പത്താൻ കണ്ടോ? തിയേറ്ററിൽ കണ്ടതിൽ നിന്നും OTT പതിപ്പ് വ്യത്യസ്തമോ!

Updated on 22-Mar-2023
HIGHLIGHTS

തിയേറ്ററുകളിലെ വമ്പൻ സ്വീകരണം ഒടിടിയിലും Pathaan ചിത്രത്തിന് ലഭിക്കുന്നു.

എന്നാൽ തിയേറ്റർ പതിപ്പിൽ നിന്നും ഒടിടിയിൽ പത്താനെ വ്യത്യസ്തമാക്കുന്നതെന്ത്?

സീറോ തിയേറ്ററിൽ പരാജയമായതിന് ശേഷം ഒരു നീണ്ട ഇടവേളയിലായിരുന്നു കിംഗ് ഖാൻ. Don't Underestimate the power of a common man എന്ന ചെന്നൈ എക്സ്പ്രസിലെ ഷാരൂഖ് ഖാന്റെ മാസ് ഡയലോഗിനെ ശരി വയ്ക്കുന്നതായിരുന്നു സൂപ്പർ താരത്തിന്റെ ബ്രേക്കിന് ശേഷമുള്ള മടങ്ങിവരവ്. സീറോയിൽ നിന്നും 1000 കോടിയും കടന്ന് ബോക്സ് ഓഫീസ് ഹിറ്റായ Pathaan ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബോളിവുഡിൽ റീമേക്ക് പതിപ്പുകൾക്ക് പോലും കാര്യമായ ചലനം കൊണ്ടുവരാൻ ആകാത്ത സാഹചര്യത്തിലാണ് പത്താന്റെ ഈ മികവുറ്റ പ്രകടനം.

Pathaan ഒടിടിയിൽ മാറ്റങ്ങളോടെ

തിയേറ്റുകളിൽ ആവേശമായ ഹിന്ദി ചിത്രമിതാ OTTയിലും റിലീസിന് വന്നുകഴിഞ്ഞു. ആമസോണ്‍ പ്രൈം വീഡിയോയില്‍ മാർച്ച് 21 അര്‍ധരാത്രിയോടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചുകഴിഞ്ഞു. തിയേറ്ററുകളിലെ വമ്പൻ സ്വീകരണം ഒടിടിയിലും Pathaan ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ OTT  റിലീസിൽ ചില മാറ്റങ്ങളുണ്ട്.

അതായത്, തിയേറ്റര്‍ കട്ടില്‍ ഒഴിവാക്കിയ ചില രംഗങ്ങള്‍ ഒടിടിയിൽ എത്തിച്ചപ്പോൾ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. അതിനാൽ തന്നെ ഒടിടിയിലും സിനിമ മറ്റൊരു സിനിമാനുഭവം ആയിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക. ഷാരൂഖ് ഖാനൊപ്പം ദീപികാ പദുകോൺ, ജോൺ എബ്രഹാം എന്നിവരാണ് Pathaan ചിത്രത്തിലെ മറ്റ് മുഖ്യ താരങ്ങൾ.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :