Alert! ടിക്കറ്റെടുക്കാൻ ഈ ആപ്പോ സൈറ്റോ ഉപയോഗിക്കരുതെന്ന് IRCTC

Updated on 18-Apr-2023
HIGHLIGHTS

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്!

മാൽവെയറുള്ള ചില ആപ്പുകൾ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിക്കരുത്

ഇത് ഏത് ആപ്പാണെന്നും IRCTC മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു

IRCTC Latest: ഇന്ന് എല്ലാവരും ഓൺലൈനായാണ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാറുള്ളത്. ഇതിനായി IRCTC ആപ്പുകളോ, ഫോൺപേ പോലുള്ള മറ്റ് ആപ്പുകളെയോ ആണ് ഉപയോക്താക്കൾ ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ പോയി നിന്ന് ടിക്കറ്റ് എടുക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളില്ല എന്നതും, സമയം ലാഭിക്കാമെന്നതുമെല്ലാമാണ് Online ആയി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെയുള്ള പ്രധാന നേട്ടം.
എന്നാൽ, ഈ സാഹചര്യം മുതലെടുത്ത് ഒരുപാട് കെണികളും പതിയിരിക്കുന്നു എന്നാണ് IRCTC നൽകുന്ന മുന്നറിയിപ്പ്.

IRCTC സൈറ്റിന് വ്യാജൻ

Online ticket ബുക്കിങ്ങിന്റെ സാധ്യതയും ജനപ്രീതിയും ഉപയോഗിച്ച് ചില സൈബർ കുറ്റവാളികൾ ഔദ്യോഗിക വെബ്‌സൈറ്റിന് വ്യാജ ലിങ്ക് പ്രചരിപ്പിക്കുന്നതായും, ഇതിലൂടെ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്നവർ കബളിക്കപ്പെടുന്നതായും പറയുന്നു.

ഇത് പണം നഷ്ടപ്പെടാനോ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനോ, മറ്റ് പല സൈബർ കുറ്റകൃത്യങ്ങൾക്കോ കാരണമായേക്കാമെന്ന് IRCTC മുന്നറിയിപ്പ് നൽകിയതായാണ് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വ്യാജ വെബ്സൈറ്റും ആപ്ലിക്കേഷനുകളും ഏതാണെന്നും ഇന്ത്യൻ റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്

ഈ വെബ്സൈറ്റ് ഉപയോഗിക്കരുതെന്ന് IRCTC

irctcconnect.apk എന്ന സൈറ്റ്/ ആപ്ലിക്കേഷൻ മാൽവെയറുണ്ടെന്നും, ഇതിൽ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്നുമാണ് മുന്നറിയിപ്പ്. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകളിലൂടെ ഈ ലിങ്ക് ഉപയോക്താക്കളിൽ പ്രചരിപ്പിക്കുകയാണെന്നും ഐആർസിടിസി അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

അതിനാൽ തന്നെ കൂടുതൽ സുരക്ഷിതത്വത്തിനായി IRCTC Rail Connect എന്ന സൈറ്റ് മാത്രം ഉപയോഗിക്കാനും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ മാത്രം ഇത് ഡൗൺലോഡ് ചെയ്യാനും IRCTC നിർദേശിക്കുന്നുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :