ഡിജിറ്റ് സീറോ1 അവാർഡ് Best Gadgets ഇതാ…

HIGHLIGHTS

22 വർഷത്തെ പാരമ്പര്യമുള്ള ഡിജിറ്റ് വർഷാവർഷം നടത്തുന്ന അവാർഡുകൾ പ്രഖ്യാപിച്ചു

Digit Zero 1 Awards കഴിഞ്ഞുപോയ വർഷത്തിലെ മികച്ച സ്മാർട് ഡിവൈസുകൾ ഏതെല്ലാം?

2024 സമ്പന്നമാക്കിയ Best Gadgets ഏതൊക്കെയെന്നോ?

ഡിജിറ്റ് സീറോ1 അവാർഡ് Best Gadgets ഇതാ…

2024 സമ്പന്നമാക്കിയ Best Gadgets ഏതൊക്കെയെന്നോ? Digit Zero 1 Awards കഴിഞ്ഞുപോയ വർഷത്തിലെ മികച്ച സ്മാർട് ഡിവൈസുകളെ പരിചയപ്പെടുത്തുകയാണ്. എല്ലാ വർഷവും ഡിജിറ്റ് സീറോ1 അവാർഡ് സ്മാർട് ഡിവൈസുകളുടെ പെർഫോമൻസ് അടിസ്ഥാനമാക്കി പ്രഖ്യാപിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പരിപാടിയുടെ മുഖ്യ അതിഥിയായി. കേന്ദ്ര മന്ത്രിയും ടൈംസ് നെറ്റ് വർക്ക് സിഇഒയും ചേർന്ന് അവാർഡുകൾ സമ്മാനിച്ചു. ഡിജിറ്റിൽ ഇനി ഷോപ്പിങ് സംവിധാനവും അവതരിപ്പിക്കുന്നു. ടെക്നോളജി പെർഫോമൻസ് മാത്രമല്ല, അത് ജീവിതത്തെ എങ്ങനെ മാറ്റി മറിക്കുന്നു വെന്നും നമ്മൾക്ക് മനസിലാക്കാം. അതിനായി പരിശ്രമിക്കാം.

Best Gadgets: ഡിജിറ്റ് സീറോ1

22 വർഷത്തെ പാരമ്പര്യമുള്ള ഡിജിറ്റ് അവാർഡുകൾ എന്തുകൊണ്ടാണ് ഇത്രയും പ്രത്യേകത അർഹിക്കുന്നത്? പെർഫോമൻസ് അടിസ്ഥാനമാക്കി ടെക് മേഖലയിൽ നടത്തുന്ന ഒരേയൊരു അവാർഡ് ചടങ്ങാണിത്.

വിപണി അറിഞ്ഞ് ഉപകരണങ്ങൾ പുറത്തിറക്കുന്ന ബ്രാൻഡുകൾക്കുള്ള അംഗീകാരമാണ് ഡിജിറ്റ് സീറോ1. വിപണിയിൽ ഏറ്റവും മികച്ചത് ഏതെന്ന് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ മനസിലാക്കുന്നു. ഓരോ വിഭാഗത്തിലെയും വിജയിയെ അവരുടെ പൂർണമായ പ്രകടനത്തിന് ശേഷമുള്ള മൊത്തം സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.

Best Gadgets അവാർഡ് 2024

ഓരോ വിഭാഗത്തിനും വേണ്ടി 100+ ടെസ്റ്റുകൾ നടത്തി, പാരാമീറ്ററുകളിലുടെ വിശകലനം ചെയ്താണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഇതിൽ വില അനുസരിച്ച് വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച ഡിവൈസുകൾ, നവീന ടെക്നോളജി എന്നിവയാണ് പരിഗണിക്കുന്നത്. ഇതിൽ ഫോണുകളുടെ വിലയിലും ഫീച്ചറുകളിലും ഡിസൈനിലുമുള്ള സ്കോറുകൾ കണക്കാക്കുന്നില്ല.

സ്മാർട്ഫോണുകൾ, സ്മാർട് ടിവി, ഇയർഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ എന്നിവയിൽ നിന്നുമാണ് Best buy, സീറോ1 അവാർഡുകൾ വിജയിയെ തെരഞ്ഞെടുക്കുന്നത്.

ഡിജിറ്റ്

ഇന്ത്യയിൽ ടെക് വാർത്തകൾ അനുനിമിഷം വായനക്കാരിലേക്ക് എത്തിക്കുന്ന ദൌത്യത്തിലാണ് ഡിജിറ്റ്. ടെക്നോളജിയെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഡിജിറ്റ് എന്ന വിശ്വസനീയമായ സുഹൃത്തിലൂടെ നിങ്ങളിലേക്ക് എത്തും.

8 ഭാഷകളിലാണ് ഡിജിറ്റ് വാർത്തകൾ വായനക്കാരിലേക്ക് എത്തുന്നത്. ഇന്ത്യയിലെ 3 മുൻനിര ടെക് മാധ്യമങ്ങളിൽ മുന്നിലാണ് ഡിജിറ്റ്. 20 മില്യൺ വായനക്കാരോടെ 22 വർഷമായി ഡിജിറ്റ് മാധ്യമരംഗത്ത് ശോഭിക്കുന്നു.

മനുഷ്യജീവിതത്തിന് ഇന്ന് വളരെ അത്യന്താപേക്ഷിതമാണ് ടെക്നോളജി. ഓരോരുത്തരുടെയും ജീവിതത്തെ അടുത്ത പടിയിലേക്ക് എത്തിക്കാൻ ടെക്നോളജിയിലെ മാറ്റങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കുക. അതിന് ഡിജിറ്റ് നിങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo