ദർശന രാജേന്ദ്രന്റെ പുരുഷ പ്രേതം നേരിട്ട് OTTയിലേക്ക്…

HIGHLIGHTS

ദർശന രാജേന്ദ്രനാണ് പുരുഷ പ്രേതം സിനിമയിലെ പ്രധാന താരം

പ്രശസ്ത സംവിധായകരായ ജിയോ ബേബിയും മനോജ് കാനയും ചിത്രത്തിൽ വേഷമിടുന്നുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട നായിക ദര്‍ശന രാജേന്ദ്രൻ പ്രധാന കഥാപാത്രമായ 'പുരുഷ പ്രേതം' നേരിട്ട് ഒടിടിയിൽ പ്രദർശനത്തിന് എത്തുന്നു. സിനിമയുടെ റിലീസിനെ കുറിച്ചുള്ള വാർത്ത ടീസറോടെ പങ്കുവച്ചാണ് അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.

പുരുഷ പ്രേതം Direct OTT Releaseന്

പ്രശസ്ത സംവിധായകരായ ജിയോ ബേബിയും മനോജ് കാനയും Purusha Pretham എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാർവതി, അർച്ചന സുരേഷ്, അരുൺ നാരായണൻ, നിഖിൽ, ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹൻരാജ്, സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്,ഗീതി സംഗീത, സിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ദേവിക രാജേന്ദ്രൻ, പ്രമോദ് വെളിയനാട് തുടങ്ങിയവരും സിനിമയിൽ മുഖ്യവേഷം ചെയ്യുന്നു. ചിത്രത്തിലെ ജഗദീഷിന്റെ വേഷവും ടീസർ റിലീസിൽ പ്രശംസ നേടുന്നു.

എവിടെ കാണാം?

സോണി ലിവിലാണ് പുരുഷ പ്രേതം റിലീസിന് എത്തുന്നത്. സിനിമയുടെ റിലീസ് തീയതി എന്നാൽ പ്രഖ്യാപിച്ചിട്ടില്ല. ഉടൻ തന്നെ സിനിമ ഒടിടി റിലീസിലൂടെ കാണാമെന്നാണ് അണിയറപ്രവർത്തകരും SonyLIVഉം അറിയിച്ചിരിക്കുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :