amazon great freedom festival 2025 big deals
ഈ വർഷത്തെ Amazon Great Freedom Festival ആരംഭിക്കുകയാണ്. രണ്ട് ദിവസങ്ങൾക്ക് ശേഷം ഈ വർഷത്തെ ഫ്രീഡം സെയിലിന് കൊടിയേറും. ജൂലൈ 31 ഉച്ചയ്ക്ക് 12 മണി മുതലാണ് ആമസോൺ ഫ്രീഡം സെയിൽ. എന്നാൽ പ്രൈം അംഗങ്ങൾക്ക് 12 മണിക്കൂർ മുൻപ് ഡീലുകൾ ലഭ്യമാകും.
ഫാഷൻ, സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയെല്ലാം വമ്പൻ ഡീലുകളിൽ വിൽപ്പനയുണ്ടാകും. SBI കാർഡുകൾക്ക് പ്രത്യേക കിഴിവും ഈ സെയിൽ ഫെസ്റ്റിവലിൽ ലഭ്യമാകും. 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ നോ-കോസ്റ്റ് EMI ഓപ്ഷനുകളും ലഭ്യമാണ്.
ഇലക്ട്രോണിക്സ്, സ്മാർട് ടെക്നോളജി വിഭാഗത്തിൽ ഫ്രീഡം സെയിലിൽ നിരവധി ഓഫറുകളുണ്ടാകും. സ്മാർട്ഫോണുകളും സ്മാർട് വാച്ചുകളും സ്മാർട് ടിവി, ഇയർപോഡുകൾ, സ്പീക്കറുകൾ, സൌണ്ട്ബാറുകൾ എന്നിവയെല്ലാം കിഴിവിൽ ലഭിക്കുന്നതാണ്.
സാംസങ്, വൺപ്ലസ്, ഐഖൂ ബ്രാൻഡുകളിൽ നിന്ന് ആകർഷകമായ ഓഫറുകൾ ലഭിക്കും.
Samsung Galaxy S24 Ultra 5G, ഐഫോൺ 15 തുടങ്ങിയ പ്രീമിയം സെറ്റുകൾ കിഴിവിൽ വാങ്ങാം. ഐഖൂ നിയോ 10ആർ, വൺപ്ലസ് 13ആർ എന്നീ പ്രീമിയം സെറ്റുകൾക്കും ഇതുവരെ ലഭിക്കാത്ത ഡിസ്കൌണ്ട് അനുവദിച്ചിട്ടുണ്ട്.
ആമസോണിൽ ജൂലൈ 31-ന് ആരംഭിക്കുന്ന സെയിലിൽ സാംസങ് ഫ്ലാഗ്ഷിപ്പ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാകും. ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള ഗാലക്സി എസ്24 അൾട്രായ്ക്ക് 79999 രൂപ മാത്രമാണ് വില. ഇത് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിലെ വിലയാണ്. 57249 രൂപയ്ക്ക് ആപ്പിൾ ഐഫോൺ 15-യും വാങ്ങാം.
34200 രൂപയ്ക്ക് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ ഓപ്പോ റെനോ 14 5ജി ലഭ്യമാകും. സ്റ്റൈലിഷ് ഡിസൈനും, പ്രീമിയം പെർഫോമൻസുമുള്ള ഐഖൂ നിയോ 10ആർ 22999 രൂപയ്ക്ക് ലഭ്യമാകുന്നതായിരിക്കും. 36999 രൂപയ്ക്ക് വൺപ്ലസ് 13ആറും ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ വിൽപ്പനയ്ക്കെത്തുന്നു.
ബഡ്ജറ്റ് ഫോണുകൾ മുതൽ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലുകൾ വരെ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള സെയിൽ ഉത്സവമാണിത്. ഓണത്തിന് തൊട്ടുമുന്നേ നടക്കുന്ന ഓൺലൈൻ ഷോപ്പിങ് മാമാങ്കമെന്ന് പറയാം. ബാങ്ക് ഓഫറുകളും, ക്യാഷ്ബാക്ക്, കൂപ്പൺ ഡിസ്കൌണ്ടുകളും, ഇഎംഐ, എക്സ്ചേഞ്ച് സൌകര്യങ്ങളും ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിന്റെ പ്രത്യേകതകളാണ്.
Also Read: Oppo Find X8 Pro: 50MP ക്വാഡ് ക്യാമറ, 5910mAh ബാറ്ററി സൂപ്പർ ക്യാമറ ഫോൺ 25000 രൂപ ഡിസ്കൗണ്ടിൽ