മഹാനടന്റെ ഒറ്റയാൾ പ്രകടനം, Disney+Hotstarൽ കാണാം…

Updated on 27-Feb-2023
HIGHLIGHTS

മോഹൻലാലിന്റെ ത്രില്ലടിപ്പിക്കുന്ന ഒറ്റയാൾ പോരാട്ടമാണ് എലോൺ

ഷാജി കൈലാസാണ് സംവിധായകൻ

ചിത്രം ഇതാ ഒടിടിയിലേക്ക് എത്തുന്നു

മോഹൻലാലിന്റെ ഒറ്റയാൾപ്രകടനത്തിലൂടെ ശ്രദ്ധ നേടിയ എലോൺ എന്ന മലയാളചിത്രത്തിന്റെ OTT റിലീസ് പ്രഖ്യാപിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ഇക്കഴിഞ്ഞ ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിലാണ് പ്രദർശനത്തിന് എത്തിയത്.

എലോൺ OTT വിശേഷങ്ങൾ

സിനിമ തിയേറ്റർ റിലീസിന് മുന്നേ നേരിട്ട് ഒടിടിയിൽ എത്തിക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു. Alone എന്ന ചിത്രത്തിൽ മോഹൻലാൽ (Mohanlal) മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. എന്നാൽ പൃഥിരാജ്, മഞ്ജു വാര്യർ, മല്ലിക സുകുമാരൻ, സിദ്ധിഖ് എന്നിവർ ശബ്ദം കൊണ്ട് സാന്നിധ്യമറിയിക്കുന്നു. ദുരൂഹതകൾ നിറഞ്ഞ കാളിദാസൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എലോണിൽ എത്തുന്നത്. ഒന്നാം ലോക്ക്ഡൗണും കോവിഡുമാണ് കഥാപശ്ചാത്തലം. 

സിനിമ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറി(Disney+Hotstar)ലൂടെയാണ് ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നത്. മാർച്ച് 3 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് എലോൺ നിർമിച്ചത്. രാജേഷ് ജയരാമൻ ചിത്രത്തിനായി തിരക്കഥ ഒരുക്കി. അഭിനന്ദൻ രാമാനുജൻ, പ്രമോദ് കെ പിള്ള എന്നിവരുടെ ഫ്രെയിമുകൾക്ക് എഡിറ്റിങ്ങ് നിർവഹിച്ചത് ഡോൺ മാക്‌സ് ആണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :