Aadhaar Card Alert: UIDAIയിൽ നിന്നുള്ള മുന്നറിയിപ്പ്, ഈ മെസേജ് നിങ്ങൾക്കും ലഭിച്ചോ?

Updated on 27-Feb-2023
HIGHLIGHTS

ആധാർ കാർഡ് ഉപയോഗിച്ചുള്ള പല തട്ടിപ്പുകളും ഇന്ന് പ്രചരിക്കുന്നുണ്ട്

ഇതിനെതിരെ UIDAI പലപ്പോഴും നിർദേശങ്ങൾ നൽകാറുണ്ട്

UIDAIയിൽ നിന്നുള്ള അറിയിപ്പ് എന്ന തരത്തിൽ പ്രചരിക്കുന്ന പുതിയ മെസേജിന്റെ സത്യാവസ്ഥ പരിശോധിക്കാം

ബയോമെട്രിക് ഡാറ്റ ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ഉൾക്കൊള്ളുന്ന Aadhaar Card ഓരോ ഇന്ത്യക്കാരനും എത്രമാത്രം പ്രധാനമാണെന്നത് പറയേണ്ടതില്ല. വിവിധ സർക്കാർ പദ്ധതികളും സേവനങ്ങളും ആക്സസ് ചെയ്യുന്നതിനുള്ള ഒരു അനിവാര്യ രേഖയായാണ് ആധാർ കാർഡിനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ആധാർ കാർഡ് ഉപയോഗിച്ചുള്ള പല തട്ടിപ്പുകളും ഇന്ന് പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരം കെണിക്കുഴികളിൽ പെടാതിരിക്കാനും ഇതുമായി നിങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാനും UIDAI ചില മാർഗനിർദേശങ്ങളും അലേർട്ടുകളും മാർഗനിർദേശങ്ങളും ഇടയ്ക്കിടെ നൽകാറുണ്ട്.

അടുത്തിടെ, UIDAIയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആധാർ കാർഡ് ഉപയോക്താക്കൾ അവരുടെ ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരുമായും പങ്കിടരുതെന്നും, സർക്കാർ പദ്ധതികൾ ലഭിക്കുന്നതിന് അവരുടെ ആധാർ കാർഡിന്റെ പകർപ്പ് നൽകരുതെന്നുമാണ് അറിയിപ്പിൽ പറഞ്ഞിരുന്നത്. Aadhaar ദുരുപയോഗം തടയാൻ കേന്ദ്രസർക്കാരാണ് ഈ നിർദേശം നൽകിയതെന്നും സന്ദേശത്തിൽ പറയുന്നു.

https://twitter.com/UIDAI/status/1628015246882512901?ref_src=twsrc%5Etfw

എന്നാൽ, ഈ സന്ദേശം പൂർണമായും വ്യാജമാണെന്നും സർക്കാർ ഇങ്ങനെയൊരു സർക്കുലർ പുറപ്പെടുവിച്ചിട്ടില്ലെന്നും UIDAI വ്യക്തമാക്കി. ഇതിന് പുറമെ, ഈ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന UIDAIയിലേക്കുള്ള ലിങ്കും തെറ്റാണ്.
ആധാറിനെ കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ ലഭിക്കുന്നതിന്, ഉപയോക്താക്കൾ എപ്പോഴും ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in പിന്തുടരാനും നിർദേശത്തിൽ പറയുന്നു.

ആളുകൾ തങ്ങളുടെ ആധാർ വിശദാംശങ്ങൾ സംരക്ഷിക്കണമെന്നും അവ അനധികൃത സ്ഥാപനങ്ങളുമായി പങ്കിടരുതെന്നും യുഐഡിഎഐ നിരന്തരം ആവശ്യപ്പെടുന്നു. വ്യക്തിഗത വിവരങ്ങൾ എങ്ങനെ സുരക്ഷിതമാക്കാമെന്നും വഞ്ചന തടയാമെന്നുള്ള മാർഗനിർദേശങ്ങളും അവർ നൽകുന്നു. യുഐഡിഎഐയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളോ ഇമെയിലുകളോ സംബന്ധിച്ച് ഉപയോക്താക്കൾ ജാഗ്രത പാലിക്കുകയും അത്തരം സന്ദേശങ്ങളിൽ പ്രവർത്തിക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത പരിശോധിക്കുകയും വേണം. ആധാർ കാർഡ് ഉടമകൾ തങ്ങളുടെ വിവരങ്ങൾ പങ്കുവെക്കരുതെന്ന് യുഐഡിഎഐയിൽ നിന്നുള്ള മുന്നറിയിപ്പ് നൽകുന്ന സന്ദേശം എന്തായാലും വ്യാജമാണ്. സർക്കാർ അത്തരത്തിലുള്ള ഒരു ഉപദേശവും നൽകിയിട്ടില്ല.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :