1000 രൂപറെയിഞ്ചിൽ ഇതാ പുതിയ കൂൾപാഡ്‌ ഇയർബഡ്ഡുകൾ പുറത്തിറക്കി

HIGHLIGHTS

കൂൾപാടിന്റെ പുതിയ ബഡ്ജറ്റ് ഇയർ ബഡ്ഡുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു

BLUETOOTH 5.0 സവിശേഷതകളോടെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്

കൂൾപാടിന്റെ പുതിയ ഉത്പന്നങ്ങൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന കൂൾ ബാസ്സ് ഇയർ ബഡ്ഡുകളാണ് ഇപ്പോൾ കൂൾപാഡ്‌ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുതന്നെയാണ് പുതിയ ഇയർ ബഡ്ഡുകൾ കൂൾപാഡ്‌ അവതരിപ്പിച്ചിരിക്കുന്നത് .

40mAhന്റെ ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .4.5 hrs മണിക്കൂർ വരെ ഇത് തുടർച്ചയായി ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത് .അതുപോലെ തന്നെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ ഫാസ്റ്റ് ചാർജിങ് ടെക്ക്നോളജി .15 മിനിറ്റുകൊണ്ട് 3 മണിക്കൂർ വരെ ഉപയോഗിക്കുവാൻ സാധിക്കുന്ന ചാർജ്ജ് ചെയ്യുവാൻ സാധിക്കുന്നതാണ് .

ഇതിന്റെ പ്ലേ ബാക്ക് ടൈം 4 മണിക്കൂർ വരെ ആണെങ്കിലും ഇതിന്റെ സ്റ്റാൻഡ് ബൈ ടൈം 20 മണിക്കൂർ വരെയാണ് .അതുപോലെ തന്നെ ഡിജിറ്റൽ ബാറ്ററി ഇന്റികേറ്ററുകളും ഈ ഇയർ ബഡ്ഡുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടതാണ് .അതുപോലെ തന്നെ  ഈ കൂൾ ബാസ്സ് മോഡലുകൾക്ക് Bluetooth 5.0  സപ്പോർട്ടും ലഭിക്കുന്നുണ്ട് .

കൂടാതെ ഗൂഗിൾ അസിസ്റ്റന്റ് അടക്കമുള്ള മറ്റു സപ്പോർട്ടും കൂൾപാടിന്റെ ഈ കൂൾ ബാസ്സ് ഇയർ ബഡ്ഡുകൾ കാഴ്ചവെക്കുന്നുണ്ട് .വിലയിലേക്കു കടക്കുകയാണെങ്കിൽ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ബഡ്ഡുകളാണ് ഇത് . Rs 1,199 രൂപയാണ് ഇതിന്റെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :