ബുർജ് ഖലീഫയ്ക്ക് നേരെ ഇറാൻ മിസൈൽ ആക്രമണമോ? വൈറൽ വീഡിയോയിലെ അകവും പുറവും

ലോകത്തെ അത്ഭുതമായ Burj Khalifa യിൽ Iran മിസ്സൈൽ പതിച്ചോ? ബുർജ് ഖലീഫയിൽ നിന്ന് പുക ഉയരുന്നതായും ആളുകൾ പരിഭ്രാന്തരായി ഓടുന്നതായും കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് ഇറാന്റെ ഡ്രോണുകൾ പതിച്ച്, മുകളിലത്തെ നിലയിൽ തീപിടുത്തമുണ്ടാകുന്നതായാണ് വീഡിയോ കാണിക്കുന്നത്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെ ബുർജ് ഖലീഫയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ദുബായിയുടെ പതനമാകില്ലേ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

എന്നാൽ പ്രവാസികൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല. അതിനൂതനമായ AI (Artificial Intelligence) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്താണ് ബുർജ് ഖലീഫയുടെ പേരിൽ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് പിന്നിലെ സത്യം? നമുക്ക് പരിശോധിക്കാം.

Iran- Israel സംഘർഷം, Burj Khalifa സുരക്ഷിതമാണോ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറിനെ ഇറാൻ തകർത്തിട്ടില്ല. എന്നാൽ ബുർജ് ഖലീഫയ്ക്ക് അടുത്തെത്തിയ മിസൈലിനെ പ്രതിരോധ സംവിധാനങ്ങൾ തകർത്തിടുന്ന വീഡിയോ ലഭ്യമാണ്. ഉയരം കൂടിയ കെട്ടിടങ്ങൾക്ക് ഭീഷണിയുള്ളതിനാൽ കഴിഞ്ഞ ദിവസം തന്നെ ബുര്‍ജ് ഖലീഫ ദുബായ് ഭരണകൂടം ഒഴിപ്പിച്ചു.

എന്നാൽ ബുർജ് ഖലീഫയെ തകർത്തെന്ന രീതീയിൽ പ്രചരിക്കുന്ന വീഡിയോ എഐ ക്രിയേറ്റഡ് ആണ്. ഇത്തരത്തിൽ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നത് പ്രവാസികളെയും മറ്റും ആശങ്കയിലാക്കുന്നു. അതിനാൽ തന്നെ ഇങ്ങനെയുള്ള സംഘർഷ സാഹചര്യത്തിൽ ഷെയർ ചെയ്യുന്ന വീഡിയോകൾ ഒറിജിനലാണോ അല്ലയോ എന്നത് തീർച്ചപ്പെടുത്തുന്നത് നല്ലതാണ്.

എന്നാൽ ബുർജ് ഖലീഫയ്ക്ക് അടുത്തുള്ള ചില കെട്ടിടങ്ങളിൽ മിസൈൽ ആക്രമണം നടന്നതായി വാർത്തകൾ വരുന്നു. 2010 ൽ നിർമിച്ച 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയ്ക്ക് അടുത്തെത്തിയ ഡ്രോണിനെ ദുബായ് തകർത്തെറിഞ്ഞു.

Also Read: Samsung Galaxy S26 Ultra, S26 Plus, S26 5G ദുബായ്, അമേരിക്കയിലെ വില എങ്ങനെയെന്നോ!

AI വ്യാജ വീഡിയോ തിരിച്ചറിയാം; എങ്ങനെ?

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വരുന്ന AI-Generated വീഡിയോകൾ തിരിച്ചറിയാൻ സാങ്കേതികമായി ചില എളുപ്പവഴികളുണ്ട്. വീഡിയോയിലെ പുകയും തീയും പ്രകാശവും അതിലെ ആളുകളെയും നിരീക്ഷിച്ചാൽ അത് Fake ആണോ എന്നത് മനസിലാക്കാം. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവിടെ നൽകുന്നു.

  1. പുകയും തീയും പ്രകാശവും: സ്ഫോടനങ്ങൾ ഉണ്ടാകുമ്പോൾ പുക ഒരു പ്രത്യേക ദിശയിലേക്കായിരിക്കും നീങ്ങുക. എന്നാൽ AI വീഡിയോകളിൽ പുക പെട്ടെന്ന് അപ്രത്യക്ഷമാകുന്ന പോലെയും മറ്റും കാണാം. സ്ഫോടനം നടക്കുമ്പോൾ ചുറ്റുമുള്ള കെട്ടിടങ്ങളിലും റോഡിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. എന്നാൽ എഐ വീഡിയോകളിൽ ഇത് കാണില്ല.
  2. AI വീഡിയോകളിൽ കാണുന്ന ആളുകളുടെ ചലനത്തിലും അസ്വാഭാവികത കാണാം. എഐ ക്രിയേറ്റഡ് വീഡിയോകളിൽപലപ്പോഴും ആളുകളുടെ കാലുകൾ തറയിൽ സ്പർശിക്കാതെ ഒഴുകി നീങ്ങുന്നതായോ പോലെ കാണാം. അതുപോലെ മനുഷ്യരുടെ മുഖഭാവങ്ങൾ സൂം ചെയ്ത് നോക്കിയാൽ അവ വ്യക്തമല്ലാത്തതായി കാണപ്പെടും.
  3. ക്യാമറ ആംഗിളാണ് മറ്റൊരു ഘടകം. ബുർജ് ഖലീഫ പോലുള്ള സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോയിൽ ഒരേയൊരു ആംഗിളിലുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സാധാരണ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ, പല ആളുകളും വിവിധ ആംഗിളുകളിൽ നിന്ന് മൊബൈലിൽ പകർത്താറുണ്ട്.
  4. ചില എഐ വീഡിയോകളിൽ വാട്ടർമാർക്ക് കാണാൻ സാധിക്കും.
  5. ഫേക്ക് വീഡിയോ കണ്ടെത്താൻ ചില ടൂളുകളും ലഭ്യമാണ്. InVid പോലുള്ള ടൂളുകളും ഗൂഗിൾ ലെൻസിലെ റിവേഴ്സ് ഇമേജ് സെർച്ചുകളും ഉപയോഗിച്ച് വീഡിയോ ഫേക്ക് ആണോ എന്ന് കണ്ടെത്താനാകും.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :