മാർച്ച് 31നകം പാനും ആധാറും ബന്ധിപ്പിക്കണമെന്നായിരുന്നു നിർദേശം
എന്നാൽ കേന്ദ്ര സർക്കാരിന്റെ പുതിയ അറിയിപ്പ് ഉപയോക്താക്കൾക്ക് ആശ്വാസം നൽകുന്നു
ലിങ്ക് ചെയ്യുന്നതിനുള്ള അവസാനതീയതി മൂന്ന് മാസത്തേക്ക് നീട്ടി
PAN (Permanent Account Number)ഉം Aadhaarഉം ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. മാർച്ച് 31 ആയിരുന്നു അവസാന തീയതി നിശ്ചയിച്ചിരുന്നതെങ്കിൽ ഏറ്റവും പുതിയ അറിയിപ്പിൽ Deadline മൂന്ന് മാസത്തേക്ക് നീട്ടിവച്ചതായി പറയുന്നു. 2023 ജൂൺ 30 വരെ Aadhaar-PAN ലിങ്കിങ് നടത്താനാകുമെന്ന് കേന്ദ്ര മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.
Aadhaar-PAN Linking Latest
നേരത്തെയുള്ള നിർദ്ദേശമനുസരിച്ച്, മാർച്ച് 31നകം പാനും ആധാറും ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ, പാൻ പ്രവർത്തനരഹിതമാകുന്നത് ഉൾപ്പെടെ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാകുമായിരുന്നു. എന്നാൽ ഇനി ഇത് ജൂൺ അവസാനം വരെ ചെയ്യാവുന്നതാണ്.
എന്നാൽ ഈ തീയതിക്കകം ലിങ്കിങ് പൂർത്തിയാക്കിയില്ലെങ്കിൽ 2023 ജൂലൈ 1 മുതൽ പാൻ പ്രവർത്തനരഹിതമാകുമെന്നും പുതിയ പ്രസ്താവനയിൽ അറിയിക്കുന്നുണ്ട്. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 51 കോടിയിലധികം പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആദായനികുതി വെബ്സൈറ്റിലൂടെ Aadhaar-PAN Linking നടത്താവുന്നതാണ്.
നിങ്ങളുടെ യൂസർ ഐഡി, പാസ്‌വേഡ്, ജനനത്തീയതി എന്നിവ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്യാനുള്ള ഉപയോക്താവിന്റെ ഐഡി നിങ്ങളുടെ പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) ആയിരിക്കും.
തുടർന്ന് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു പോപ്പ്-അപ്പ് വിൻഡോ നിങ്ങൾക്ക് കാണാനാകും.
രേഖകൾ ലിങ്ക് ചെയ്യാൻ മെനു ബാറിലെ 'പ്രൊഫൈൽ സെറ്റിംഗ്സ്' എന്നതിലേക്ക് പോയി ഹോംപേജിലെ 'ലിങ്ക് ആധാർ' ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, ആധാർ കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന നിങ്ങളുടെ പേര് എന്നിവ നൽകുക.
നിങ്ങളുടെ Aadhaar Cardൽ ജനനവർഷം മാത്രമാണ് നൽകിയിട്ടുള്ളതെങ്കിൽ അവ പരിശോധിക്കുക.
ശേഷം, സ്ഥിരീകരിക്കുന്നതിന് സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യാപ്ച കോഡ് നൽകുക.
'Link Aadhaar' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
നിങ്ങൾ നൽകിയ വിശദാംശങ്ങൾ നിങ്ങളുടെ പാൻ, ആധാർ രേഖകളുമായി പൊരുത്തപ്പെടുന്നുവെങ്കിൽ 'Link Now' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇതോടെ, നിങ്ങളുടെ പാൻ കാർഡ് നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്യപ്പെടുന്നതാണ്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.