chatgpt ghibli ai images
ഇന്റർനെറ്റിന്റെ ഇപ്പോഴത്തെ ചർച്ച Ghibli AI ചിത്രങ്ങളാണ്. ഗിബ്ലി സ്റ്റൈലിൽ AI ഇമേജുകൾ ക്രിയേറ്റ് ചെയ്ത ആളുകൾ സോഷ്യൽ മീഡിയയലും എക്സിലുമെല്ലാം പോസ്റ്റ് ചെയ്യുകയാണ്. എന്താ സംഭവമെന്ന് പിടികിട്ടിയില്ലെങ്കിൽ പറഞ്ഞുതരാം.
വിപുലമായ ഇമേജ്-ജനറേഷൻ ഫീച്ചറുകളോടെ ചാറ്റ്ജിപിടി യൂസേഴ്സിന് വേണ്ടി അവതരിപ്പിച്ച ഇമേജ് എഡിറ്റിങ് ടൂളാണിത്. OpenAI അതിന്റെ ഏറ്റവും പുതിയ GPT-4o AI അപ്‌ഗ്രേഡ് പുറത്തിറക്കിയപ്പോഴാണ് ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയത്. ഗിബ്ലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പോർട്രെയ്റ്റുകൾ, ലാൻഡ്‌സ്‌കേപ്പുകൾ, ഫാന്റസി ചിത്രങ്ങളെല്ലാം ക്രിയേറ്റ് ചെയ്യാം. ഗിബ്ലി AI ഇമേജുകൾ വെറുതെ ഫോട്ടോകളെ എഡിറ്റ് ചെയ്ത് തരികയല്ല. അതിനൊരു നൊസ്റ്റാൾജിക് ഫീലും കൊടുക്കുന്നുണ്ട്. ഇത് തന്നെയാണ് ഏറ്റവും രസകരമായ ഫീച്ചറെന്ന് പറയാം.
1986-ൽ ഹയാവോ മിയാസാക്കി, ഇസാവോ തകഹാട്ട, തോഷിയോ സുസുക്കി എന്നിവരാണ് സ്റ്റുഡിയോ ഗിബ്ലി സ്ഥാപിച്ചത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആനിമേഷൻ സ്റ്റുഡിയോകളിൽ ഒന്നാണിത്. സ്പിരിറ്റഡ് എവേ, മൈ നെയ്ബർ ടൊട്ടോറോ, ഹൗൾസ് മൂവിംഗ് കാസിൽ തുടങ്ങിയ മാസ്റ്റർപീസുകൾ ഗിബ്ലി വഴിയാണ് ക്രിയേറ്റ് ചെയ്തത്. അതിശയിപ്പിക്കുന്ന ആനിമേഷൻ, കളർ പാലറ്റുകൾ എന്നിവയൊക്കെ ഗിബ്ലി എഐ വഴിയുണ്ടാക്കാം.
ചാറ്റ്ജിപിടി Plus ആക്സസുണ്ടെങ്കിൽ മാത്രമേ DALL·E വഴി ചിത്രങ്ങൾ സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ പ്രതിമാസം $20 മുതൽ ആരംഭിക്കുന്ന പ്രീമിയം ടയർ ആക്സസുള്ളവർക്ക് ഗിബ്ലി എഐ ഉപയോഗിക്കാം. പക്ഷേ നിങ്ങൾ ChatGPT യുടെ പ്രീമിയം ഉപഭോക്താവല്ലെങ്കിൽ എങ്ങനെ ഗിബ്ലി എഐ ഇമേജ് ക്രിയേറ്റ് ചെയ്യാം?
സൗജന്യ ടയറിലുള്ളവ ഉൾപ്പെടെ, GPT-4o-യുടെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ ഉപയോഗിക്കാം. ഇതിനായി GPT-4o-യിൽ OpenAI ഇമേജ് ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്. ഇതുവഴി നിങ്ങൾക്ക് ഗിബ്ലി-സ്റ്റൈൽ പോർട്രെയ്റ്റുകൾ ക്രിയേറ്റ് ചെയ്യാം. പ്ലസ്, പ്രോ, ടീം, സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളവർക്ക് ഈ ഫീച്ചർ ലഭ്യമാണ്.
നിങ്ങൾക്ക് ചാറ്റ്ജിപിറ്റി പ്ലസ് ഇല്ലെങ്കിൽ, Midjourney, Getimg.ai, അല്ലെങ്കിൽ insMind പോലുള്ള AI ഇമേജ് ജനറേറ്ററുകൾ ഉപയോഗിക്കാം. ഗ്രോക്ക് എഎഐ, ജെമിനി പോലുള്ളവയിലൂടെയും ഗിബ്ലി-സ്റ്റൈൽ പോർട്രെയ്റ്റുകൾ സൃഷ്ടിക്കാവുന്നതാണ്.