airtel wynk music plan
ആകർഷകമായ പ്ലാനുകളിലൂടെ ജനപ്രിയമായ ടെലികോം ഓപ്പറേറ്ററാണ് Bharti Airtel. ഇപ്പോഴിതാ എയർടെൽ അവതരിപ്പിച്ച ഒരു കിടിലൻ റീചാർജ് പ്ലാനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇപ്പോഴിതാ 56 ദിവസത്തെ വാലിഡിറ്റിയിൽ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെൽ കൊണ്ടുവന്നിരിക്കുന്നത്. ഈ 56 ദിവസം വാലിഡിറ്റിയുള്ള 3 പ്ലാനുകളും 5G അൺലിമിറ്റഡ് ഡാറ്റ ഓഫറുമായാണ് വരുന്നത്.
239 രൂപയോ അതിൽ കൂടുതലോ തുകയ്ക്ക് റീചാർജ് ചെയ്യുന്ന ആളുകൾക്കാണ് 5G അൺലിമിറ്റഡ് ഡാറ്റ ഓഫർ. 56 ദിവസത്തെ വാലിഡിറ്റിയിൽ നിങ്ങൾക്ക് 479 രൂപ, 549 രൂപ, 699 രൂപ ചിലവാക്കിയുള്ള പ്ലാനുകളാണ് ലഭിക്കുന്നത്. എന്നാൽ ഓരോ പ്ലാനുകളുടെയും ആനുകൂല്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. 56 ദിവസത്തെ സേവന കാലാവധിയുള്ള മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെല്ലിനുള്ളത്.
479 രൂപയുടെ ആദ്യ പ്ലാനിൽ 1.5 GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും കൂടാതെ പ്രതിദിനം 100 എസ്എംഎസും ലഭിക്കും. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കുന്നതാണ്. ഫാസ്ടാഗ്, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ഫ്രീ എന്നിവയിൽ 100 രൂപ ക്യാഷ്ബാക്ക് ആണ് അധിക ആനുകൂല്യങ്ങൾ.
549 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസും ലഭിക്കും. ഈ പ്ലാനിലൂടെ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയ്‌ക്കൊപ്പം 56 ദിവസത്തേക്ക് എക്‌സ്‌ട്രീം ആപ്പിലേക്ക് ഉപയോക്താക്കൾക്ക് സൗജന്യ ആക്‌സസ് ലഭിക്കും.
699 രൂപ പ്ലാനിൽ പ്രതിദിനം 3 GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസും ലഭിക്കും. ആമസോൺ പ്രൈം അംഗത്വം, എക്‌സ്‌ട്രീം ആപ്പ്, അപ്പോളോ 24|7 സർക്കിൾ, ഫാസ്‌ടാഗ്, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയിൽ 100 രൂപ ക്യാഷ്ബാക്ക് പോലുള്ള മറ്റ് അധിക ആനുകൂല്യങ്ങൾ എന്നിവയ്‌ക്കൊപ്പമാണ് ഈ പ്ലാൻ വരുന്നത്. 699 രൂപയുടെ പ്ലാനിനൊപ്പം ആമസോൺ പ്രൈം അംഗത്വവും 56 ദിവസത്തേക്ക് ലഭിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക.