കോടികൾ കൊയ്ത് ലാലേട്ടന്റെ പുലി മുരുകൻ

HIGHLIGHTS

പുലി കുതിക്കുന്നു കേരളത്തിൽ

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകൻ കേരളത്തിൽ കുതിക്കുന്നു .പ്രതീക്ഷയ്ക്കും അപ്പുറമാണ് പുലിമുരുകൻ എന്നതാണ് ഒരു സത്യം .ഇപ്പോൾ കിട്ടിയ വിവരങ്ങൾ വെച്ച് പുലിമുരുകൻ കേരളത്തിലെ ബോക്സ് ഓഫീസിൽ വൻ ചലനങ്ങൾ ആണ് സൃഷ്ടിക്കുന്നത് .

മൂന്നു ദിവസത്തെ കളക്ഷൻ തന്നെ പറയുകയെണെങ്കിൽ 12 കൊടിക്കും മുകളിൽ വരുമെന്നാണ് സൂചനകൾ .25 കോടി മുതൽ മുടക്കിൽ എടുത്ത ഈ പക്കാ മാസ്സ് ലാലേട്ടൻ ചിത്രം ഇങ്ങനെ പോകുകയാണെങ്കിൽ മലയാളത്തിലെ ആദ്യത്തെ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന ഒരു സിനിമയായിരിക്കും എന്ന് കരുതാം .

മികച്ച സംഘടന രംഗങ്ങളും ,മികച്ച ഗ്രാഫിക്സ് വർക്കും പുലിമുരുകൻ മറ്റൊരു തലത്തിൽ എത്തിക്കുന്നു എന്നുതന്നെ പറയാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :