Amazon Great Indian Festival sale
Amazon Great Indian Festival sale 2025 ഈ മാസം കൊടിയേറും. ആകർഷകമായ കിഴിവിൽ സ്മാർട്ഫോണുകളും ലാപ്ടോപ്പ്, ഇയർബഡ്സ് തുടങ്ങിയ എല്ലാ ഇലക്ട്രിക് ഉപകരണങ്ങൾ ഓഫറിൽ വാങ്ങാം. ആമസോണിന്റെ GIF Sale 2025 സെയിൽ ഈ മാസം സംഘടിപ്പിക്കുന്നു. ഫ്ലാറ്റ് ഡിസ്കൌണ്ടുകൾ എക്സ്ക്ലൂസീവായി നേടാനുള്ള സെയിൽ മാമാങ്കമാണിത്. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലും ഇഎംഐ ഓഫറും ആമസോൺ തരുന്നു.
ആപ്പിൾ, സാംസങ്, വൺപ്ലസ്, ഐക്യുഒ തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് ഫോണുകൾ വൻ കിഴിവുകളോടെ ലഭ്യമാകും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് എന്നാണ് ആരംഭിക്കുക എന്നത് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുമില്ല. കഴിഞ്ഞ വർഷം സെപ്തംബർ 27-നായിരുന്നു ഓഫർ സെയിലിന് തുടക്കമായത്.
ഈ വർഷം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്റ്റംബർ 25 ആരംഭിക്കുമെന്നാണ് സൂചന. 25-ാം തീയതി 12 മണിക്ക് വിൽപ്പന ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ആമസോൺ ഇനിയും വ്യക്തത വരുത്താനുണ്ട്. ഈ തീയതിയാണെങ്കിൽ ഓണത്തിന് ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കില്ല.
എല്ലാ വർഷവും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടത്തുന്നുണ്ട്. മിക്കപ്പോഴും ഓണം കഴിഞ്ഞാൽ ഈ സെയിൽ ഉത്സവം ഓൺലൈൻ ഷോപ്പിങ് പ്രേമികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്.
കൃത്യമായ തീയതിയെ കുറിച്ച് ഇനിയും അപ്ഡേറ്റ് വരാനുണ്ട്. ആമസോണിന്റെ പ്രൈം അംഗങ്ങൾക്ക് ഡീലുകളും ഡിസ്‌കൗണ്ടുകളും സാധാരണ സെയിലിന് മുന്നേ ലഭിക്കും. അതും 24 മണിക്കൂർ മുമ്പേ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്ന് കിഴിവ് നേടാം.
ചില സ്മാർട്ട്‌ഫോൺ ഡീലുകളെ കുറിച്ച് ആമസോൺ സൂചനകളുണ്ട്. സാംസങ് ഗാലക്‌സി എസ് 24 അൾട്രാ 5 ജി, സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 6 5 ജി തുടങ്ങിയ പ്രീമിയം ഹാൻഡ്സെറ്റ് ലഭിക്കുന്നതാണ്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ നിന്ന് വൺപ്ലസ് 13s, വൺപ്ലസ് 13, iQOO 13 5G, ഐഫോൺ 15, വൺപ്ലസ് 13R തുടങ്ങിയ ജനപ്രിയ സ്മാർട്ട്‌ഫോണുകൾക്കും കിഴിവുണ്ടാകും. ഇപ്പോൾ ലഭിക്കുന്ന വിവരമനുസരിച്ച് 40% കിഴിവ് വരെ നേടാം.
മിഡ് റേഞ്ച്, ബജറ്റ് ഹാൻഡ്സെറ്റുകളും ആമസോൺ ജിഐഎഫ് സെയിലിലൂടെ ലഭിക്കും. വിവോ വി60, വൺപ്ലസ് നോർഡ് സിഇ 5, സാംസങ് ഗാലക്‌സി എ55, ഐക്യു Z10R 5ജി, റെഡ്മി എ4 5ജി പോലുള്ള ഫോണുകൾക്കും ശ്രദ്ധേയമായ കിഴിവുകൾ ലഭിക്കും. സാംസങ് ഗാലക്‌സി എം 36 5ജി, iQOO Z10 ലൈറ്റ് 5ജി ഫോണുകൾക്കും ഡീലുണ്ടാകും.
എസ്‌ബിഐ ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾക്ക് കിഴിവ് ലഭിക്കും. 10% തൽക്ഷണ കിഴിവും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ നിന്ന് നേടാം.
Also Read: Wow Deal: 200MP ട്രിപ്പിൾ ക്യാമറ, ഓറഞ്ചിഷ് റെഡ് കളർ Redmi Note പ്രോ മോഡൽ 8000 രൂപ ഫ്ലാറ്റ് കിഴിവിൽ!