Flipkartന്റെ ധമാക്ക ഡീലിൽ വാങ്ങാം പോകോ X4 പ്രോ 5G; വില കേട്ടാൽ ഞെട്ടും!

Updated on 26-Jan-2023
HIGHLIGHTS

പോകോയുടെ 5ജി സ്മാർട് ഫോണാണിത്

6.6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയിലാണ് ഫോൺ വരുന്നത്

പോകോയുടെ ഈ ഫോണിന് ഫ്ലിപ്കാർട്ട് 8000 രൂപയുടെ കിഴിവ് നൽകുന്നു

ഇതാ ഫോണുകൾക്കായി ധമാക്ക ഡീൽ. ഷവോമിയുടെ സബ്- ബ്രാൻഡായി വിപണിയിലേക്ക് പ്രവേശിച്ച പോകോ ഫോണുകൾ ഇന്ന് അത്യാകർഷകമായ ഫീച്ചറുകളാൽ സ്വന്തമായി ഒരു ബ്രാൻഡായി മാറിയിരിക്കുകയാണ്. 
ഇപ്പോഴിതാ, പോകോ ഫോണുകളുടെ ആരാധകർക്കായി ഒരു സന്തോഷ വാർത്തയാണ് വരുന്നത്. Poco X4 Pro 5G ഫ്ലിപ്കാർട്ടിൽ (Flipkart) വൻ കിഴിവോടെ ലഭ്യമാണ് എന്നതാണ് വാർത്ത. ഫ്ലിപ്കാർട്ടിലെ ധമാക്ക ഡീലിലൂടെ പോകോ X4 പ്രോ 5G നിങ്ങൾക്ക് കീശ കാലിയാകാതെ പർച്ചേസ് ചെയ്യാം. അതായത്, 8000 രൂപയുടെ കിഴിവാണ് ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. Poco X4 Pro 5Gയിൽ 10% വരെ ബാങ്ക് ഓഫറുകളും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പോകോ X4 പ്രോ 5Gയുടെ വാനില വേരിയന്റ് 34% തൽക്ഷണ കിഴിവിന് ശേഷം 14,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. എന്നാൽ മറ്റ് ചില ഓഫറുകൾ കൂടി ചേരുന്നതോടെ ഫോണിന് കൂടുതൽ വിലക്കുറവ് ലഭിക്കും.
Flipkart ഫെഡറൽ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 10% കിഴിവും ലഭിക്കുന്നു. അതുപോലെ, HSBC ക്രെഡിറ്റ് കാർഡിനും EMI ഇടപാടുകൾക്കും 10% കിഴിവ് ലഭ്യമാണ്. അതായത്, ഇങ്ങനെ നിങ്ങൾക്ക് 750 രൂപ വരെ ലാഭിക്കാം. ഈ ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തി നിങ്ങൾക്ക് Poco X4 Pro 5G വെറും 14,249 രൂപയ്ക്ക് സ്വന്തമാക്കാം.

പോകോ X4 Pro 5G വാങ്ങുമ്പോൾ നിങ്ങളുടെ പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യാം. അത് ഫോണിൽ കൂടുതൽ കിഴിവുകൾ നൽകുന്നു. നിങ്ങൾക്ക് 14,000 രൂപ വരെ കിഴിവ് നൽകുന്ന ഒരു എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. എക്സ്ചേഞ്ച് ഓഫറിന്റെ വ്യവസ്ഥ എന്തെന്നാൽ ഫോൺ നല്ല നിലയിലായിരിക്കണം. അതുപോലെ കേടുപാടുകൾ കൂടാതെ പ്രവർത്തിക്കണം എന്നതുമാണ്. ഇതിനെല്ലാം പുറമെ, Poco X4 Pro 5G വാങ്ങുമ്പോൾ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിൽ 5% ക്യാഷ്ബാക്കും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇനി പോകോയുടെ ഈ ഫോണിന്റെ സവിശേഷതകൾ എന്തെല്ലാമെന്ന് നോക്കാം.

Poco X4 Pro 5G സവിശേഷതകൾ:

പോകോ X4 Pro 5G ഫോണിന് 120Hz റീഫ്രെഷ് റേറ്റുണ്ട്. ഇതിന് 6.6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇത് ക്വാൽകോം സ്നാപ്ഡ്രാഗൺ ചിപ്സെറ്റിൽ പ്രവർത്തിക്കുന്നതാണ്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ വൈഡ് ലെൻസും 2 മെഗാപിക്സൽ മാക്രോ ലെൻസും ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. 67-വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :