പെപ്പേയുടെ ഓ മേരി ലൈല ഒടിടിയിൽ കാണാം…

HIGHLIGHTS

'ഓ മേരി ലൈല' ഉടൻ ഒടിടിയിൽ വരും

ആന്റണി വർഗീസിന്റെ സുഹൃത്ത് കൂടിയായ അഭിഷേക് കെ. എസ് ആണ് സംവിധായകൻ

പെപ്പേയുടെ ഓ മേരി ലൈല ഒടിടിയിൽ കാണാം…

ആന്‍റണി വർഗീസിന്റെ 'ഓ മേരി ലൈല' ഉടൻ ഒടിടിയിലേക്ക്. കോളജ് ജീവിതവും യുവത്വവും പശ്ചാത്തലമാക്കി ആന്റണി വർഗീസിന്റെ സുഹൃത്ത് കൂടിയായ അഭിഷേക് കെ. എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രണയവും ക്യാമ്പസും യുവത്വത്തിന്റെ പ്രസരിപ്പുമെല്ലാം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഓ മേരി ലൈല തീർച്ചയായും ഇഷ്ടപ്പെടും.

Digit.in Survey
✅ Thank you for completing the survey!

Oh Meri Laila ഒടിടി വിശേഷങ്ങൾ

സൈന പ്ലേ (Saina Play)യിലാണ് ചിത്രം ഡിജിറ്റൽ റിലീസിന് എത്തുന്നത്. ഉടൻ തന്നെ Oh Meri Laila സൈന പ്ലേയിൽ സ്ട്രീം ചെയ്യുമെന്നും പറയുന്നു. എങ്കിലും റിലീസ് തിയതി ഇതുവരെയും അണിയറപ്രവർത്തകർ അറിയിച്ചിട്ടില്ല.

2022 ഡിസംബർ 23നാണ് ചിത്രം തിയേറ്റർ റിലീസിന് എത്തിയത്. ഡോ. പോൾസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ബബ്ലു അജുവാണ് ചിത്രത്തിനായി ഫ്രെയിമുകൾ ഒരുക്കിയത്. കിരൺ ദാസാണ് എഡിറ്റർ. ചിത്രത്തിലെ പാട്ടുകൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ, ശബരീഷ് വർമ്മ എന്നിവരാണ്. സംഗീത സംവിധാനം അങ്കിത്ത് മേനോൻ നിർവഹിച്ചിരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo