തമിഴിലെ ഒരു അടാർ ത്രില്ലർ സിനിമ ആമസോൺ പ്രൈംമിൽ എത്തി

HIGHLIGHTS

തമിഴിലെ ഒരു അടാർ ത്രില്ലർ സിനിമ ആമസോൺ പ്രൈംമിൽ എത്തി

കൂടാതെ മറ്റു സിനിമകളുടെ വിശേഷങ്ങളും ഇവിടെ നോക്കാം

തമിഴിലെ ഒരു അടാർ ത്രില്ലർ സിനിമ ആമസോൺ പ്രൈംമിൽ എത്തി

തമിഴിൽ കഴിഞ്ഞ മാസം തിയറ്ററുകളിൽ റിലീസ് ചെയ്ത സിനിമ ആയിരുന്നു D Block എന്ന സിനിമ .ഇപ്പോൾ ഈ സിനിമ ഇതാ ആമസോൺ പ്രൈംമിൽ റിലീസ് ചെയ്തിരിക്കുന്നു .തമിഴിലെ യുവ താരം അരുൾ നിധിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത് .കാടിന് നടുക്കുള്ള ഒരു കോളേജ് ,അതിനെ ചുറ്റിപറ്റി നടക്കുന്ന കാര്യങ്ങൾ .വളരെ ത്രിലിംഗ് രീതിയിൽ തന്നെയാണ് സിനിമ മുന്നോട്ട് പോകുന്നത് .ത്രില്ലർ സിനിമകൾ ഇഷ്ടമുള്ളവർക്ക് കാണാവുന്ന ഒരു സിനിമ കൂടിയാണിത് .

Digit.in Survey
✅ Thank you for completing the survey!

മറ്റു മികച്ച ത്രില്ലർ സിനിമകളുടെ ലിസ്റ്റ്

ത്രില്ലർ കാറ്റഗറിയിൽ ആദ്യം എടുത്തു പറയേണ്ടത് Adivi Sesh നായകനായി ജൂൺ മാസ്സം തിയറ്ററുകളിൽ എത്തിയ മേജർ എന്ന സിനിമയാണ് .മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥപറഞ്ഞിരിക്കുന്ന ഈ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .

മലയാളം ,തെലുങ്ക് ,തമിഴ് കൂടാതെ ഹിന്ദി എന്നി ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്തിരുന്നു .ഇപ്പോൾ ഇതാ ഈ ചിത്രം OTT റിലീസിന് എത്തിയിരിക്കുന്നു  .ജൂലൈ 3 മുതൽ ഈ ചിത്രം OTT സ്‌ട്രീമിംഗ്‌ പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .മികച്ച കളക്ഷനുകളും ഈ ചിത്രം തിയറ്ററുകളിൽ നിന്നും നേടിയിരുന്നു .മികച്ച ത്രില്ലർ സിനിമകൂടിയാണ് ഇത് .

അടുത്തതായി മലയാളത്തിൽ നിന്നും പുതിയ കുറ്റാന്വേഷണ സിനിമ ഇതാ OTT യിൽ റിലീസ് ചെയ്തിരിക്കുന്നു .ആസിഫ് അലി നായകനായി എത്തിയ കുറ്റവും ശിക്ഷയും എന്ന സിനിമയാണ് ഇപ്പോൾ OTT യിൽ റിലീസ് ചെയ്തിരിക്കുന്നത് .OTT പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴി ഇപ്പോൾ ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .മെയ് 27 നു തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു ഇത് .എന്നാൽ തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുക്കുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല .രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo