WhatsApp Aadhaar
UIDAI പോർട്ടൽ വഴി Aadhaar Card Download ചെയ്യുന്ന പണി ഇനി വേണ്ട. വളരെ എളുപ്പത്തിൽ വാട്സ്ആപ്പിലൂടെ നിങ്ങൾക്ക് ആധാർ കാർഡ് ഫോണിൽ ഡൌൺലോഡ് ചെയ്യാം. ഇതിനായി കേന്ദ്രസർക്കാർ സുരക്ഷിതമായ മാർഗം അവതരിപ്പിച്ചിരിക്കുന്നു. MyGov Helpdesk ചാറ്റ്ബോട്ട് വഴി വാട്സ്ആപ്പിൽ സിമ്പിളായി ആധാർ കാർഡ് ഡൌൺലോഡ് ചെയ്യാനാകും.
ഡിജിലോക്കറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന MyGov ഹെൽപ്പ്‌ഡെസ്‌ക് ചാറ്റ്‌ബോട്ട് ഉപയോഗിച്ചാണ് ഡൌൺലോഡ് ചെയ്യേണ്ടത്. മിനിറ്റുകൾക്കുള്ളിൽ ആധാർ കാർഡിന്റെ ഔദ്യോഗിക PDF ഫോണിൽ ലഭിക്കും. ഇത് എല്ലാവർക്കും നിങ്ങളുടെ ഫോണിലേക്ക് തുറക്കാൻ സാധിക്കില്ല. പകരം പാസ്‌വേഡ് പരിരക്ഷിതമായ ആധാർ കാർഡായിരിക്കും ഫോണിൽ ഡൌൺലോഡ് ആകുന്നത്.
ഈ പുതിയ പ്രക്രിയ വളരെ എളുപ്പമാണ്. അതുപോലെ സർക്കാരിന്റെ കീഴിലുള്ളതിനാൽ വിശ്വസനീയവുമാണെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ ആധാർ കാർഡ് എടുക്കുന്നെങ്കിൽ UIDAI വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യേണ്ടതില്ല. ഇതിനായി ലോഗിൻ ഐഡിയും പാസ്‌വേഡുകളും ഓർമിച്ച് വയ്ക്കേണ്ട ആവശ്യവുമില്ല.
നിങ്ങൾക്ക് ഇതിനകം ഒരു DigiLocker അക്കൗണ്ട് ഇല്ലെങ്കിൽ, ആദ്യം അതാണ് ക്രിയേറ്റ് ചെയ്യേണ്ടത്. ഇതിനായി DigiLocker വെബ്‌സൈറ്റോ ആപ്പോ ഉപയോഗിച്ച് ഡിജിലോക്കർ അക്കൌണ്ട് വളരെ പെട്ടെന്ന് ക്രിയേറ്റ് ചെയ്യാവുന്നതാണ്. ഈ അക്കൗണ്ട് നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്യേണ്ടതുമുണ്ട്.
ഇത് ആധാർ കാർഡിന്റെ 24 മണിക്കൂർ ലഭിക്കുന്ന സേവനമാണ്. അതുപോലെ ഏത് ദിവസം വേണമെങ്കിലും ആധാർ ഡൌൺലോഡ് ചെയ്യാനാകും. UIDAI പോർട്ടൽ തുറക്കേണ്ട ആവശ്യം ഇതിലില്ല. അതുപോലെ ക്യാപ്‌ചകൾ കൈകാര്യം ചെയ്യേണ്ടതുമില്ല. അതുപോലെ അധിക പാസ്‌വേഡുകൾ ഇതിനായി നിങ്ങൾ ഓർത്തിരിക്കേണ്ടി വരുന്നില്ല. എന്നാൽ വാട്ആപ്പിൽ ആധാർ കാർഡ് ഡൌൺലോഡ് ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്നാൽ…
വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴിയുള്ള ആധാർ ഡൌൺലോഡിങ് സുരക്ഷിതവും യുഐഡിഎഐ ഡിജിറ്റലായി ഒപ്പിട്ടതുമാണ്. അതുകൊണ്ട് തന്നെ സാധാരണ നമ്മൾ കൈയിൽ കൊണ്ടുനടക്കുന്ന അച്ചടിച്ച ആധാർ കാർഡിന്റെ അതേ മൂല്യം ഇതിനുമുണ്ട്.
നിങ്ങൾ മൊബൈൽ നമ്പർ വേരിഫിക്കേഷന് ആധാർ, ഡിജിലോക്കർ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണമെന്നുള്ളതുണ്ട്. ഇതിനകം ഇത് ചെയ്തിട്ടില്ലെങ്കിൽ ഇത് പൂർത്തിയാക്കിയ ശേഷം വാട്സ്ആപ്പിൽ ചാറ്റിങ് ആരംഭിക്കാം.
ഈ സേവനം 24/7 ലഭ്യമാണ്. യുഐഡിഎഐ സൈറ്റ് സന്ദർശിച്ച് സങ്കീർണമായ പ്രക്രിയ പിന്തുടരേണ്ട ആവശ്യം ഇതിനില്ല.