തിരക്കുപിടിച്ച ജീവിതത്തിൽ വേണ്ടപ്പെട്ടവരുടെ ജന്മദിനം പോലും ഓർത്തുവയ്ക്കുക എന്നത് പ്രയാസകരമാണ്. എന്നാൽ ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ ജന്മദിനം നോട്ടിഫിക്കേഷനായി ലഭിക്കാറുണ്ട്. പക്ഷേ പലരും തങ്ങളുടെ Birthday ഹൈഡ് ചെയ്തിരിക്കുകയാണെങ്കിലോ, അതുമല്ലെങ്കിൽ Facebook ഇല്ലാത്തവരാണെങ്കിലോ അവരുടെ പിറന്നാൾ അറിയാനും സമയത്തിന് ആശംസ അറിയിക്കാനും സാധിച്ചെന്ന് വരില്ല.
എന്നാൽ Google കോൺടാക്റ്റ്സ് വഴി ആളുകളുടെ ജന്മദിനം മറക്കാതിരിക്കാം. ഇതിനായുള്ള ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.
ഗൂഗിൾ കോൺടാക്‌റ്റ് പതിപ്പ് 4.7.26.xലാണ് ഈ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. പ്ലേസ്റ്റോറിൽ നിന്ന് Google Contacts അപ്ഡേറ്റ് ചെയ്യുമ്പോൾ ഈ ഫീച്ചർ നിങ്ങൾക്ക് ലഭിക്കുന്നതാണ്. Play Store-ൽ പോയി Google Contacts ആപ്പ് തിരയാനും അപ്‌ഡേറ്റ് ചെയ്യാനും കഴിയും. ആപ്പ് update ചെയ്ത ശേഷം തുറക്കുക. തുടർന്ന് ഹൈലറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് For You എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. ഇവിടെ നിങ്ങൾക്ക് Birthday ചേർക്കാനുള്ള ഫീച്ചർ ലഭിക്കുന്നു.
എങ്ങനെയാണ് Birthday ഉൾപ്പെടുത്തേണ്ടതെന്ന് കൂടി അറിയാം…
Birthday Notification വരുന്നതിന് മാത്രമല്ല, ഏതെങ്കിലും സാഹചര്യത്തിൽ ഇത് വേണ്ട എന്ന് തോന്നുകയാണെങ്കിലും ഇതിനുള്ള ഫീച്ചർ Google Contactsലുണ്ട്. ഇതിനായി കോൺടാക്‌റ്റ് പേജ് തുറന്ന് ദൃശ്യമാവുന്ന 3-ഡോട്ട് മെനുവിൽ ക്ലിക്കുചെയ്യുക. ഇവിടെ ബർത്ത്ഡേ നോട്ടിഫിക്കേഷൻ ഓഫാക്കുക എന്ന ഓപ്ഷൻ കാണാം. ഇതിൽ ടാപ്പുചെയ്യാം. ഇനി ആരുടെയെങ്കിലും ജനനത്തീയതി മാറ്റം വരുത്താനുണ്ടെങ്കിൽ അതിനും സൌകര്യമുണ്ട്. ഇതിനായി എഡിറ്റ് ബട്ടണിൽ (പെൻസിൽ ഐക്കൺ) ടാപ്പ് ചെയ്‌ത് എഡിറ്റ് ചെയ്യാവുന്നതാണ്.