63440 rs for 1 pavan gold price hike today on 06 02 2025
Gold Price Hike: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോഡ് നിരക്കിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ രൂപയാണ് വർധനവുണ്ടായത്. ഇതോടെ ഇതുവരെ എത്താത്ത സർവ്വകാല റെക്കോഡിലാണ് Gold rate.
60000 രൂപയ്ക്ക് മുകളിലേക്ക് ഒരു പവൻ സ്വർണത്തിന്റെ വില കടന്നിരുന്നു. ഇന്നും നിരക്ക് വർധിച്ചതോടെ കിട്ടാക്കനിയാകുമോ സ്വർണമെന്ന ആശങ്കയിലാണ് സാധാരണക്കാർ. ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 63,440 രൂപയാണ് വിലയാകുന്നത്.
ഫെബ്രുവരി 4 മുതൽ സ്വർണവില കുതിച്ചുയരുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനാകട്ടെ ഇന്ന് 7,930 രൂപയാണ് വിലയാകുന്നത്. ഒരു ഗ്രാം 18 കാരറ്റിന് 6550 രൂപയുമാകുന്നു.
അമേരിക്കൻ ഡോളർ ഇടിഞ്ഞതാണ് സ്വർണനിരക്ക് വർധിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സ്വർണവില റെക്കോഡ് നിരക്കിലെത്തി. കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ സ്വർണവില വ്യത്യാസമാണ്, കാരണം…
മറ്റ് സംസ്ഥാനങ്ങളിൽ 24 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 8,074.29 രൂപയാകുന്നു. കേരളത്തിൽ 8000 രൂപയ്ക്കും താഴെയാണ് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. കേരളത്തിൽ 8 ഗ്രാമാണ് ഒരു പവനായി കണക്കാക്കുന്നതെങ്കിലും, മറ്റിടങ്ങളിൽ 10 ഗ്രാമാണ്.
ഗ്രാമിലെ (10 ഗ്രാം) വ്യത്യാസമാണ് കേരളത്തിൽ ഒരു പവന്റെ വില താരതമ്യേന കുറയാൻ കാരണം.
ഡൽഹി: ഒരു പവൻ സ്വർണത്തിന്റെ വില 86660 രൂപ (22 കാരറ്റ്)
ജയ്പൂർ: ഒരു പവൻ സ്വർണത്തിന് 79450 രൂപ (22 കാരറ്റ്)
മുംബൈ: ഒരു പവൻ സ്വർണത്തിന് 79300 രൂപ (22 കാരറ്റ്)
കൊൽക്കത്ത: ഒരു പവൻ സ്വർണത്തിന് 79300 രൂപ (22 കാരറ്റ്)
ചെന്നൈ: ഒരു പവൻ സ്വർണത്തിന് 79300 രൂപ (22 കാരറ്റ്)
Also read: Christmas Bumper 2025 Result Live: 20 കോടിയടിച്ചത് കണ്ണൂരിൽ, ബമ്പർ ലോട്ടറി സമ്പൂർണ ഫലം ഇതാ…
ഫെബ്രുവരി 1: ഒരു പവൻ സ്വർണത്തിന് 61,960 രൂപ (120 രൂപ വർധിച്ചു)
ഫെബ്രുവരി 2 : ഒരു പവൻ സ്വർണത്തിന് 61,960 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് 61,640 രൂപ (320 രൂപ കുറഞ്ഞു)
ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് 62,480 രൂപ (840 രൂപ വർധിച്ചു)
ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് 63,240 രൂപ (760 രൂപ വർധിച്ചു)
ഫെബ്രുവരി 6: ഒരു പവൻ സ്വർണത്തിന് 63,440 രൂപ (200 രൂപ വർധിച്ചു)
അന്താരാഷ്‌ട്ര സ്വർണ വിലയും US കറൻസി വിനിമയ നിരക്കുമാണ് സ്വർണവിലയിൽ മാറ്റം വരുത്തുന്നത്. അതുപോലെ ഡിമാൻഡ് ആൻഡ് സപ്ലൈ ഡൈനാമിക്‌സ്, പലിശ നിരക്കുകളും, സർക്കാർ നയങ്ങളും ഇറക്കുമതി തീരുവകളും ഇതിനെ സ്വാധീനിക്കുന്നു. സ്വർണത്തിന്റെ വ്യാവസായിക ആവശ്യവും വിലയെ ബാധിക്കുന്നതിലെ ഒരു ഘടകമാണ്.
വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 106 രൂപയാണ് ഇന്നത്തെ നിരക്ക്.