Aadhaar PAN Link: ഇനി ദിവസങ്ങളില്ല, 1000 രൂപ അടയ്ക്കാതെ പാൻ, ആധാർ ലിങ്ക് ചെയ്യണമെങ്കിൽ വേഗമാകട്ടെ…

Updated on 30-Dec-2025

Aadhaar PAN Link Update: നിങ്ങളുടെ ആധാർ കാർഡും, പാൻ കാർഡും ഇനിയും ലിങ്ക് ചെയ്തില്ലേ? എങ്കിൽ ഈ രേഖകൾ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തു കഴിഞ്ഞു. ഈ സമയപരിധി കഴിഞ്ഞാൽ, ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമാകും. പിന്നീട് ആധാറും പാനും ലിങ്ക് ചെയ്യണമെങ്കിൽ ഫീസും നൽകേണ്ടി വരും.

ആദായനികുതി വകുപ്പിന്റെ കണക്കനുസരിച്ച് ആധാറും പാനും ബന്ധിപ്പിക്കാത്തവർക്ക് പാൻ കാർഡ് സേവനങ്ങൾ ലഭിക്കില്ല. നിങ്ങൾക്ക് ഏതെങ്കിലും ആവശ്യങ്ങൾക്ക് പാൻ ഉപയോഗിക്കേണ്ടി വരുമ്പോൾ അവ സാധുതയായിരിക്കില്ല.

പാൻ- ആധാർ ലിങ്കിങ്ങിനുള്ള അവസാന തീയതി 2025 ഡിസംബർ 31 വരെയാണ്. അതായത് നാളെ ബുധനാഴ്ചയോടെ ഇത് അവസാനിക്കുന്നു. ഈ സമയപരിധിക്ക് ശേഷം കാർഡ് ലിങ്ക് ചെയ്യണമെങ്കിൽ 1,000 രൂപ അടയ്ക്കേണ്ടി വരും.

Aadhaar PAN Link Update

ഓൺലൈനായി തന്നെ ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാം. അക്ഷയയിൽ പോകാതെ ഇത് എങ്ങനെ ചെയ്യാമെന്ന് പരിശോധിക്കാം.

ആധാർ പാൻ കാർഡ് ലിങ്ക് ചെയ്യാൻ ആദായനികുതിയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കാം.

Also Read: Happy New Year Deal: 20000 രൂപയ്ക്ക് താഴെ 1TB Vivo Y300 5G കിടിലൻ സ്മാർട്ട് ഫോൺ തന്നെ വാങ്ങിയാലോ!

  • ഇതിനായി ഇ-ഫയലിംഗ് എന്ന പോർട്ടൽ ഓപ്പൺ ചെയ്യുക. ഇവിടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.
  • പ്രൊഫൈൽ വിഭാഗത്തിൽ ഇടത് വശത്ത് നിങ്ങൾക്ക്, ലിങ്ക് ആധാർ (Link Aadhaar) എന്ന ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ പാൻ, ആധാർ വിവരങ്ങൾ നൽകുക. pay through e-pay tax എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • ഇതിന് ശേഷം മറ്റ് രസീതുകൾ എന്ന ഓപ്ഷൻ കൊടുക്കാം. ഇവിടെ നിന്നും വർഷവും പേയ്‌മെന്റ് ടൈപ്പും സെലക്റ്റ് ചെയ്യണം.
  • ഫീസ് അടച്ചതിന് ശേഷം, ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യാം.

ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിച്ചാൽ നിങ്ങൾക്ക് പിന്നീട് ഇതിന്റെ സ്റ്റാറ്റസ് പരിശോധിക്കാം. ആധാർ ലിങ്കിങ് പൂർത്തിയായോ ഇല്ലയോ എന്ന് ഇങ്ങനെ മനസിലാക്കാം. ആധാർ പാൻ ലിങ്കിംഗിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ ഇതേ വെബ്സൈറ്റ് തന്നെ ഉപയോഗിക്കാം. ഇതിനായി ലിങ്ക് ആധാർ സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം പാൻ, ആധാർ വിവരങ്ങൾ നൽകിയാൽ, നിങ്ങളുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് മനസിലാക്കാം.

ആധാറിലോ പാൻ കാർഡിലോ വിവരങ്ങളിൽ തിരുത്തൽ വരുത്തണമെങ്കിൽ UIDAI, UTIITSL പോർട്ടലുകൾ സന്ദർശിച്ച് ഇത് ശരിയാക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :