ഓണം കഴിഞ്ഞാലും ഓഫർ കൊണ്ട് ഓണം! Amazon Great Indian Festival 2025 ഇതാ…

Updated on 19-Sep-2025
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025-ന്റെ തീയതി വെളിപ്പെടുത്തി

പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള സെയിൽ ഉത്സവമാണിത്

സാധാരണ ആമസോൺ സെയിലിനേക്കാൾ വലിയ ഡിസ്കൌണ്ടുകൾ തന്നെ ഇതിൽ പ്രതീക്ഷിക്കാം

Amazon Great Indian Festival 2025 തീയതി പ്രഖ്യാപിച്ചു. ഓണം കഴിഞ്ഞാലും വമ്പിച്ച ഡിസ്കൌണ്ടിൽ ഓൺലൈൻ ഷോപ്പിങ് നടത്താനുള്ള സുവർണാവസരമാണിത്. ദീപാവലിയോട് അനുബന്ധിച്ച് ഈ മാസം അവസാനവാരം ആമസോൺ സെയിൽ മാമാങ്കം കൊടിയേറും എന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഇതെപ്പോഴാണെന്ന് കൃത്യമായ തീയതി അറിയിച്ചിരുന്നില്ല. ഇന്ന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025-ന്റെ തീയതി വെളിപ്പെടുത്തിയിരിക്കുന്നു.

Amazon GIF Sale 2025 സെപ്റ്റംബർ 23-ന് ആരംഭിക്കും. പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള സെയിൽ ഉത്സവമാണിത്. അതിനാൽ സാധാരണ ആമസോൺ സെയിലിനേക്കാൾ വലിയ ഡിസ്കൌണ്ടുകൾ തന്നെ ഇതിൽ പ്രതീക്ഷിക്കാം. സെപ്തംബർ 22-നാണ് കുറഞ്ഞ ജിഎസ്ടി പ്രാബല്യത്തിൽ വരുന്നത്.

ടിവി ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സുകൾക്ക് ആമസോൺ GIF സെയിലിൽ വമ്പിച്ച കിഴിവ് പ്രതീക്ഷിക്കാം. സെപ്തംബർ 23 മുതലാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതെങ്കിലും ഇതെപ്പോൾ വരെയുണ്ടാകും എന്നതിൽ ഇനിയും വ്യക്തത നൽകിയിട്ടില്ല. എന്തായാലും ഓൺലൈൻ ഷോപ്പിങ് പ്രേമികൾ കാത്തിരിക്കുന്ന സെയിൽ മാമാങ്കമാണിത്.

Amazon Great Indian Festival സെയിൽ ഓഫറുകൾ

സ്മാർട്ഫോണുകളും ലാപ്ടോപ്പുകളും ഹോം അപ്ലൈയൻസുകളും വലിയ കിഴിവിലാണ് സെയിലിൽ എത്തുക.

പ്രീമിയം സ്മാർട്ഫോണുകളും അൾട്രാ പ്രീമിയം സ്മാർട്ഫോണുകളും ആമസോൺ സെയിലിൽ ഇളവിൽ ലഭിക്കും. 50,000 രൂപ റേഞ്ചിലും അതിന് മുകളിലും അൾട്രാ ഹാൻഡ്സെറ്റുകൾ വിൽപ്പനയ്ക്കെത്തും. സാംസങ് ഗാലക്‌സി എസ് 24 അൾട്രാ, സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 6, വൺപ്ലസ് 13s, വൺപ്ലസ് 13, iQOO 13 5ജി ഫോണുകൾ ഇളവിൽ ലഭിക്കും. വിവോ എക്സ് 200, ടെക്നോ ഫാന്റം വി ഫോൾഡ് 2, മോട്ടറോള റേസർ 60 അൾട്രാ പോലുള്ള ഫോണുകൾക്കും ഇളവുണ്ടാകും.

ഐഫോൺ 15 നിങ്ങളുടെ ലിസ്റ്റിലുള്ള ഫോണാണെങ്കിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ കിഴിവിൽ വിൽക്കും. OnePlus 13R, iQOO Neo 10, Vivo V60 പോലുള്ള പ്രീമിയം മിഡ് റേഞ്ച് ഫോണുകളും കുറഞ്ഞ വിലയ്ക്ക് സെയിലിലെത്തിക്കും. ഐഖൂ ആരാധകർക്ക് iQOO Z10R, iQOO Neo 10R പോലുള്ള ഫോണുകൾക്കും കിഴിവ് നേടാം. ബജറ്റ് ഫോണുകളിലേക്ക് നോക്കിയാൽ Narzo 80 Lite എന്ന റിയൽമി ഫോണിനും ഐഖൂ Z10x 5ജിയ്ക്കും, ഗാലക്സി Galaxy M36 5ജി ഫോണിനും കിഴിവുണ്ടാകും.

Also Read:Galaxy S25 FE വന്നപ്പോൾ Samsung Galaxy S24 FE വില കുറച്ചു! 35000 രൂപയിൽ താഴെ വാങ്ങാം…

ഇതിന് പുറമെ വാഷിങ് മെഷീൻ, മിക്സി പോലുള്ള ഹോം അപ്ലൈയൻസുകൾക്കും സ്മാർട് ടിവികൾക്കും സൌണ്ട്ബാറുകൾക്കും ഇളവ് ലഭിക്കുന്നതാണ്. ഇയർഫോൺ, ഹെഡ്ഫോൺ, പവർബാങ്ക് പോലുള്ള മൊബൈൽ ആക്സസറീസിനും ആമസോൺ സെയിൽ മാമാങ്കം വമ്പിച്ച ഇളവ് അനുവദിക്കുന്നു.

GST Saving Included: അടുത്തിടെ സർക്കാർ ജിഎസ്ടി നിരക്കുകളിൽ വലിയ മാറ്റം കൊണ്ടുവന്നു. ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറഞ്ഞു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ബാധകമാകും. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. അതായത്, നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :