Apple ആരാധകർക്ക് ഒരു സന്തോഷ വാർത്ത. നിങ്ങളുടെ ആപ്പിൾ ഗാഡ്ജെറ്റിലേക്ക് ഇനി ഇത് കൂടി ചേർക്കാം. ടെക് ഭീമൻ പുതിയതായി ഒരു ടോപ് ഫീച്ചർ ടാബ്ലെറ്റാണ് പുറത്തിറക്കിയത്. ഇത് എം5 ചിപ്പിൽ പ്രവർത്തിക്കുന്ന iPad Pro ആണ്. ഒരു ലക്ഷം രൂപയ്ക്കും താഴെ മാത്രമാണ് ഇതിന് വില. 11 ഇഞ്ചും 13 ഇഞ്ചും വലിപ്പത്തിലുള്ള രണ്ട് ഐപാഡുകളാണ് പുതിയതായി ലോഞ്ച് ചെയ്തത്.
പുതിയ ഐപാഡ് പ്രോ സ്പേസ് ബ്ലാക്ക്, സിൽവർ നിറങ്ങളിൽ ലഭ്യമാണ്. ഇവ 256ജിബി, 512 ജിബി, 1 ടിബി, 2 ടിബി എന്നീ നാല് സ്റ്റോറേജ് ഓപ്ഷനുകളിലും ലഭിക്കുന്നു. ടാബ് വിൽപ്പന ഒക്ടോബർ 22-നാണ്. എന്നിരുന്നാലും ഐപാഡ് പ്രോ നിങ്ങൾക്ക് പ്രീ- ബുക്കിങ്ങിന് ലഭ്യമാണ്. ആപ്പിളിന്റെ വെബ്‌സൈറ്റ്, ഔദ്യോഗിക റീട്ടെയിൽ സ്റ്റോറുകൾ, അംഗീകൃത റീട്ടെയിലർമാർ വഴി ഇവ വാങ്ങാം.
ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള പ്രോ മോഷൻ ഡിസ്പ്ലേയാണുള്ളത്. ഇതിന് 1,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ട്രൂ ടോൺ ഫീച്ചറുമുണ്ട്. അൾട്രാ റെറ്റിന XDR OLED ഡിസ്‌പ്ലേയിൽ പ്രവർത്തിക്കുന്നു.
ക്യാമറ: ടാബ്ലെറ്റിന്റെ പിൻഭാഗത്ത് 12MP പ്രൈമറി ക്യാമറയുണ്ട്. 5x ഡിജിറ്റൽ സൂമും, 60 fps വരെ 4K വീഡിയോ റെക്കോർഡിങ്ങും സാധ്യമാണ്. ഇതിന്റെ മുൻവശത്ത് 12MP സെന്റർ സ്റ്റേജ് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നു. ഈ ഫ്രണ്ട് ക്യാമറയ്ക്ക് 60 fps വരെ 1080p വീഡിയോ റെക്കോർഡിംഗ് കപ്പാസിറ്റിയുണ്ട്.
ബാറ്ററി: ടാബിന്റെ ബേസിക് മോഡലിൽ 31.29Wh ബാറ്ററിയുണ്ട്. ഇത് 10 മണിക്കൂർ വരെ വെബ് സർഫിംഗ് അല്ലെങ്കിൽ വീഡിയോ പ്ലൈബാക്ക് അനുവദിക്കുന്നു. 70W USB-C പവർ അഡാപ്റ്റർ ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ഫാസ്റ്റ് ചാർജിംഗ് ലഭിക്കും.
എഐ ഫീച്ചറുകൾ: ഐപാഡിനായുള്ള ഡ്രോ തിംഗ്‌സിൽ 2 മടങ്ങ് വരെ വേഗതയുള്ള AI ഇമേജ് ജനറേഷനുണ്ട്. ഐപാഡിനായുള്ള ഡാവിഞ്ചി റിസോൾവിൽ 2.3 മടങ്ങ് വരെ വേഗതയുള്ള AI വീഡിയോ അപ്‌സ്‌കേലിംഗും നൽകിയിരിക്കുന്നു.
സ്റ്റോറേജും പെർഫോമൻസും: പുതിയ ഐപാഡ് പ്രോയിൽ 16-കോർ ന്യൂറൽ എഞ്ചിൻ ഉള്ള M5 ചിപ്പാണ് നൽകിയിട്ടുള്ളത്. 256ജിബി മുതൽ 2ടിബി വരെ കോൺഫിഗറേഷനുണ്ട്. സ്റ്റോറേജ് അനുസരിച്ച് ചിപ്പ് കോൺഫിഗറേഷനിലും വ്യത്യാസം വരുന്നു. 256GB, 512GB വേരിയന്റുകളിൽ 9-കോർ CPU സജ്ജീകരിച്ചിരിക്കുന്നു. എന്നുവച്ചാൽ മൂന്ന് പെർഫോമൻസ് കോറുകളാണുള്ളത്. 1TB, 2TB ടോപ് മോഡലുകളിൽ 10-കോർ CPU ഉണ്ട്. ഇതിൽ നാല് പെർഫോമൻസ് കോറുകൾ കൊടുത്തിരിക്കുന്നു.
Read More: 61000 രൂപ ഡിസ്കൗണ്ടിൽ 900W Dolby Soundbar, ആമസോൺ പകുതി വിലയ്ക്ക് വാങ്ങാം