കുളു മണാലി ഫീൽ കിട്ടും, ഭിത്തി തുരന്ന് ഫിറ്റ് ചെയ്യേണ്ട! Rs 5000 താഴെ 6 Portable AC, എയർകൂളറുകൾ…

Updated on 22-Apr-2025
HIGHLIGHTS

ചൂടുകാലത്ത് ഒരു എസി വാങ്ങി ഫിറ്റ് ചെയ്യുന്നതിനെ കുറിച്ച് ആശങ്കയിലായിരിക്കും അല്ലേ?

5000 രൂപ വരെ വില വരുന്ന പോർട്ടബിൾ എസി, എയർകൂളറുകളാണ് നിങ്ങൾക്കായി വിവരിക്കുന്നത്

ഭിത്തി തുരക്കാതെ ഫിറ്റ് ചെയ്യാവുന്ന Portable Ac, എയർ കൂളറുകൾ വാങ്ങിയാൽ മതി

നിങ്ങൾ വാടകവീട്ടിലോ ജോലി ആവശ്യത്തിനായി പുറത്തോ ഉള്ളവരാണോ? എങ്കിൽ ചൂടുകാലത്ത് ഒരു എസി വാങ്ങി ഫിറ്റ് ചെയ്യുന്നതിനെ കുറിച്ച് ആശങ്കയിലായിരിക്കും അല്ലേ? എന്നാൽ ഇനി ആശങ്കപ്പെടേണ്ട, ഭിത്തി തുരക്കാതെ ഫിറ്റ് ചെയ്യാവുന്ന Portable Ac, എയർ കൂളറുകൾ വാങ്ങിയാൽ മതി.

നിങ്ങളുടെ വീടിനെ കൊടുംചൂടിൽ നിന്ന് തണുപ്പിക്കാൻ മികച്ച പോർട്ടബിൾ എസി തന്നെ നോക്കി വാങ്ങുക. ഇവിടെയിതാ, 5000 രൂപ വരെ വില വരുന്ന പോർട്ടബിൾ എസി, എയർകൂളറുകളാണ് നിങ്ങൾക്കായി വിവരിക്കുന്നത്.

ഭിത്തി തുരക്കാതെ ഫിറ്റ് ചെയ്യാവുന്ന Portable Ac

JUGUTEE Portable എസി നിങ്ങൾക്ക് 5000 രൂപ റേഞ്ചിൽ ആമസോണിൽ നിന്ന് വാങ്ങാം. അതും അമേസാനിൽ വെറും 995 രൂപയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ശരിക്കും ഒരു AC മിനി കൂളറായി പ്രവർത്തിക്കുന്നു. അതുകൊണ്ട് തന്നെ ഒരു മുറി മുഴുവനും അതിവേഗം കൂളിംഗ് നൽകാൻ സാധിക്കും. വലിയ രീതിയിൽ വൈദ്യുതിയും ചെലവാകില്ല.

രാത്രിയിൽ നിങ്ങൾക്കായി തണുപ്പിച്ച് നിലനിർത്താനും നന്നായി ഉറങ്ങാനും ഇത് മണിക്കൂറുകളോളം തുടർച്ചയായി തണുത്ത വായു പുറത്തേക്ക് വിടുന്നു.

ATORSE® Portable Ac

ATORSE യുടെ ഈ പോർട്ടബിൾ എസിയുടെ വില 4,309 രൂപയാണ്. ഇതിന് ആമസോൺ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് കൂടി അനുവദിച്ചിട്ടുണ്ട്. ഇതുകൂടി ചേർക്കുമ്പോൾ നിങ്ങൾക്ക് 3,309 രൂപയ്ക്ക് എസി വാങ്ങാം.

Hespa® Air Cooler

ഹെസ്പ എയർ കൂളർ ഒരു പോർട്ടബിൾ എസിയുടെ അതേ പെർഫോമൻസ് തരുന്നു. അമസോണിൽ ഇത് 1,599 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസ്ബി ഉപയോഗിച്ച് കണക്റ്റ് ചെയ്യാവുന്ന കൂളർ കൂടിയാണിത്.

OEARA-Portable AC

ആമസോണിൽ 59 ശതമാനം ഡിസ്കൌണ്ടിൽ നിങ്ങൾക്ക് ഈ പോർട്ടബിൾ എസി വാങ്ങാം. 1,022 രൂപയ്ക്കാണ് OEARA എസി ഇപ്പോൾ വിൽക്കുന്നത്. നിങ്ങളുടെ ടേബിളിലും ബെഡ്റൂമിലുമെല്ലാം വയ്ക്കാനും ഉപയോഗിക്കാനും സാധിക്കുന്ന എസിയാണിത്.

ഈ പോർട്ടബിൾ എയർകണ്ടീഷണറിന് 2 സ്പീഡ് മോഡുകളുണ്ട്. ഇതിൽ 120° ഉയരത്തിലും താഴേക്കും കാറ്റ് കിട്ടും. ഓട്ടോമാറ്റിക് ടൈമിങ്ങും 3 രീതിയിൽ സജ്ജീകരിക്കാനുള്ള സംവിധാനമുണ്ട്. ഇതൊരു എയർകൂളറായും ഹ്യുമിഡിഫയറായും പ്രവർത്തിക്കും.

Hindware Smart Appliances എയർ കൂളർ

4,699 രൂപയ്ക്ക് ഇപ്പോൾ ഹിൻഡ് വെയർ സ്മാർട് അപ്ലൈയൻസുകൾ ലഭിക്കും. 25L ഉൾക്കൊള്ളുന്ന എയർ കൂളറാണിത്. മുറിയുടെ എല്ലാ മൂലയിലും ഹിൻഡ് വെയർ തണുപ്പ് എത്തിക്കും. ഇത് പ്ലാസ്റ്റിക്ക് ബോഡിയിലാണ് നിർമിച്ചിട്ടുള്ളത്. ആമസോണിൽ 48 ശതമാനം കിഴിവിൽ 4,699 രൂപയ്ക്ക് ഇത് ലഭിക്കുന്നു.

BAJAJ 36 L പേഴ്സണൽ എയർ കൂളർ

ഈസിയായി അഡ്ജസ്റ്റ് ചെയ്യാൻ 2 സ്പീഡ് കൺട്രോൾ ഓപ്ഷനുകളുണ്ട്. വിന്ററിനും സമ്മറിനും അനുയോജ്യമായ എയർ കൂളറാണിത്. ഇതിന് വിപണിയിൽ 9,790 രൂപയാകുന്നു. എന്നാൽ ആമസോണിൽ 4,999 രൂപയ്ക്ക് ലഭിക്കും. 1000 രൂപയുടെ ബാങ്ക് കിഴിവും ഓൺലൈൻ പർച്ചേസിൽ നിന്ന് സ്വന്തമാക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :