75 രൂപയ്ക്ക് 10 ജിബി തകർപ്പൻ ഓഫറുകൾ

Updated on 10-Sep-2018
HIGHLIGHTS

BSNL പുതിയ ഓഫറുകൾ പുറത്തിറക്കി

 

ഇപ്പോൾ ടെലികോം മേഖലയിൽ കനത്ത പോരാട്ടമാണ് നടക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് BSNL പുറത്തിറക്കിയിരിക്കുന്ന 75 രൂപയുടെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ .എന്നാൽ ജിയോ പോലെയുള്ള മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായിട്ട് ഉടൻ എത്തും എന്നാണ് സൂചനകൾ .അതിൽ ഏറ്റവും പ്രതീക്ഷയേറിയത് ദീപാവലി ഓഫറുകൾ ആണ് .BSNL പുറത്തിറക്കിയ ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

75 രൂപയുടെ ചെറിയ റീച്ചാർജിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .75 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 10 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് അതുപോലെതന്നെ 500SMS എന്നിവയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .നിലവിൽ മറ്റു ടെലികോം കമ്പനികളെ താരതമ്മ്യം ചെയ്യുമ്പോൾ ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്ന ഈ ഓഫറുകൾ വളരെ ലാഭകരമായതാണ് .

ഈ ഓഫറുകൾക്ക് 15 ദിവസ്സത്തെ വാലിഡിറ്റിയാണ് BSNL നൽകുന്നത് .ഡൽഹി മുംബൈ ഒഴികെയുള്ള മറ്റു എല്ലാം സംസ്ഥാനങ്ങളിലും ഈ ഓഫറുകൾ ലഭിക്കുന്നതാണ് .എന്നാൽ അതുപോലെതന്നെ മറ്റു റീച്ചാർജുകളിലൂടെ ഇതിന്റെ വാലിഡിറ്റി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതായിരിക്കും .90 ദിവസ്സം മുതൽ 180 ദിവസ്സംവരെ ഇതിന്റെ വാലിഡിറ്റി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

എന്നാൽ ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ചോട്ടാ ഓഫറുകൾ ധാരാളം ലഭിക്കുന്നുണ്ട് .99 രൂപയുടെ റീച്ചാർജിലും കൂടാതെ 49 രൂപയുടെ റീചാർജിലുമൊക്കെ ഓഫറുകൾ ഇപ്പോൾ ലഭിക്കുണ്ട് .99 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിങ് കൂടാതെ 14 ജിബിയുടെ 4 ജി ഡാറ്റ ലഭിക്കുണ്ട് .ഇതിന്റെ വാലിഡിറ്റി 28 ദിവസ്സത്തേക്കാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെതന്നെ 49 രൂപയുടെ റീചാർജിലും 28 ദിവസ്സത്തെ വാലിഡിറ്റി ലഭിക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :