Portable AC
Portable AC Deals: വിഷു ആഘോഷത്തിൽ തിമർക്കുമ്പോഴും കൊടുംചൂടിനെ എങ്ങനെ തുരത്തും? അതിനുള്ള പോംവഴിയാണ് പോർട്ടബിൾ എസി, Room Air Cooler എന്നിവ… ആമസോണിൽ ഗണ്യമായ വിലക്കുറവിൽ നിങ്ങൾക്ക് എയർ കൂളറുകൾ വാങ്ങാനാകും. അതും ഭിത്തി തുരക്കാതെ, എങ്ങോട്ടേക്കും എടുത്തു മാറ്റാൻ സാധിക്കുന്ന എയർകൂളറുകളാണ് വിലക്കിഴിവിൽ വന്നിട്ടുള്ളത്.
വലിയ മുറികൾക്ക് ഡെസേർട്ട് എയർ കൂളറോ ചെറിയ ഇടങ്ങൾക്ക് പേർസണൽ എയർ കൂളറോ വാങ്ങി വയ്ക്കാം. ഇനി എസി തന്നെ വേണമെങ്കിൽ പോർട്ടബിൾ എയർ കണ്ടീഷണറുകളും ലഭ്യം. നിങ്ങളുടെ ബജറ്റിന് അനുസരിച്ച് 1000 രൂപ മുതൽ 7000 രൂപയിൽ എസി വാങ്ങണമെങ്കിലുള്ള ഡീൽ ഇതാ…
ആമസോണിൽ നിന്ന് HOOMEE 36×83 ഇഞ്ചിന്റെ പോർട്ടബിൾ എയർ കണ്ടീഷണർ ബജറ്റ് വിലയിൽ വാങ്ങാം. 12000 രൂപ വിലയാകുന്ന എസിയ്ക്കിപ്പോൾ 5,817 രൂപ മാത്രമാണ് ചെലവാകുന്നത്. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ഉദ്വമനം കുറയ്ക്കുന്നതിനുള്ള ഫീച്ചർ ഇതിലുണ്ട്.
സാധാരണ എസി ഉപയോഗിക്കുമ്പോൾ CO2 അന്തരീക്ഷത്തിൽ കൂടുതൽ നിറയാറുണ്ട്. ഈ പ്രശ്നം ഹൂമി എസിയ്ക്കില്ല. മാത്രമല്ല ഇത് എവിടേക്കും എടുത്തുകൊണ്ടുപോകാനാകുന്ന പോർട്ടബിൾ എസിയാണ്. ആമസോൺ ഹൂമി എസിയ്ക്ക് 3000 രൂപയുടെ ഡിസ്കൌണ്ടും അനുവദിച്ചിട്ടുണ്ട്.
നിങ്ങൾ ഒരു എസിയ്ക്കായി വച്ചിരിക്കുന്ന ബജറ്റ് 2000 രൂപയ്ക്കും താഴെയാണെങ്കിൽ എൻഫോഗോ എസി വാങ്ങാം. 3-ഇൻ-1 എയർകൂളറും ഫാനും ഹ്യുമിഡിഫയറും ഇതിലുണ്ട്. 3 വിൻഡ് സ്പീഡുകൾ ഇതിൽ അഡ്ജസ്റ്റ് ചെയ്യാനാകും. 1,299 രൂപയാണ് ഈ പോർട്ടബിൾ എസിയുടെ വില. ആമസോണിൽ 25 രൂപയുടെ കൂപ്പൺ കിഴിവോടെ പർച്ചേസ് ചെയ്യാനാകും.
1300 m3/hr സ്പീഡിൽ എയർഫ്ലോ കിട്ടുന്ന പേഴ്സണൽ എയർ കൂളറാണിത്. 165 വാട്ടിലാണ് ഈ കൂളർ പ്രവർത്തിക്കുന്നത്. അതിനാൽ മുറി തണുപ്പിക്കാൻ വലിയ രീതിയിൽ വൈദ്യുതിയോ ഊർജ്ജമോ ഉപയോഗിക്കേണ്ടി വരില്ല. 10000 രൂപയ്ക്ക് അടുത്താണ് ഇതിന് വിലയാകുന്നത്. എന്നാൽ ആമസോണിൽ 5,777 രൂപയ്ക്ക് ലഭിക്കും. 39% കിഴിവാണ് ഇതിനിപ്പോൾ ലഭിക്കുന്നത്.
നമ്മുടെ ലിസ്റ്റിലെ ഏറ്റവും വില കൂടിയ എയർ കൂളറാണിത്. 1100 m3/h സ്പീഡിൽ എയർ ഫ്ലോ ലഭിക്കും. 7.6 മീറ്റർ വലിപ്പമുള്ള മുറിയ്ക്ക് അനുയോജ്യമായ റൂം കൂളറാണിത്. വി-ഗാർഡ് ബ്രാൻഡിൽ നിന്നുള്ള 35 L ഉൾക്കൊള്ളുന്ന കൂളറിന് ഇപ്പോൾ 10000 രൂപയിലും താഴെയാണ് വില.
16 ശതമാനം ഡിസ്കൌണ്ടിൽ ആമസോൺ ഈ കൂളർ 7,199 രൂപയ്ക്ക് വിൽക്കുന്നു. 2 വർഷത്തെ വാറണ്ടിയും വി-ഗാർഡ് ഉറപ്പു നൽകുന്നു.
ബജാജിന്റെ Personal Air Cooler നിങ്ങൾക്ക് വമ്പിച്ച ആദായത്തിൽ സ്വന്തമാക്കാം. 36L കപ്പാസിറ്റി വരുന്ന എയർ കൂളറാണിത്. 3 സ്പീഡ് കൺട്രോൾ ഓപ്ഷനുകൾ ഈ പേഴ്സണൽ എയർ കൂളറിനുണ്ട്. 10000 രൂപയ്ക്ക് അടുത്താണ് ഇതിന് വിലയാകുന്നത്. ആമസോണിൽ നിന്ന് 5,749 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് 259.01 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയിലും വാങ്ങാം. എസ്ബിഐ കാർഡ് ഉപയോഗിച്ചുള്ള പേയ്മെന്റിന് 1000 രൂപയുടെ ഇളവും സ്വന്തമാക്കാം.
Also Read: കുളു മണാലി ഫീൽ കിട്ടും, ഭിത്തി തുരന്ന് ഫിറ്റ് ചെയ്യേണ്ട! Rs 5000 താഴെ Portable AC, എയർകൂളറുകൾ…