ഹൈ സ്പീഡ് ഇന്റർനെറ്റ് സേവനങ്ങളുമായി എയർടെൽ ഇതാ എത്തിയിരിക്കുന്നു

Updated on 10-Mar-2021
HIGHLIGHTS

മിന്നുന്ന വേഗതയിൽ ഇതാ എയർടെൽ റൂട്ടറുകൾ അവതരിപ്പിക്കുന്നു

1gbps വേഗതയിൽ ഉപയോഗിക്കാവുന്ന എയർടെൽ റൂട്ടറുകൾ

നിലവിൽ മികച്ച ഓഫറുകൾ നൽകുന്ന പട്ടികയിൽ ഇടം നേടിയിരുന്ന ഒരു നെറ്റ് വർക്ക് ആണ് എയർടെൽ .എയർടെലിന്റെ 5ജി നെറ്റ് വർക്കുകൾ ഈ വർഷം അവസാനത്തോടുകൂടി തന്നെ ഇന്ത്യയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതിനു മുന്നോടിയായി തന്നെ എയർടെൽ അവരുടെ 5ജി ടെസ്റ്റ് എല്ലാം നടത്തുകയും ചെയ്തിരുന്നു .

എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു മികച്ച ഓഫറുകളുമായി എയർടെൽ എത്തുന്നു .മിന്നുന്ന വേഗതയിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന വൈഫൈ റൂട്ടറുകളുമായിട്ടാണ് ഇപ്പോൾ എയർടെൽ എത്തുന്നത് .അതുപോലെ തന്നെ ഈ പുതിയ റൂട്ടറുകൾ 1GBPS വേഗതയിൽ വരെ സ്പീഡ് ലഭിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം .

ലാൻഡ് കേബിളുകളുടെ വേഗതയാണ് എയർടെലിന്റെ പുതിയ വൈഫൈ റൂട്ടറുകൾ ലഭ്യമാക്കുന്നത് .ട്രൈ ബാൻഡ് അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന റൂട്ടറുകളാണ് എയർടെൽ അവതരിപ്പിക്കുന്നത് .കണക്കുകൾ പ്രകാരം മൂന്ന് മിനുട്ട് കൊണ്ട് തന്നെ 4ജിബിവരെ സൈസ് ഉള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും എന്നാണ് എയർടെൽ വിലയിരുത്തുന്നത് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :