cloudflare down hits chatgpt canva x and more important websites
ഇന്റർനെറ്റിന്റെ പല ഭാഗങ്ങളെ നിശ്ചലമാക്കി അമേരിക്കയുടെ Cloudflare down ആയി. ChatGPT, പെർപ്ലെക്സിറ്റി പോലുള്ള പ്രീമിയം എഐ സൈറ്റുകളെയും എക്സ്, കാൻവ പോലുള്ളവയെയും ക്ലൗഡ്‌ഫ്ലെറിലെ എറർ ബാധിച്ചു. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞാണ് ക്ലൗഡ്‌ഫ്ലെയറിൽ സാങ്കേതിക തകരാറുണ്ടായത്.
കാൻവയും ട്വിറ്ററും ഓപ്പൺ എഐയും തുടങ്ങി മിക്ക സൈറ്റുകളും സ്തംഭിക്കുന്നതിന് ഇത് കാരണമായി. എന്നാൽ എന്താണ് സംഭവിച്ചതെന്ന് പലർക്കും മനസിലായിട്ടില്ല.
എക്സ്, ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ വെബ്‌സൈറ്റുകളുടെ ഉപയോക്താക്കൾ പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുണ്ട്. എക്കണോമിക്സ് ടൈംസ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഒറ്റദിവസം എന്താ എല്ലാ സൈറ്റുകളും പണിമുടക്കിയതെന്നായിരുന്നു പലരുടെയും സംശയം. ക്ലൗഡ്‌ഫ്ലെയറിന്റെ ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിക്കുന്ന പ്ലാറ്റ്‌ഫോമുകളിലാണ് പ്രശ്നം നേരിടുന്നത്. ക്ലൗഡ്‌ഫ്ലെയർ ഔദ്യോഗികമായി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മോഡേൺ ഇന്റർനെറ്റിന്റെ വലിയൊരു ഭാഗത്തിന് പിന്നിൽ ക്ലൗഡ്‌ഫ്ലെയർ ആണുള്ളത്. ട്രാഫിക് കുതിച്ചുചാട്ടമോ സൈബർ ആക്രമണമോ ഉണ്ടാകുമ്പോൾ വെബ്‌സൈറ്റുകളെ ഓൺലൈനിൽ നിലനിർത്തുന്ന ഉള്ളടക്ക വിതരണം ഇവരാണ് നൽകുന്നത്. ഈ സമയത്ത് സുരക്ഷാ പരിരക്ഷകയും തരുന്നു.
Also Read: Sony Home Theatre System 9000 രൂപയ്ക്ക്, ആമസോണിലെ അതിഗംഭീര ഓഫർ
സാങ്കേതിക തകരാർ സംഭവിച്ചതിൽ ക്ലൗഡ്‌ഫ്ലെയർ കമ്പനി പ്രതികരിച്ചിട്ടുണ്ട്. “ഒന്നിലധികം ഉപഭോക്താക്കളെ ബാധിക്കുന്ന സാങ്കേതിക പ്രശ്‌നത്തെ കുറിച്ച് അറിഞ്ഞു. ഇതിൽ ഞങ്ങൾ ഇപ്പോൾ അന്വേഷണം നടത്തുകയാണ്” എന്ന് ആദ്യ അപ്ഡേറ്റിൽ വിശദമാക്കി. എങ്കിലും ഇതിനുള്ള കാരണമെന്തെന്നോ പരിഹാരമെന്താണെന്നോ എപ്പോൾ പരിഹരിക്കുമെന്നോ കമ്പനി അറിയിച്ചില്ല.
യുകെ സമയം രാവിലെ 11.30 ഓടെയാണ് തകരാർ ആരംഭിച്ചത്. സാധാരണ ഇങ്ങനെ ഔട്ടേജ് വന്നാൽ അത് റിപ്പോർട്ട് ചെയ്യുന്നത് എക്സിലും ട്രാക്കിംഗ് സൈറ്റായ ഡൗൺ ഡിറ്റക്ടറിലുമാണ്. എന്നാൽ ഈ സൈറ്റുകൾ വരെ ബാധിക്കപ്പെട്ടു. ക്ലൗഡ്‌ഫ്ലെയറിനെ ആശ്രയിക്കുന്നതിനാലാണ് ഇവ ലോഡ് ചെയ്യാൻ ബുദ്ധിമുട്ടിയത്. ഒടുവിൽ ഡൗൺ ഡിറ്റക്ടർ റിക്കവർ ആയപ്പോൾ X, Spotify പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ പ്രശ്നങ്ങളുടെ പരാതികൾ സൈറ്റിൽ നിറഞ്ഞു.