ഒരുവശത്ത് ദളപതി വിജയിയുടെ ലിയോ ഒരുങ്ങുകയാണ്. മറുവശത്ത് സൂര്യയുടെ 42-ാം ചിത്രവും പണിപ്പുരയിലാണ്. വിജയ് ചിത്രം ലിയോ പ്രീ- റിലീസിലൂടെ 100 കോടി നേടിയപ്പോൾ, അതിനെയും മറികടന്ന് സൂര്യ ചിത്രം 500 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
Survey
✅ Thank you for completing the survey!
സൂര്യ 42 വൻ പ്രതീക്ഷയോടെ വരുന്ന തമിഴ് ചിത്രമാണ്. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 350 കോടി ബഡ്ജറ്റിലൊരുക്കുന്ന സിനിമയുടെ ഏകദേശം 60 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. ബോളിവുഡ് നടി ദിഷ പഠാനിയാണ് Suryaയുടെ ജോഡിയായി എത്തുന്നത്. പീരിയഡ് ഡ്രാമയായി നിർമിക്കുന്ന ചിത്രത്തിൽ സൂര്യ 5 വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നുവെന്നും സൂചനകളുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെ വന്ന് സീതാരാമം എന്ന ദുൽഖർ ചിത്രത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ മൃണാൽ താക്കൂർ Surya 42ലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ സൂര്യ 42 ആമസോൺ പ്രൈം വീഡിയോയിൽ 80 കോടി രൂപയ്ക്ക് വിറ്റുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുവി ക്രിയേഷൻസിനൊപ്പം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമിക്കുന്നത്. ലിയോക്കൊപ്പം നവംബറിലായിരിക്കും Surya 42 തിയേറ്ററുകളിൽ എത്തുക. 10 ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile