ഓരോ ആധാർ കാർഡ് ഉപഭോക്താക്കളും ഇത് അറിഞ്ഞിരിക്കണം
ആധാർ FaceRD ആപ്ലികേഷനുകൾ ഇതാ പുറത്തിറക്കി
എങ്ങനെയാണു ഇത് ഉപയോഗിക്കുന്നത് എന്ന് നോക്കാം
ആധാർ കാർഡ് ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത .പുതിയ ആധാർ FaceRD ആപ്ലികേഷനുകൾ ഇതാ പുറത്തിറക്കിയിരിക്കുന്നു. UIDAI ആണ് ഈ പുതിയ ആപ്ലികേഷനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് ഫേസ് ഓതന്റിക്കേഷൻ ഇത് വഴി നടത്തുവാൻ സാധിക്കുന്നതാണ് .വിരൽ ഓതന്റിക്കേഷ ശേഷം ഇപ്പോൾ ഇത്തരത്തിൽ ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് ഫേസ് ഓതന്റിക്കേഷൻ ചെയ്യാവുന്നതാണ് .
Surveyആധാർ കാർഡിലെ വിവരങ്ങൾ മാറ്റുന്നതിന് നിങ്ങൾ ചെയ്യേണ്ടത് ?
അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രേശ്നമാണ് ആധാർ കാർഡിലെ തെറ്റുകൾ .ആധാർ കാർഡുകളിൽ ഫോൺ നമ്പർ നിങ്ങൾക്ക് തെറ്റായ ആണ് നൽകിയത് എങ്കിൽ ഒരുപാടു പ്രെശ്നം നേരിടേണ്ടി വരും .
ഉദാഹരണത്തിന് നിങ്ങൾ PF ഓൺലൈൻ വഴി പിൻ വലിക്കുകയാണെങ്കിൽ OTP പോകുന്നത് നിങ്ങൾ ആധാർ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ ആയിരിക്കും .എന്നാൽ നിങ്ങൾക്ക് നമ്പറുകൾ ഓൺലൈൻ വഴി മാറ്റുവാനും സാധിക്കുകയില്ല .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .
1.നിങ്ങളുടെ അടുത്തുള്ള ആധാർ സെന്റർ സന്ദർശിക്കുക
2.ആധാർ അപ്‌ഡേറ്റ് ഫോറം ഫിൽ ചെയ്തുകൊടുക്കുക
3.ആ ഫോറത്തിൽ നിങ്ങൾക്ക് അപ്പ്ഡേറ്റ് ചെയ്യേണ്ട ഫോൺ നമ്പർ എഴുതുക
4.എന്നാൽ പഴയ ഫോൺ നമ്പർ എഴുതേണ്ട ആവിശ്യമില്ല
5.ഒരു പ്രൂഫും സബ്മിറ്റ് ചെയ്യേണ്ട ആവിശ്യമില്ല
6.അതിനു ശേഷം എക്സിക്യൂട്ടീവ് തന്നെ നിങ്ങളുടെ റിക്വസ്റ്റ് രജിസ്റ്റർ ചെയ്യുന്നതാണ്
7.നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത സ്ലിപ് നൽകുന്നതാണ്
8.ഈ സർവീസുകൾക്ക് നിങ്ങൾ പേയ്മെന്റ് നൽകേണ്ടതാണ്
ഇത്തരത്തിൽ നിങ്ങൾക്ക് നിങ്ങളുടെ പേര് ,അഡ്രസ് ,ഫോൺ നമ്പർ കൂടാതെ ഫോട്ടോ എന്നിവ മാറ്റുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
