സെൽ ഫോണില്ലാത്ത ജീവിതം! ദോഷം മാത്രമല്ല, നേട്ടങ്ങളുമുണ്ട്

Updated on 10-Jan-2023
HIGHLIGHTS

സ്വകാര്യ ജീവിതത്തെയും സാമൂഹിക ജീവിതത്തെയും പോസിറ്റീവായി ഫോൺ സ്വാധീനിച്ചിട്ടുണ്ട്.

ഇന്ന് ലോകം സ്മാർട്ഫോണിന്റെ ആധിപത്യത്തിലാണ്

എന്നാൽ സ്മാർട്ഫോണില്ലെങ്കിലോ?

ഇന്ന് സമൂഹം സ്മാർട് ആണോ എന്നറിയില്ല. എങ്കിലും പ്രായഭേദമന്യേ ഭൂരിഭാഗവും സ്മാർട്ഫോണിലാണ്. അതിനാൽ തന്നെ സെൽഫോണില്ലാത്ത ഒരു ലോകം  ഇപ്പോൾ സങ്കൽപ്പിക്കാൻ പോലും അസാധ്യമാണ്. വ്യക്തിപരമായി, സെൽ ഫോണുകളുടെ ഏറ്റവും വലിയ നേട്ടം അതിന്റെ പോർട്ടബിലിറ്റിയാണ് അഥവാ എവിടെയും കൊണ്ടുപോകാം എന്നതാണ്. വെറുതെ സ്ക്രോൾ ചെയ്താൽ മതി ലോകം മുഴുവൻ നമ്മുടെ വിരൽത്തുമ്പിലുണ്ടെന്ന അനുഭൂതിയാണ് സ്മാർട് ഫോൺ നൽകുന്നത്.

നമ്മുടെ സ്വകാര്യ ജീവിതത്തെയും സാമൂഹിക ജീവിതത്തെയും പോസിറ്റീവായി ഫോൺ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതായത്, നമ്മുടെ സുഹൃത്ത് എത്ര ദൂരെയാണെങ്കിലും, ഒരു ഫോൺ കോളിലൂടെ നിരന്തരം സമ്പർക്കം പുലർത്താൻ ഇത് സഹായിക്കുന്നു. 

സെൽ ഫോണുകൾ കോളുകൾക്ക് മാത്രമല്ല, ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഒരു മിനി കമ്പ്യൂട്ടർ പോലെ പ്രവർത്തിക്കുന്നു. വിവരങ്ങൾ തൽക്ഷണം ഡൗൺലോഡ് ചെയ്യാനും ഏറ്റവും പുതിയ വാർത്തകൾ, വീഡിയോകൾ, സിനിമകൾ എന്നിവ കാണാനും വ്യത്യസ്ത സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും സംവദിക്കാനും പ്രധാനപ്പെട്ട ബിസിനസ്സ് വിവരങ്ങൾ അയയ്‌ക്കാനും ഇത് അനുവദിക്കുന്നു.

എന്നാൽ ഫോണില്ലാത്ത ജീവിതം നിങ്ങൾ സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?

സെൽ ഫോണുകളില്ലാത്ത ജീവിതം (Life without phones) വളരെ വ്യത്യസ്തമായിരിക്കും. തുടക്കത്തിൽ, ആളുകൾക്ക് അടിയന്തിര സന്ദേശങ്ങൾ ഉടനടി കൈമാറാൻ കഴിയില്ല. സെൽ ഫോണുകൾ ആളുകളെ തൽക്ഷണം സംസാരിക്കാൻ അനുവദിക്കുന്നതിനാൽ ആശയവിനിമയത്തിനുള്ള സമയവും കൂടുതൽ വിനിയോഗിക്കും. ദൂരെ താമസിക്കുന്ന സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ നിരന്തരം സമ്പർക്കം പുലർത്തുന്നത് ബുദ്ധിമുട്ടാകും. രക്ഷാപ്രവർത്തനം പോലുള്ള സന്ദർഭങ്ങളിൽ സെൽഫോണുകളുടെ അസാന്നിധ്യം സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കും.

സെൽ ഫോൺ ഇല്ലാത്ത ജീവിതം

ഇന്ന് ആളുകൾ സെൽഫോണുകൾ വ്യാപകമായി ഉപയോഗിക്കുന്നു. പേഴ്സണൽ ലൈഫിൽ വരെ ഇവ കടന്നുകൂടുന്നതിനാൽ ചെറിയ ശതമാനം ബന്ധങ്ങൾ ശിഥിലമാകുന്നതിന് ഇത് കാരണമാകും. കൂടാതെ മാനസിക സമ്മർദത്തിനും ഫോണുകൾ വഴിയൊരുക്കുന്നു.

മൊബൈൽ ഫോൺ കണ്ടുപിടിക്കുന്നതിന് മുമ്പ്, ആളുകൾ വീട്ടിൽ കുടുംബാഗങ്ങളുമായി മികച്ച രീതിയിൽ സമയം പങ്കിട്ടിരുന്നു. അവർ യാത്രകളിൽ ഏർപ്പെടുകയോ, ഏകാന്തത ആസ്വദിക്കുകയോ ചെയ്തിരുന്നു. ഫിസിക്കൽ വേൾഡിൽ എന്ത് നടക്കുന്നു എന്നതിൽ ബോധവാന്മാരായിരുന്നു മിക്കവരും. ഇന്നത് നേരെ മറിച്ച് വെർച്വൽ വേൾഡിലേക്ക് മാറ്റപ്പെട്ടു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :