തിയറ്ററുകളിൽ നിലം തൊടാതെ പൊട്ടി ;ഇപ്പോൾ OTT യിൽ എത്തി സിനിമകൾ

HIGHLIGHTS

ഈ വർഷം തിയറ്ററിൽ നിലംതൊടാതെ പോയ സിനിമകൾ നോക്കാം

ബോളിവുഡിൽ നിന്നുമാണ് ഈ കൂട്ടത്തിൽ കൂടുതൽ

തിയറ്ററുകളിൽ നിലം തൊടാതെ പൊട്ടി ;ഇപ്പോൾ OTT യിൽ എത്തി സിനിമകൾ

ബോളിവുഡിലെ സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ നായകനായി ജൂൺ മാസ്സത്തിൽ തിയറ്ററുകളിൽ എത്തിയ സിനിമയായിരുന്നു Samrat Prithviraj എന്ന സിനിമ .വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും അത്ര മികച്ച പ്രതികരണം നേടിയെടുക്കുവാൻ സാധിച്ചിരുന്നില്ല .വിക്രം എന്ന സിനിമയുടെ വലിയ വിജയം Samrat Prithviraj എന്ന സിനിമയുടെ കളക്ഷനെ നല്ല രീതിയിൽ തന്നെ ബാധിച്ചു ..ഇപ്പോൾ  ആമസോൺ പ്രൈം വഴി Samrat Prithviraj എന്ന അക്ഷയ് കുമാർ ബിഗ് ബഡ്ജറ്റ് ചിത്രം കാണുവാൻ സാധിക്കുന്നതാണ് .ഈ വർഷത്തെ ഏറ്റവും വലിയ പരാജയ സിനിമകളിൽ ഒന്നാണ് ഇത് .

Digit.in Survey
✅ Thank you for completing the survey!

അടുത്തതായി ഏപ്രിൽ 29നു തിയറ്ററുകളിൽ എത്തിയ  Heropanti 2 എന്ന സിനിമയാണ് .ബോളിവുഡിലെ യുവതാരം  Tiger Shroff നായകനായി എത്തിയ സിനിമ കൂടിയായിരുന്നു ഇത് .2014 ൽ പുറത്തിറങ്ങിയ  Heropanti എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണിത് .2014 ൽ തിയറ്ററുകളിൽ എത്തിയ Heropanti എന്ന സിനിമ ഒരു വലിയ ബോക്സ് ഓഫീസ് വിജയം ആയിരുന്നു കൈവരിച്ചിരുന്നത് . 

മുടക്കുമുതലിന്റെ രണ്ടിരട്ടിയായിരുന്നു  Heropanti തിയറ്ററുകളിൽ നിന്നും നേടിയിരുന്നത് .എന്നാൽ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ സിനിമ ഇറങ്ങിയതും പോയതും അറിഞ്ഞില്ല എന്ന് തന്നെ പറയാം .തിയറ്ററുകളിൽ നിന്നും വൻ പരാജയം ഏറ്റു വാങ്ങിയിരുന്നു Heropanti 2 എന്ന സിനിമ.ഈ സിനിമ ഇപ്പോൾ ആമസോൺ പ്രൈം വഴി കാണാവുന്നതാണ് .

അവസാനമായി ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ,ഏപ്രിൽ ആദ്യം തിയറ്ററുകളിൽ എത്തിയ ഒരു ബിഗ് ബഡ്ജറ്റ് സിനിമ ആയിരുന്നു ബോളിവുഡിലെ ആക്ഷൻ മാസ്സ് ഹീറോ ജോൺ എബ്രഹാം നായകനായി എത്തിയ അറ്റാക്ക് പാർട്ട് 1 എന്ന സിനിമ .എന്നാൽ തിയറ്ററുകളിൽ നിന്നും ഈ ചിത്രത്തിന് തണുപ്പൻ പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .ഏപ്രിൽ 1 നു ആയിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയിരുന്നത് .ഒരു മുഴുവൻ ആക്ഷൻ പാക്ക്ഡ് സിനിമ എന്ന് തന്നെ  അറ്റാക്ക് പാർട്ട് 1 എന്ന ചിത്രത്തെ വിശേഷിപ്പിക്കാം .ഇപ്പോൾ ഓൺലൈൻ സ്‌ട്രീമിംഗ്‌ പ്ലാറ്റഫോമായ Zee 5 വഴി ഈ ചിത്രം കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo