വാട്ട്സ് ആപ്പിലെ രഹസ്യ ട്രിക്കുകൾ ഇതാ

HIGHLIGHTS

വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇതാ കുറച്ചു ട്രിക്കുകൾ ഇവിടെ പരിചയപ്പെടുത്തുന്നു

സ്റ്റാറ്റസ് ഇടുന്നവർക്കായാണ് ഈ ട്രിക്കുകൾ ഉപകാരപ്പെടുന്നതായിരിക്കും

നിങ്ങൾക്കും ഈ ട്രിക്കുകൾ ഇപ്പോൾ തന്നെ നിങ്ങളുടെ വാട്ട്സ് ആപ്പിൽ പരീക്ഷിക്കുവാൻ സാധിക്കുന്നതാണ്

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഇപ്പോൾ വാട്ട്സ് ആപ്പുകൾക്ക് ഒരുപാടു അപ്പ്‌ഡേഷനുകളും ലഭ്യമാകുന്നുണ്ട് .ഇനി വാട്ട്സ് ആപ്പുകൾക്ക് ഫിംഗർ പ്രിന്റ് ആപ്പ്‌ഡേഷനുകളും ഇപ്പോൾ ലഭ്യമാകുന്നതാണു്.

അതുപോലെ തന്നെ പുതിയ വീഡിയോ കോളിംഗ് സംവിധാങ്ങളും അവതരിപ്പിച്ചു .എന്നാൽ ഇപ്പോൾ ഇവിടെ നിങ്ങൾക്കായി ഒരു ചെറിയ ട്രിക്കാണ് പറഞ്ഞുതരുന്നത് .വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഇടാത്തവരായി ആരും തന്നെയില്ല .എന്നാൽ സ്റ്റാറ്റസുകൾ നമ്മളുടെ സുഹൃത്തുക്കൾ ഇട്ടുകഴിഞ്ഞാൽ നിങ്ങൾ അത് കാണുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുകൾക്ക് നിങ്ങൾ കണ്ടു എന്നതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കും .

എന്നാൽ നിങ്ങൾ സെറ്റിങ്സിൽ പോയി റീഡ് റെസിപ്റ്റ് ഡിസേബിൾ ആക്കിക്കഴിഞ്ഞാൽ പിന്നെ നിങ്ങൾ സ്റ്റാറ്റസ് കണ്ടു എന്ന നോട്ടിഫിക്കേഷൻ ആരും ലഭിക്കുകയില്ല .എന്നാൽ ഈ ഓപ്‌ഷനുകളുടെ ഒരു പോരായ്‌മ എന്തെന്നാൽ നിങ്ങളുടെ സ്റ്റാറ്റസ് കണ്ടവരുടെയും നോട്ടോഫികേഷൻ നിങ്ങൾക്ക് ലഭിക്കുകയില്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :