Christmas New Year Bumper 2025
Christmas New Year Bumper 2025: 400 രൂപയ്ക്ക് കോടീശ്വരനാകാനുള്ള സുവർണാവസരമാണ് ഇക്കൊല്ലത്തെ ബമ്പർ ലോട്ടറി. 20 കോടി രൂപയാണ് 2025-ലെ ശതകോടീശ്വരനായി കാത്തിരിക്കുന്നത്. ക്രിസ്മസ്- ന്യൂഇയർ ബമ്പർ ഇപ്പോഴിതാ തകൃതിയായി മുന്നേറുകയാണ്.
ഇതുവരെ 20 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിസംബർ 17-നാണ് ക്രിസ്തുമസ് – നവവത്സര ബമ്പർ വിൽപ്പന ആരംഭിച്ചത്.
BR-101 എന്ന കോഡിലുള്ള ക്രിസ്മസ് – നവവത്സര ബമ്പർ 2024 – 25 ആണ് വിൽപ്പനയ്ക്കുള്ളത്. 400 രൂപയാണ് ക്രിസ്മസ് ബമ്പറിന്റെ വില. ഇരുപത് കോടി രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ ആദ്യ സമ്മാന തുക.
ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും. 10 ലക്ഷം വീതം ഓരോ സീരീസുകൾക്കും 30 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 20 പേർക്ക് നൽകുന്നു. അഞ്ചാം സമ്മാനമായി 20 പേർക്ക് രണ്ടു ലക്ഷം വീതവും ലഭിക്കും.
ഒന്നാം സമ്മാനം: 20 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ (20 പേർക്ക്)
മൂന്നാം സമ്മാനം: 10 ലക്ഷം (30 പേർക്ക്)
നാലാം സമ്മാനം: 3 ലക്ഷം (20 പേർക്ക്)
അഞ്ചാം സമ്മാനം: 2 ലക്ഷം (20 പേർക്ക്)
2025 ഫെബ്രുവരി 5-നാണ് ക്രിസ്മസ്- ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് നടത്തുക.
കേരളത്തിലെ ലോട്ടറി മറ്റ് സംസ്ഥാനങ്ങളിലും പ്രശസ്തമാണ്. തമിഴ് നാട്, കർണാടക, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി ആളുകൾ ബമ്പർ ടിക്കറ്റ് എടുക്കാനായി എത്താറുണ്ട്. എന്നാൽ നിങ്ങൾ ശ്രദ്ധിക്കേണ്ടത് ചില ലോട്ടറി തട്ടിപ്പുകളാണ്.
Also Read: ജാഗ്രത മതി! ഇങ്ങനെ ഫോട്ടോ ഷെയർ ചെയ്താലും ട്രോളിയാലും കേസാകും, ഓരോ യൂസറും ശ്രദ്ധിക്കുക…
കഴിഞ്ഞ വർഷം ബെംഗളൂരു ചിക്ക്പേട്ടിലെ വ്യാപാരിയ്ക്ക് Lottery Scam- വഴി പണം നഷ്ടമായിരുന്നു. ഓൺലൈൻ കേരള ലോട്ടറിയിലൂടെ 14.7 ലക്ഷം രൂപ ലഭിച്ചുവെന്ന് തട്ടിപ്പുകാർ ഇയാളെ തെറ്റിദ്ധരിപ്പിച്ചു. വിവിധ നികുതിയും മറ്റും ചൂണ്ടിക്കാട്ടി പണം വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. ആദ്യം കുറച്ച് പണം നൽകിയെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ ഇത് തട്ടിപ്പാണെന്ന് അയാൾക്ക് മനസിലായ. ഉടനെ പൊലീസിനെ ഈ ലോട്ടറി തട്ടിപ്പിനെ കുറിച്ച് അറിയിച്ചു.
ഓൺലൈൻ തട്ടിപ്പെന്ന പേരിൽ കർണാടക സ്വദേശിയായ ഒരു സ്ത്രീയ്ക്ക് 18 ലക്ഷം രൂപ വരെയാണ് നഷ്ടമായത്. സ്ക്രാച്ച് കാർഡ് ലോട്ടറിയിലൂടെ വിജയിയായെന്ന് പറഞ്ഞാണ് ഇവരെ കബളിപ്പിച്ചത്.
ഇത്തരം ലോട്ടറി തട്ടിപ്പുകളെ നിങ്ങൾക്ക് വിദഗ്ധമായി നേരിടാം. എങ്ങനെയെന്നാൽ…
ആദ്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് കേരള ലോട്ടറി ടിക്കറ്റുകളൊന്നും ഓൺലൈൻ വിൽപ്പനയിൽ ഇല്ല എന്നതാണ്. ഇങ്ങനെ വാദിച്ച് വിളിക്കുന്ന കോളുകളോട് നിങ്ങൾ പ്രതികരിക്കാതിരിക്കുക.
അംഗീകൃത ഏജൻസികളിൽ നിന്നും വിൽപ്പനക്കാരിൽ നിന്നും നേരിട്ട് മാത്രം ലോട്ടറി വാങ്ങുക. സോഷ്യൽ മീഡിയ, ഓൺലൈൻ വഴി ടിക്കറ്റുകൾ വാങ്ങരുത്.