mini portable ac deals
വേനലവധി കഴിഞ്ഞാൽ കൊടുംചൂടിൽ പുറത്തോട്ട് ഇറങ്ങാൻ വയ്യ. വീട്ടിനകത്തിരിക്കാനും ചുട്ടുപൊള്ളുന്ന വെയിൽ അസഹനായമാണ്. എങ്കിൽ ഇനിയുള്ള ചൂടുകാലത്തിന് പറ്റിയ മിനി Portable AC, 2000 രൂപയ്ക്ക് താഴെ ആമസോൺ ഇന്ത്യയിൽ വാങ്ങാം. വലിയ എസികൾ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും അതിന്റെ ഉയർന്ന വിലയും കറന്റ് ബില്ലും പലർക്കും പ്രശ്നമായേക്കും. ഇതിന് പരിഹാരമാണ് എവിടെയും കൊണ്ടുപോകാൻ കഴിയുന്ന മിനി പോർട്ടബിൾ എസി. ചെറിയ മുറികളിലും, ബെഡിന് അരികിലും വർക്ക് സ്പേസിലും ഫിറ്റ് ചെയ്യാവുന്ന മൂവെബിൾ എസിയാണിത്. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ബജറ്റ് ഡീലുകളും ഈ എസികളുടെ സവിശേഷതകളും പരിശോധിക്കാം.
ഭാരം കുറവായതിനാൽ എവിടേക്കും എളുപ്പത്തിൽ മാറ്റിവെക്കാവുന്ന എസികളുടെ ആമസോൺ ഓഫറാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവ വലിയ മുറികൾ മുഴുവൻ തണുപ്പിക്കാൻ ശേഷിയുള്ള കംപ്രസ്സർ എസികളല്ല. എന്നാൽ ചെറിയ മുറികൾക്കും മിഡിൽ ക്ലാസ് കുടുംബങ്ങൾക്കും അനുയോജ്യമായവയാണ്.
1800W ഹീറ്റിങ് ഔട്ട്പുട്ടുള്ള മിനി എയർ കൂളറാണിത്. കെ3 മോഡലിൽ വരുന്ന ഈ എസിയ്ക്ക് കൺവെൻഷൻ ടെംപെറേറ്റർ അഡ്ജസ്റ്റ്മെന്റിനായി കൺട്രോൾ, റിമോട്ട് ഓപ്പറേറ്റിംഗ് എന്നിവയ്ക്ക് എൽഇഡി ഡിസ്പ്ലേ പാനലുമുണ്ട്.
4,999 രൂപയുടെ എസിയ്ക്ക് ആമസോൺ പകുതി വില മാത്രമാണ് ഇപ്പോൾ ഈടാക്കുന്നത്. എന്നുവച്ചാൽ 2,499 രൂപയ്ക്ക് ആമസോൺ മിനി കൂളർ വിൽക്കുന്നു. 121 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ ഇന്ത്യ തരുന്നു.
Also Read: 30000 രൂപ ലാഭിക്കാം! അംബാനി ഉപയോഗിക്കുന്ന iPhone മോഡലിന് അസാധാരണമായൊരു ഓഫർ
ബെഡിന് അരികിലും വർക്ക് ടേബിളിലും വച്ച് ഉപയോഗിക്കാവുന്ന പോർട്ടബിൾ എസിയാണിത്. ഈ എയർ കൂളറിൽ ഒരു എയർ കൂളർ, ഹ്യുമിഡിഫയർ, എയർ പ്യൂരിഫയർ എന്നിങ്ങനെ 3-in-1 ഫംഗ്ഷൻ ലഭ്യമാണ്. വളരെ ഭാരം കുറവായതിനാൽ എവിടേക്കും മാറ്റി വയ്ക്കാനും സാധിക്കുന്നു.
3,999 രൂപയാണ് റീട്ടെയിൽ വിലയെങ്കിലും ഐസ്റ്റോൾ മിനി കൂളർ 50 ശതമാനം ഇളവിൽ ആമസോണിലൂടെ വാങ്ങാം. 1,999 രൂപയാണ് ഇതിന്റെ ആമസോണിലെ വില. 98 രൂപയ്ക്ക് ഇത് ഇഎംഐയിലും പർച്ചേസ് ചെയ്യാം.
വായു ശുദ്ധീകരിക്കാനും മുറിയിൽ ഈർപ്പം നിലനിർത്താനും ഇത് സഹായിക്കുന്നു. പവർ ബാങ്ക് അല്ലെങ്കിൽ ലാപ്ടോപ്പ് വഴി വരെ പ്രവർത്തിപ്പിക്കാം. 3,099 രൂപ വിലയുള്ള മിനി പോർട്ടബിൾ എയർ കൂളറിന് 1,999 രൂപ മാത്രമാണ് വില. ഇത് പരിമിതകാലത്തേക്കുള്ള ആമസോൺ കിഴിവാണ്. 98 രൂപയുടെ ഇഎംഐ ഡീലും പോർട്ടബിൾ എസിയ്ക്ക് ലഭ്യമാണ്.
Disclaimer: ഇതിൽ പർച്ചേസ് ചെയ്യാനുള്ള ആമസോൺ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.