Akshaya Tritiya Gold Offer
Akshaya Tritiya Gold Offer: ജിയോഫിനാൻസ് വരിക്കാർക്കായി Ambani പ്രഖ്യാപിച്ച കിടിലൻ അക്ഷയ തൃതീയ ഓഫറിനെ കുറിച്ച് അറിയണ്ടേ? Jio Gold 24K Days എന്ന സംരഭത്തിനാണ് അക്ഷയ തൃതീയ പ്രമാണിച്ച് മുകേഷ് അംബാനി തുടക്കം കുറിച്ചിരിക്കുന്നത്. ഡിജിറ്റൽ സ്വർണം വാങ്ങുന്നവർക്ക് അധിക സ്വർണം നേടാനുള്ള സംരഭമാണിത്. ജിയോ ഗോൾഡ് 24K ഡേയ്‌സിൽ ഉപഭോക്താക്കൾക്ക് ഇങ്ങനെയൊരു സുവർണാവസരമുള്ളതായി ജിയോ ഫിനാൻഷ്യൽ സർവീസസ് ഏപ്രിൽ 28-ന് അറിയിച്ചു.
എന്നുവച്ചാൽ അംബാനി ഉടമസ്ഥതയിലുള്ള ജിയോഫിനാൻസ്, മൈജിയോ ആപ്പുകൾ വഴി സ്വർണം വാങ്ങുമ്പോഴാണ് എക്സ്ട്രാ ഗോൾഡ് ലഭിക്കുക. 1,000 രൂപയ്ക്കും 9,999 രൂപയ്ക്കും ഇടയിൽ വാങ്ങുകയാണെങ്കിൽ, ഒരു ശതമാനം അധിക സ്വർണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള ഗോൾഡ് പർച്ചേസിന്, ശതമാനം അധിക സ്വർണം ലഭിക്കും. 1 ശതമാനം അധിക സ്വർണ ഓഫറിന് JIOGOLD1 കോഡ് ഉപയോഗിക്കുക. 10000 രൂപയ്ക്ക് മുകളിൽ വാങ്ങുമ്പോൾ JIOGOLDAT100 എന്ന കോഡും പർച്ചേസ് സമയത്ത് വിനിയോഗിക്കാം.
ഇത് മുകേഷ് അംബാനി അക്ഷയ തൃതീയ പ്രമാണിച്ച് പ്രഖ്യാപിച്ച ഓഫറാണ്. 2025 ഏപ്രിൽ 29 മുതൽ മെയ് 5 വരെ ഓഫർ നീണ്ടു നിൽക്കും. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓഫറിലൂടെ എക്സ്ട്രാ സ്വർണം വാങ്ങാനുള്ള അവസരം പാഴാക്കരുത്.
ഓരോ ഉപയോക്താവിനും യോഗ്യമായ 10 ഇടപാടുകൾ വരെ നടത്താനാകും. പരമാവധി 21,000 രൂപ മൂല്യമുള്ള സൗജന്യ സ്വർണ്ണം വരെയാണ് ലഭിക്കുക. ഇടപാട് കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ ബോണസ് സ്വർണം ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും ജിയോ അറിയിച്ചു. മൈജിയോ വഴിയും ജിയോഫിനാൻസ് വഴിയും ഡിജിറ്റൽ ഗോൾഡ് വാങ്ങിയാലാണ് ഓഫർ ലഭിക്കുക എന്നത് ശ്രദ്ധിക്കുക.
അതുപോലെ അക്ഷയ തൃതീയ റിവാർഡ് രൊക്കം പണം കൊടുത്ത് പർച്ചേസ് ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ്. തവണ തവണയായി പണമടച്ചുള്ള പർച്ചേസുകൾക്ക് ഇത് ബാധകമായിരിക്കില്ല. എന്നുവച്ചാൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾക്ക് (SIP-കൾ)ക്ക് റിവാർഡ് ലഭിക്കുന്നതല്ല.
ഈ വർഷം അക്ഷയ തൃതീയ വരുന്നത് ഏപ്രിൽ 30-നാണ്. ദാനം, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ ശുഭദിനമാണ് അക്ഷയ തൃതീയ. ശുഭകാര്യങ്ങള്‍ക്കുള്ള ആരംഭവും, സര്‍വൈശ്വര്യത്തിന്റെ അനുഗ്രഹ ദിവസവുമാണിത്. മുഹൂര്‍ത്തം നോക്കാതെ ഏത് നല്ല പ്രവർത്തികളും ചെയ്യുന്നതിന് ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടാകുമെന്നാണ് ഭാരതീയ വിശ്വാസം.
എന്ത് നല്ല കാര്യവും ചെയ്താലും തുടങ്ങി വച്ചാലും അത് അക്ഷയമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ദാനം ചെയ്യലും, പരസ്പരം സഹായിക്കുന്നതും തുടങ്ങി സല്‍ക്കര്‍മ്മങ്ങളുടെ സവിശേഷ ദിനമാണിത്.