amazon alexa plus with ai powered feature
അലക്സ ആരാധകർക്കായി ഇതാ Amazon Alexa+ പ്രഖ്യാപിച്ചു. ആമസോൺ പുതിയ തലമുറയിലെ AI- പവർഡ് വോയ്‌സ് അസിസ്റ്റന്റ് ആണ് ആമസോൺ കൊണ്ടുവരുന്നത്. ആകർഷകമായ ഡിസൈനും വിപുലമായ ഹോം മാനേജ്‌മെന്റ് ഫീച്ചറുകളുമാണ് ഈ അലക്സ ഡിവൈസിലുള്ളത്. AI ഫീച്ചറുകളെ കൂടുതൽ നൂതനവും വിപുലവുമായി അവതരിപ്പിക്കുകയാണ് ആമസോൺ.
Alexa+ എന്ന ഈ പുതിയ ഡിവൈസിന് പ്രതിമാസം $19.99 ചിലവാകും. എങ്കിലും ഫോൺ ആമസോൺ പ്രൈം അംഗങ്ങൾക്ക് പ്രത്യേക ഓഫറുകളിൽ അലക്സ പ്ലസ് ലഭിക്കും. എക്കോ ഷോ 8, 10, 15, 21 ഉപയോക്താക്കൾക്ക് മുൻഗണന നൽകിയായിരിക്കും അലക്സ പ്ലസ് വിൽപ്പന. ഈ സ്മാർട് ഡിവൈസ് വരും ആഴ്ചകളിൽ അമേരിക്കയിൽ എത്തും.
ആമസോൺ ബെഡ്‌റോക്കിൽ ലഭ്യമായ LLMs എന്ന ഭാഷാ മോഡലാണ് ഈ പുത്തൻ ഡിവൈസിലുള്ളത്. വളരെ സ്വാഭാവികമായുള്ള സംഭാഷണങ്ങളാണ് അലക്സ+ ഡിവൈസിലുള്ളത്. നിങ്ങൾ വളരെ പതിയെ സംസാരിച്ചാൽ പോലും അത് വ്യക്തമായി മനസിലാക്കാൻ ആമസോണിന്റെ പുതിയ സ്മാർട് ഡിവൈസിന് സാധിക്കും.
സങ്കീർണ്ണമായ ആശയങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും Alexa+ മികച്ചതാണ്. നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കുകയും അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യും. ഇതിനെല്ലാം അലക്സ പ്ലസ്സിലെ എഐ അഡ്വാൻസ്ഡ് ഫീച്ചർ സഹായിക്കും. നിങ്ങൾക്ക് സാധാരണ അലക്സയോട് സംസാരിക്കുമ്പോൾ അതൊരു ഡിവൈസിനോട് ആശയവിനിമയം നടത്തുന്ന പോലെ അനുഭവപ്പെട്ടിട്ടുണ്ടോ? എന്നാൽ യന്ത്രത്തേക്കാൾ ഒരു സുഹൃത്തിനോട് സംസാരിക്കുന്നത് പോലെയായിരിക്കും അലക്സ പ്ലസ് ഇടപഴകുന്നത്.
ടിക്കറ്റ് ബുക്കിങ്ങിനും റിസർവേഷനുകൾക്കും ഈ സ്മാർട്ട് ഹോം ഡിവൈസുകൾ ഉപയോഗിക്കാം. ഭക്ഷണം ഓർഡർ ചെയ്യുന്നതിനും, ഷെഡ്യൂൾ ചെയ്യുന്നതിനുമെല്ലാം അലക്സ പ്ലസ് സഹായിക്കും. അപ്പോയ്മെന്റ് ബുക്ക് ചെയ്യാനും പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യാനുമെല്ലാം ഇനി നിങ്ങൾ മെനക്കെടേണ്ടതില്ല. സ്‌മാർട്ട് ലൈറ്റുകൾ കൺട്രോൾ ചെയ്യാനും മറ്റും ഇത് മികച്ചതാണ്.
താൽപ്പര്യമുള്ളവർക്ക് www.amazon.com/newalexa എന്നതിലൂടെ ഇത് ബുക്കിങ് നടത്താം. എന്നാൽ ഇന്ത്യയിൽ ആമസോൺ അലക്സ പുറത്തിറക്കുമോ, എപ്പോൾ വരുമെന്നതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.