Happy Friendship Day 2025 Wishes
Happy Friendship Day 2025 Wishes: ഇന്ന് ലോക സൗഹൃദ ദിനം. ഓഗസ്റ്റ് 3-ന് നമ്മുടെ ജീവിത സുഹൃത്തുക്കളെ മറക്കാതെ, സ്നേഹത്തോടെ ചേർത്തുപിടിക്കാം. നമ്മുടെ ജീവിതത്തെ കൂടുതൽ സന്തോഷകരവും, അർഥപൂർണവും, സന്തോഷകരമാക്കുന്ന ഹൃദയങ്ങളാണ് സുഹൃത്തുക്കൾ. നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ച സുഹൃത്തുക്കളോട് ഊഷ്മളമായ നന്ദി അറിയിക്കാം.
വാട്സ്ആപ്പ് വഴി Happy Friendship Day Wishes അയക്കാം. വാട്സ്ആപ്പ് മെസേജുകളിലൂടെയും, വീഡിയോ, GIF, സ്റ്റാറ്റസുകളിലൂടെയും രസകരമായ സ്റ്റിക്കറുകളിലൂടെയും ആശംസകളും സ്നേഹവും പ്രശസ്തരുടെ വാക്കുകൾ കൂടി കടമെടുത്ത് Quotes-കളും സന്ദേശമാക്കാം. ഇത്തവണ ക്ലീഷേ ഒഴിവാക്കി, സന്ദേശങ്ങൾ അയച്ചാലോ?
ദുഃഖം പകുതിയാക്കുന്ന, സന്തോഷം ഇരട്ടിയാക്കുന്ന ആത്മ ഹൃദയങ്ങൾ. എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ആശംസകൾ.
സൗഹൃദ ദിനാശംസകൾ! നമുക്ക് പ്രായമായാലും, നമ്മുടെ സൗഹൃദത്തിന് ഒരിക്കലും പഴക്കമാകില്ല…💛
വീഞ്ഞ് പോലെ പഴകുംതോറും മധുരമൂറുന്നതാണ് സൗഹൃദം, എല്ലാ സുഹൃത്തുക്കൾക്കും ഫ്രണ്ട്ഷിപ്പ് ഡേ ആശംസകൾ നേരുന്നു…
ഹൃദയം കൊണ്ട് ചേര്‍ന്ന ആത്മബന്ധങ്ങൾ, സ്നേഹത്തണലായ പ്രിയകൂട്ടുകാർക്ക് ആശംസകൾ…👨🏻🤝👨🏼
നിങ്ങൾക്കൊരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിലൊരു റോസാപ്പൂവ് മാത്രം മതി. നിങ്ങൾക്കൊരു സുഹൃത്ത് ഉണ്ടെങ്കിൽ അതൊരു ലോകം പോലെയാണ്- ലിയോ ബുസ്‌കഗ്ലിയ💛
ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ തിളക്കമാർന്ന സൗഹൃദങ്ങൾ. പ്രിയപ്പെട്ടവർക്ക് സൗഹൃദ ദിനാശംസകൾ!
രക്തബന്ധമല്ലാത്ത ആത്മ ബന്ധം. പ്രിയപ്പെട്ട കൂട്ടുകാരന്/ കൂട്ടുകാരിയ്ക്ക് സ്നേഹാശംസകൾ!👨🏻🤝👨🏼
ഉത്സാഹത്തിന്റെയും ഉന്‍മേഷത്തിന്റെയും പര്യായങ്ങളാണ് സുഹൃത്തുക്കൾ, ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ!
നമ്മളുടെ സൗഹൃദം പൂർണമല്ല, പക്ഷേ അത് യഥാർഥമാണ്. പ്രിയകൂട്ടുകാർക്ക് ആശംസകൾ…❣️
സന്തോഷത്തിലും സങ്കടത്തിലും നിന്ന ചങ്കേ, ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകൾ!
സൗഹൃദം എന്നത് രണ്ട് ശരീരങ്ങളിൽ ഒരു മനസ്സ് വസിക്കുന്നത് പോലെയാണ്- അരിസ്റ്റോട്ടിൽ
സുഹൃത്തുക്കൾ യാദൃശ്ചികമായി വന്നവരല്ല, അതൊരു നിയോഗമാണ്. ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ…❣️💛
എന്റെ കൂടെ നടന്ന കാലടിപ്പാടുകൾ,
എന്നെ ചേർത്തുപിടിച്ച കൈവിരലുകൾ,
കണ്ണീർ തുടച്ച, പിടിച്ചെഴുന്നേൽപ്പിച്ച സ്നേഹത്തിന് ഹൃദയപൂർവ്വം ആശംസകൾ നേരുന്നൂ… സൗഹൃദ ദിനാശംസകൾ!
മഴവില്ലുപോലെ 🌈ഏഴ് നിറങ്ങളായി ശോഭിക്കുന്ന സൗ’ഹൃദയ’ങ്ങൾക്ക് സ്നേഹാശംസകൾ…
💛Happy Friendship Day! 💛 യഥാർത്ഥ സുഹൃത്ത്, ലോകം മുഴുവൻ നമ്മളെ വിട്ടുപോകുമ്പോൾ, നമ്മളുടെ അടുത്തേക്ക് കടന്നു വരുന്നവരാണ്- വാൾട്ടർ വിൻചെൽ
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ! സൗഹൃദം ഒരു പുഴ പോലെയാണ്,
ഒഴുക്ക് നിലച്ചാലും
മനസ്സിന്റെ ആഴങ്ങളിൽ അത് നിറഞ്ഞൊഴുകും…
Happy Friendship Day! താങ്ങും തണലുമായ സ്നേഹ ഹസ്തങ്ങൾക്ക് നന്ദിയും ഹൃദയം നിറഞ്ഞ ആശംസകളും!💛
വാട്സ്ആപ്പിൽ തന്നെ മനോഹരമായ സ്റ്റിക്കറുകളും ലഭ്യമാണ്. ഇത് ചാറ്റ് പേജിന് താഴെയായി കാണുന്ന സ്റ്റിക്കർ ഓപ്ഷനിൽ നിന്ന് ലഭിക്കും. ഫ്രണ്ട്ഷിപ്പ് ഡേ സ്റ്റിക്കേഴ്സ് എന്ന് ടൈപ്പ് ചെയ്ത് ഇവ ഡൌൺലോഡ് ചെയ്യാം.
Also Read: 15000 രൂപയ്ക്ക് താഴെ വാങ്ങാം Samsung, Realme, iQOO ഫോണുകൾ, Amazon GFF ഓഫറിൽ!