Computer Accessories: വെർട്ടിക്കൽ മൗസുകളും കീപാഡുകളും Gaming ഹെഡ്സെറ്റുകൾ 499 രൂപ മുതൽ, Last Day Sale

Updated on 08-May-2025
HIGHLIGHTS

കംപ്യൂട്ടർ ആക്സസറീസുകളായ കീപാഡ്, മൗസ് മുതൽ ഗെയിമിങ് ഹെഡ്സെറ്റുകൾ വരെ നിങ്ങളുടെ ബജറ്റിൽ കിട്ടും

ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിലിൽ വമ്പിച്ച കിഴിവിൽ വാങ്ങാം

499 രൂപയ്ക്ക് മികച്ച കീപാഡുകൾ വരെ ലഭ്യമാണ്

Computer Accessories: ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ ഇന്ന് (മെയ് 8) രാത്രിയോടെ കൊടിയിറങ്ങുന്നു. കംപ്യൂട്ടർ ആക്സസറീസുകളായ കീപാഡ്, മൗസ് മുതൽ ഗെയിമിങ് ഹെഡ്സെറ്റുകൾ വരെ നിങ്ങളുടെ ബജറ്റിൽ ആമസോണിൽ കിട്ടും. 499 രൂപയ്ക്ക് മികച്ച കീപാഡുകൾ വരെ ലഭ്യമാണ്. ഹൈ-ടെക് ബാഗുകളും ആമസോൺ സമ്മർ സെയിലിൽ ഓഫറിൽ ലഭിക്കുന്നുണ്ട്.

Computer Accessories ആമസോൺ ഓഫർ

ASUS Marshmallow Kw100 കീബോർഡ് ആമസോൺ ഓഫറിൽ വാങ്ങാം. 3 ഡിവൈസുകളിൽ വരെ കണക്റ്റ് ചെയ്യാൻ ഇതിൽ സാധിക്കും. 50 dB-നേക്കാൾ കുറഞ്ഞ ശബ്ദത്തിൽ ടൈപ്പിങ് ചെയ്യാനാകും. വിപണിയിൽ 4,299 രൂപ വിലയാകുമെങ്കിലും ആമസോണിൽ 1,999 രൂപ മാത്രമാണ് ചെലവാകുന്നത്.

Computer Accessories: പ്രീമിയം Laptop Bags

Red Lemon Swisslook Polyester Bange Series Bag: ഗെയിമർമാർക്ക് ഇണങ്ങുന്ന സവിശേഷമായ ലാപ്ടോപ്പ് ബാഗാണിത്. സെമി വാട്ടർപ്രൂഫും, USB ചാർജിങ് സപ്പോർട്ടുമുള്ള ബാക്ക്പാക്ക് ബാഗാണിത്. ഒരുപോലെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇത് ഉപയോഗിക്കാം. 15.6 ഇഞ്ച് വലിപ്പവും, 45L കപ്പാസിറ്റിയും ബാഗിനുണ്ട്. ഡിസൈനിലും ഹൈ-ടെക്നോളജി സ്റ്റൈലാണ് Red Lemon Swisslook ഉപയോഗിച്ചിരിക്കുന്നത്.

നീല, കറുപ്പ്, ഗ്രേ, ചുവപ്പ് നിറങ്ങളിൽ ലാപ്ടോപ്പ് ബാഗ് ലഭ്യമാകുന്നു. 6000 രൂപയ്ക്ക് അടുത്ത് ഇതിന് വിലയാകുന്നുണ്ട്. എന്നാൽ 2,749 രൂപ മാത്രമാണ് ആമസോണിലെ വില. 1000 രൂപയുടെ എച്ച്ഡിഎഫ്സി ബാങ്ക് ഓഫറും സ്വന്തമാക്കാം. Buy Now

Redragon K617 Fizz 60% Wired RGB ഗെയിമിങ് കീബോഡ്

ഒരു കോംപാക്റ്റ് മെക്കാനിക്കൽ കീബോഡ് നോക്കുന്നവർക്ക് 2000 രൂപ റേഞ്ചിൽ വാങ്ങാവുന്ന ഓപ്ഷനാണിത്. RGB സപ്പോർട്ടോടെ ഗെയിമിങ് ചെയ്യാം. ഇടയ്ക്കിടെ മൌസിൽ തട്ടുന്ന പോലുള്ള പ്രയാസങ്ങൾ ഒഴിവാക്കുന്ന തരത്തിലാണ് ഇത് ഡിസൈനും ചെയ്തിട്ടുള്ളത്.

റെഡ്ഡ്രാഗൺ കീബോഡ് ആമസോണിൽ വിൽക്കുന്നത് 34 ശതമാനം കിഴിവിൽ 2,299 രൂപയ്ക്കാണ്. ആമസോൺ സമ്മർ ഓഫർ ഇന്ന് രാത്രിയോടെ അവസാനിക്കുന്നു. വാങ്ങാനുള്ള ലിങ്ക്.

Logitech MX Vertical Wireless Mouse

ആകർഷകമായ കൂപ്പൺ ഇളവും ബാങ്ക് ഡിസ്കൌണ്ടുമെല്ലാം ആമസോണിലൂടെ സ്വന്തമാക്കാം. 4000 ഡിപിഐ ഹൈ-പ്രിസിഷൻ സെൻസർ ഇതിലുണ്ട്. ഈ സെൻസർ കൈകളുടെ ചലനം 4 മടങ്ങ് കുറയ്ക്കുന്നതിനാൽ ഗെയിമിങ്ങും എഡിറ്റിങ്ങുമെല്ലാം കൂടുതൽ അനായാസമാക്കുന്നു. 12000 രൂപയ്ക്ക് മുകളിൽ ഈ വെർട്ടിക്കൽ മൗസിന് വിലയാകുന്നുണ്ട്.

എന്നാൽ ആമസോൺ പകുതിയിലധികം വില കുറച്ചു. ഇപ്പോൾ 5,099 രൂപയ്ക്കാണ് ലോജിടെക് മൗസ് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 500 രൂപയുടെ കൂപ്പൺ ഇളവും, 1000 രൂപയുടെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളും ഇതിന് ലഭ്യമാണ്. ഇങ്ങനെ 3500 രൂപയ്ക്ക് മൗസ് സ്വന്തമാക്കാം. Buy Now

Zebronics Zeb-Companion 107 USB വയർലെസ് കീബോഡ്, Mouse

ഒരു വർഷം വാറണ്ടിയോടെയാണ് സെബ്രോണിക്സിന്റെ Zeb-Companion 107 USB വയർലെസ് കീബോഡ് വിൽക്കുന്നത്. ഇത് വയർലെസ് കണക്റ്റിവിറ്റി തരുന്നു. കീബോഡും മൌസും നിങ്ങൾക്ക് ആമസോണിൽ 499 രൂപയ്ക്ക് ലഭിക്കുന്നു. Buy Now

Lenovo 600 Bluetooth 5 സൈലന്റ് മൗസ്

സാധാരണമായ സ്റ്റൈലിഷ് വയർലെസ്https://www.amazon.in/dp/B08LW31NQ6/ മൗസാണ് നോക്കുന്നതെങ്കിൽ ലെനോവയുടെ മൗസ് വാങ്ങാം. ക്ലിക്ക് സൌണ്ടില്ലാത്തതിനാൽ ഇത് സൈലന്റ് മൌസാണ്. ഒന്നിലധികം ഉപകരണങ്ങളെ കണക്റ്റ് ചെയ്യാനായി ഇതിൽ ബ്ലൂടൂത്ത് 5.0 സപ്പോർട്ടുണ്ട്. ഒരേസമയം രണ്ട് ഉപകരണങ്ങളുമായി ജോടിയാക്കാൻ ഇതിന് സാധിക്കും.

ആമസോണിൽ 1,548 രൂപയ്ക്കാണ് Lenovo 600 സൈലന്റ് മൗസ് വിൽക്കുന്നത്. 69 രൂപ അടച്ച് ഇഎംഐയിലും ഇത് ലഭ്യമാണ്. Buy Now

Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

Also Read: iQOO Neo 10 ടീസറെത്തി! 7000mAh ബാറ്ററി പവറും 16MP ഫ്രണ്ട് ക്യാമറയും പിന്നെ ഡിസൈനും സ്റ്റൈലാകും…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :