samsung godrej 2025 split ac
നിങ്ങളുടെ വീട്ടിലേക്ക് പുതിയ Split AC വാങ്ങാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ Samsung, ഹെയർ, Godrej 2025 മോഡൽ Air Conditioner സ്വന്തമാക്കാം. 53000 രൂപ റേഞ്ചിലുള്ള എസികൾ നിങ്ങൾക്ക് 30000 രൂപയ്ക്ക് വാങ്ങാം.
വീട്ടിലേക്ക് ഒരു എസി നോക്കുകയാണെങ്കിൽ സ്പ്ലിറ്റ് എസിയാണ് അതിന് അനുയോജ്യം. കാരണം വലിയൊരു ഓഫീസ് മുറിയ്ക്കോ മറ്റോ ആണ് സെൻട്രെൽ എസി ഉചിതം. ഒരു ഹാളിലേക്കും മുറിയിലേക്കും എയർ കണ്ടീഷണർ ഫിറ്റ് ചെയ്യണമെങ്കിൽ സ്പ്ലിറ്റ് എസിയാണ് നല്ലത്. ഫ്ലിപ്കാർട്ട് വഴി നിങ്ങൾക്ക് 2025 മോഡൽ ബ്രാൻഡഡ് എസികൾ വാങ്ങാനാകും.
53,490 രൂപ വിലയാകുന്ന SAMSUNG 2025 Model 5 Step Convertible 1 Ton 3 സ്റ്റാർ എസിയ്ക്ക് 40 ശതമാനം കിഴിവുണ്ട്. 31,990 രൂപയ്ക്ക് ഇപ്പോൾ ഈ സ്പ്ലിറ്റ് ഇൻവെർട്ടർ എസി സ്വന്തമാക്കാം.
Axis ബാങ്ക് കാർഡ് വഴി 1000 രൂപയുടെ ഇളവ് നേടാം. SBI Credit കാർഡിലൂടെ 1500 രൂപയുടെ ഡിസ്കൌണ്ട് സ്വന്തമാക്കാം. പലിശയില്ലാതെ 2,666 രൂപയുടെ ഇഎംഐ ഓഫർ ലഭിക്കും.
ഫീച്ചറുകൾ: 1 ടൺ കപ്പാസിറ്റിയുള്ള സാംസങ് സ്പ്ലിറ്റ് എസിയാണിത്. SmartThings ആപ്പ് കോംപാറ്റിബിലിറ്റി ഉപയോഗിച്ച് AC റിമോട്ട് പ്രവർത്തിപ്പിക്കാം. Alexa, Google Assistant, Bixby പോലുള്ള വോയ്‌സ് അസിസ്റ്റന്റുകൾ വഴിയും എസി നിയന്ത്രിക്കാനാകും. എഐ സപ്പോർട്ട് ഫീച്ചറുകളും ഇതിനുണ്ട്.
45,900 രൂപയുടെ Godrej 2025 എസി നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ വാങ്ങാം. ഫ്ലിപ്കാർട്ടിലാണ് ഗോദ്റേജ് എസിയ്ക്ക് ഇളവ്. 32,490 രൂപയ്ക്ക് ഇപ്പോൾ എസി സ്വന്തമാക്കാം. ആക്സിസ് ബാങ്ക് കാർഡിലൂടെ 1000 രൂപയുടെ ഇളവ് നേടാം. 3,444 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഇതിനുണ്ട്.
ഫീച്ചറുകൾ: ഈ ഗോദ്‌റെജ് സ്പ്ലിറ്റ് ഇൻവെർട്ടർ എസിയിൽ ഇൻവെർട്ടർ കംപ്രസ്സറുണ്ട്. ഇതിൽ 5-ഇൻ-1 കൺവെർട്ടിബിൾ കൂളിംഗ് ഫീച്ചറാണ് വരുന്നത്. 40% മുതൽ 110% വരെ കൂളിംഗ് പവർ ഇതിൽ സെറ്റ് ചെയ്യാനാകും. ഐ സെൻസ് ടെക്നോളജിയും ഗോദ്റെജ് എസിയിൽ ലഭിക്കും.
54,500 രൂപ വിലയുള്ള ഹെയർ സ്പ്ലിറ്റ് എസിയ്ക്ക് വമ്പിച്ച ഇളവ് സ്വന്തമാക്കാം. 30,990 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ഡ്യുവൽ ഇൻവെർട്ടർ എസി വാങ്ങാനാകും. 1000 രൂപയുടെ ബാങ്ക് കിഴിവ് ലഭിക്കുന്നു. 5,415 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും നേടാം.
ഫീച്ചറുകൾ: 1 ടൺ കപ്പാസിറ്റിയുള്ള എയർ കണ്ടീഷണറാണിത്. ട്വിൻ ഇൻവെർട്ടർ കംപ്രസ്സറും സ്റ്റെബിലൈസറില്ലാത്ത പ്രവർത്തനവുമുള്ള 5-ഇൻ-1 കൺവെർട്ടബിൾ സ്പ്ലിറ്റ് എസിയാണിത്. പുറത്ത് താപനില 54 ഡിഗ്രിയാണെങ്കിലും, നിങ്ങളുടെ റൂമിന് കുളു മണാലി ഫീൽ തരുന്ന എസിയാണിത്.