Happy Eid ul Fitr 2025 Wishes
Happy Eid ul Fitr 2025 Wishes: പുണ്യ മാസമായ Ramzan-ഉം ഉപവാസ വ്രതങ്ങളും കഴിഞ്ഞ് ഈദുല്‍ ഫിത്തർ എത്തി. ഇന്ന് കേരളത്തിൽ ചെറിയ പെരുന്നാള്‍/ ഈദുൽ ഫിത്തർ. ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ ഒമ്പതാം മാസത്തിലാണ് റംസാൻ അഥവാ റമദാൻ വരുന്നത്. റമദാന്‍ മാസത്തിന്റെ പുണ്യവും സമർപ്പണവും വ്യതാനുഷ്ഠാനങ്ങളും കടന്ന് ഇസ്ലാം മതവിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാവരും ഒത്തുചേരുന്ന സവിശേഷ ദിനമാണിത്. മധുരങ്ങൾ പങ്കുവച്ചും, രുചികരമായ ഭക്ഷണ വിരുന്നൊരുക്കിയും ഈ ദിവസം കൊണ്ടാടുന്നു. ഇസ്ലാം വിശ്വാസികളായ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കും ആശംസകൾ അറിയിച്ചോ? നിങ്ങളുടെ സ്നേഹം കൂടി നിറച്ചായിരിക്കണം ആശംസകൾ പങ്കുവയ്ക്കേണ്ടത്.
Happy Eid ul Fitr Wishes വാട്സ്ആപ്പിലൂടെ മനോഹരമായ സന്ദേശങ്ങളായി പങ്കിടാം. ഇതിനായി വാട്സ്ആപ്പ് വഴി സ്റ്റിക്കറുകളും ഇമോജികളും GIF, ഫോട്ടോകളും ഉപയോഗിക്കാം.
എപ്പോഴും സന്തോഷത്തോടെയും സർവ്വാരോഗ്യത്തോടെയുമിരിക്കാൻ സാധിക്കട്ടെ, ഈദുല്‍ ഫിത്തര്‍ ആശംസകള്‍!🕌💚
ക്ഷമയുടെയും കരുണയുടെയും സമാധാനത്തിന്റെയും പുണ്യദിനമാണ് ഈദുൽ ഫിത്തർ! എല്ലാവർക്കും ഈദ് മുബാറക് ആശംസിക്കുന്നു…
നമുക്ക് അല്ലാഹുവിന്റെ വേദങ്ങൾ ഓർമ്മിക്കാം, സ്നേഹത്തോടും നന്ദിയോടും ഈദ് ദിനത്തെ വരവേൽക്കാം. 💚ഈദ് മുബാറക്!💚
വിജയത്തിന്റെ വാതിലുകള്‍ നിങ്ങൾക്കായി അള്ളാഹു തുറന്ന് തന്ന് എന്നെന്നും അനുഗ്രഹിക്കട്ടെ, Happy Eid ul Fitr!🕌
പ്രിയപ്പെട്ടവർക്കും ആനന്ദകരമായ ഈദ് ആഘോഷങ്ങൾ നിറയട്ടെ, ഹാപ്പി ഈദുൽ ഫിത്തർ! എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
നിങ്ങള്‍ക്കും കുടുംബത്തിനും സന്തോഷവും സമൃദ്ധിയും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ, ഈദ് മുബാറക് നേരുന്നു…
തങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങേണ്ടിവരുമെന്ന് വിശ്വസിച്ച്, പൂർണ മനസ്സോടെ ദാനം ചെയ്യുന്നവരാണ് യഥാർഥ വിശ്വാസികൾ, ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
“എന്നെ ഓർക്കുക. ഞാൻ നിങ്ങളെ ഓർക്കുന്നതാണ്. എന്നോട് നന്ദിയുള്ളവരായിരിക്കുക. എന്നെ നിഷേധിക്കരുത്.” – (ഖുർആൻ 2:152)☪️
ഈ പുണ്യദിനത്തിൽ, നമുക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാം, നമ്മുടെ എല്ലാ പ്രാർത്ഥനകളും സഫലമാകുമെന്ന് പ്രതീക്ഷിക്കാം. ഈദ് മുബാറക്!🕌
ഇന്നത്തെ പോലെ എന്നും ജീവിതം മധുരത്താലും സമൃദ്ധിയാലും നിറയട്ടെ, ഏവർക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
ഏവര്‍ക്കും ഈദ് ആശംസകള്‍! എന്റെ ഹൃദയത്തിലും പ്രാര്‍ത്ഥനയിലും എപ്പോഴും നിങ്ങളെയും കൂട്ടുന്നതാണ്…
ഒത്തൊരുമയുടെയും കൃതജ്ഞതയുടെയും സന്തോഷം നമുക്ക് ഒരുമിച്ച് പങ്കിടാം. ഈദ് മുബാറക്!❤️
തീർച്ചയായും അല്ലാഹു ദേവഭയമുള്ളവനൊപ്പവും, സൽകർമ്മങ്ങൾ ചെയ്യുന്നവരോടൊപ്പവുമാണ്. ☪️(ഖുർആൻ 16:128)❤️
ഈ വിശുദ്ധദിനം നിങ്ങളുടെ ഹൃദയത്തെ ശുദ്ധീകരിക്കുകയും നിങ്ങൾക്ക് അനന്തമായ സന്തോഷം നൽകുകയും ചെയ്യട്ടെ. റമദാൻ മുബാറക്ക്!
നിങ്ങൾക്ക് സമാധാനം ലഭിക്കട്ടെ, നിങ്ങളുടെ ഹൃദയം സ്നേഹം കണ്ടെത്തട്ടെ, നിങ്ങളുടെ ജീവിതം പ്രകാശത്താൽ നിറയട്ടെ. Happy Eid ul Fitr!☪️
ഈദ് ദിനം പ്രതീക്ഷയും ദയയും ഔദാര്യവും കൊണ്ട് നിറയ്ക്കട്ടെ. ഈ പുണ്യമാസത്തിൽ എല്ലാ സന്തോഷങ്ങളും ആശംസിക്കുന്നു, 💚ഈദ് മുബാറക്!💚
നിങ്ങളുടെ ഉപവാസങ്ങളും പ്രാർത്ഥനകളും നിങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കട്ടെ. നിങ്ങളുടെ ഹൃദയത്തിൽ സമാധാനവും സന്തോഷവും ചൊരിയട്ടെ, ഈദ് മുബാറക്!
ഇന്നും എന്നും അള്ളാഹു കാട്ടുന്ന നന്മ പാതയിലൂടെ ജീവിതം നയിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ, ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
☪️ഈദ് മുബാറക്! ☪️ ഈ ഈദ് ദിനത്തിൽ എല്ലാവർക്കും സമാധാനവും സ്നേഹവും ഐക്യവും സൃഷ്ടാവ് നൽകട്ടെ!
ഇന്ന് നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് എപ്പോഴും അള്ളാഹുവിനോട് നന്ദിയുള്ളവരായിരിക്കാം. ഈദ് മുബാറക്!💚❤️
എല്ലാവർക്കും സ്നേഹം നിറഞ്ഞ ഈദ് മുബാറക് ആശംസിക്കുന്നു, അള്ളാഹു നിങ്ങളുടെ ജീവിതത്തിൽ വെളിച്ചമായി നിറയട്ടെ…
ഈ വിശുദ്ധ ദിനം അല്ലാഹു നിങ്ങൾക്ക് സമാധാനവും സമൃദ്ധിയും അനുഗ്രഹങ്ങളും നൽകട്ടെ, ചെറിയ പെരുന്നാൾ ആശംസകൾ
സമാധാനവും വിജയും സമൃദ്ധിയും നിറഞ്ഞ ഈദുൽ ഫിത്തർ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആശംസിക്കുന്നു, എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ!☪️
നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ഈ പുണ്യമാസം നിങ്ങളെ പ്രാപ്തരാക്കട്ടെ, 💚ഹാപ്പി ഈദുൽ ഫിത്തർ!💚
ഈദുൽ ഫിത്തർ ആശംസകൾ വാട്സ്ആപ്പ് വഴി സ്റ്റിക്കറുകളായും പങ്കുവയ്ക്കാം. ഇതിനായി പ്ലേസ്റ്റോറിൽ Eid ul Fitra Stickers എന്നോ Eid Mubarak Stickers എന്നോ സെർച്ച് ചെയ്യുക. ഇവിടെ കാണിക്കുന്നതിൽ ഇഷ്ടപ്പെട്ട പാക്ക് സെലക്ട് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.
ശേഷം വാട്സ്ആപ്പ് തുറന്ന് ചാറ്റ് സെഷനിൽ ഇമോജി ബട്ടൺ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്ത ഈദ് സ്റ്റിക്കറുകൾ ലഭിക്കുന്നതാണ്. ഇത് പ്രിയപ്പെട്ടവരിലേക്ക് സെൻഡ് ചെയ്യാം.
വളരെ എളുപ്പത്തിൽ സെൻഡ് ചെയ്യാൻ വാട്സ്ആപ്പിൽ തന്നെ ചാറ്റ് സെഷനിൽ സ്റ്റിക്കർ ലഭ്യമാണ്. തേർഡ് പാർട്ടി ആപ്പുകളില്ലാതെ ഇങ്ങനെ സ്റ്റിക്കറുകൾ ഉപയോഗിക്കാം. ഇതിനായി ചാറ്റ് സെഷനിലെ സ്റ്റിക്കർ സിമ്പലിൽ ക്ലിക്ക് ചെയ്ത് ഇവിടെ ഇംഗ്ലീഷിൽ ഈദുൽ ഫിത്തൽ എന്ന് ടൈപ്പ് ചെയ്യണം. ഇതേ ചാറ്റ് സെഷനിൽ GIF വിഭാഗത്തിൽ നിന്ന് ജിഫുകളും ലഭിക്കുന്നതാണ്.