Paytmൽ ക്യാഷ് ബാക്ക് ഓഫർ; എങ്ങനെ ലഭിക്കും?

Updated on 31-Jan-2023
HIGHLIGHTS

പേടിഎമ്മിൽ ക്യാഷ് ബാക്ക് ഓഫർ

25 രൂപ വരെ ക്യാഷ് ബാക്ക് ഓഫറിലൂടെ പണം ലഭിക്കും

ഈ സുവർണാവസരത്തെ കുറിച്ച് കൂടുതലറിയാം

പണം ട്രാൻസ്ഫറിന് Cash back ഓഫറുമായി Paytm. അതായത്, 5 ഇടപാടുകളിലൂടെ ഉപയോക്താവിന് 25 രൂപ വരെ ക്യാഷ്ബാക്ക് നൽകുന്ന ഓഫറാണ് പേടിഎം അനുവദിച്ചിരിക്കുന്നത്. 
Paytm UPI വഴി പണം കൈമാറ്റം ചെയ്യപ്പെടുമ്പോൾ, ഓരോ ഇടപാടിലും ഉപയോക്താവിന് 5 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഓരോ ഉപയോക്താവിനും ഒരു തവണ മാത്രമേ ഇത് ലഭിക്കൂ. പേടിഎം യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 24 മണിക്കൂറിനുള്ളിൽ ക്യാഷ്ബാക്ക് ക്രെഡിറ്റ് ചെയ്യുമെന്നും Paytm Payments Bank Limited (PPBL) അഥവാ പിപിബിഎൽ പറഞ്ഞു.

Paytm UPI വഴി, ഉപയോക്താക്കൾക്ക് കുറച്ച് ലളിതമായ ഘട്ടങ്ങളിലൂടെ പൂർണമായും സുരക്ഷിതമായ രീതിയിൽ നേരിട്ട് ബാങ്ക്-ടു-ബാങ്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയും. Paytm ആപ്പ് ഉപയോഗിച്ച് പ്ലാറ്റ്‌ഫോമുകളിലുടനീളം രജിസ്റ്റർ ചെയ്ത UPI ഐഡിയുള്ള ഏത് മൊബൈൽ നമ്പറിലേക്കും ഉപയോക്താക്കൾക്ക് തൽക്ഷണം പണം സ്വീകരിക്കാനും അയയ്ക്കാനും കഴിയുമെന്നും കമ്പനി അടുത്തിടെ പറഞ്ഞിരുന്നു.

  • ഘട്ടം 1: Paytm ആപ്പിന്റെ ഹോം സ്‌ക്രീൻ തുറക്കുക.'UPI മണി ട്രാൻസ്ഫർ' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • ഘട്ടം 2: Paytm UPI ഉപയോഗിച്ച് ഏതെങ്കിലും മൊബൈൽ നമ്പറിലേക്കോ UPI ഐഡിയിലേക്കോ കുറഞ്ഞത് 1 രൂപ അയയ്‌ക്കുക.
  • ഘട്ടം 3: ഓഫർ ലഭിക്കാൻ ‘ക്യാഷ്ബാക്ക് ഓഫറുകൾ’ എന്ന വിഭാഗത്തിൽ സ്ക്രാച്ച് കാർഡ് കണ്ടെത്തുക.

2022 ഡിസംബറിൽ 1,726.94 ദശലക്ഷത്തിലധികം ഇടപാടുകളോടെ തുടർച്ചയായി 19 മാസക്കാലം ഏറ്റവും വലിയ യുപിഐ ഗുണഭോക്തൃ സേവനമായി Paytm മാറിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ പ്രധാന ബാങ്കുകളെക്കാളും ഇത് മുന്നിലാണ്.  NPCI-യുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 386.50 ദശലക്ഷം രജിസ്‌റ്റർ ചെയ്‌ത ഇടപാടുകളുള്ള ബാങ്കാണിത്. 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :