ ആക്‌സസ് ലഭിച്ചുകഴിഞ്ഞാൽ, അപകടസാധ്യത എങ്ങനെയാകുമെന്നോ? ഹാക്കർമാർക്ക് പിന്നീട് സംഗീതം പ്ലേ ചെയ്യുന്നതിനും, നിങ്ങളുടെ കോളുകൾ തടസ്സപ്പെടുത്തുന്നതിനും സാധിക്കുന്നു. അവർക്ക് നിങ്ങളുടെ ഫോണിലെ മൈക്രോഫോൺ വരെ ഉപയോഗിക്കാനും കഴിയും. മറ്റൊരു അപകടം നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ മറച്ചുവെച്ച് കേൾക്കാൻ സാധിക്കും. എങ്ങനെയാണ് വിസ്പർപെയർ ബ്ലൂടൂത്ത് അറ്റാക്കിൽ നിന്ന് നിങ്ങളുടെ ഫോൺ സുരക്ഷിതമാക്കുന്നതെന്ന് പരിശോധിക്കാം.
വിസ്‌പർപെയറിലും ബ്ലൂടൂത്ത് ഹാക്കിങ്ങിലൂടെയുമുള്ള അപകടങ്ങളെ എങ്ങനെ ചെറുക്കാം? ഇതിനുള്ള നിർദേശങ്ങളാണ് ചുവടെ വിവരിക്കുന്നത്.
Also Read: BSNL Cheapest Plan 2026: വെറും 197 രൂപയ്ക്ക് 42 ദിവസം വാലിഡിറ്റി! വിശ്വസിക്കാനാകുന്നില്ല അല്ലേ?