Maha navami Wishes 2025
Maha navami Wishes 2025 in Malayalam: പ്രിയപ്പെട്ടവരിലേക്ക് മഹാനവമി ആശംസകൾ അറിയിക്കാം. 10 ദിവസങ്ങൾ നീണ്ട് നവരാത്രിയുടെ ഒമ്പതാം ദിവസമാണ് മഹാനവമി. പാര്‍വ്വതി ദേവിയും ലക്ഷ്മി ദേവിയും ദുര്‍ഗാദേവിയും സരസ്വതി ദേവിയും ഉൾക്കൊള്ളുന്നതാണ് നവരാത്രി.
ഇതിൽ ദുര്‍ഗാദേവിയെ പൂജിക്കുന്ന ദിനമാണ് മഹാനവമി. ദുര്‍ഗ്ഗാദേവിയായി അവതരിച്ച പാര്‍വ്വതീദേവി മഹിഷാസുരനെ വധിച്ച ദിനമാണ് മഹാനവമിയായി വിശ്വാസികൾ ആചരിക്കുന്നത്. മഹാനവമി ദിനം വിദ്യയുടെ ദേവതയായ സരസ്വതിയെയും ആരാധിക്കുന്നു.
വിജയദശമി നാളിൽ അക്ഷര തുടക്കത്തിലൂടെ സരസ്വതി ദേവിയെ പൂജിക്കുന്നു. മഹാ നവമിയുടെ പുണ്യദിവസത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ആശംസ എത്തിക്കാം. വാട്സ്ആപ്പിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആശംസ അറിയിക്കാൻ മറക്കരുത്. അവർക്ക് പങ്കുവയ്ക്കാനുള്ള മഹാനവമി ചിത്രങ്ങളും ആശംസകളും നോക്കാം.
ദുർഗ്ഗാ മാതാവിന്റെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അനുഗ്രഹമായി നിറയട്ടെ. മഹാനവമി ആശംസകൾ
മഹാ നവമിയുടെ ഈ പുണ്യദിനത്തിൽ ദുർഗാ ദേവി നിങ്ങൾക്ക് എല്ലാ വിജയവും ആശംസിക്കുന്നു, മഹാനവമി ആശംസകൾ നേരുന്നു!
തിന്മയെ ഉന്മൂലനം ചെയ്ത് നന്മ ജയിച്ച സുദിനം. ഏവർക്കും എല്ലാ വിധ ഐശ്വര്യവും നേരുന്നു. സ്നേഹത്തോടെ മഹാനവമി ആശംസകൾ നേരുന്നു…
സരസ്വതിസമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിന്ധിർഭവതു മേ സദാ
മഹാനവമി ആശംസകൾ
വിദ്യയിൽ വിജയവും ജോലിയിൽ ഉയർച്ചയും ഉണ്ടാകട്ടെ, ഏവർക്കും മഹാനവമി ആശംസകൾ നേരുന്നു…🪔
അന്ധകാരവും തിന്മയും കളമൊഴിഞ്ഞ്, വെളിച്ചവും സന്തോഷവും നിറയട്ടെ. മഹാനവമി ആശംസകൾ!
ഐശ്വര്യവും സമ്പൂർണവുമായ മഹാനവമി ആശംസിക്കുന്നു!
സരസ്വതി ദേവി നിങ്ങൾക്ക് സർവ്വ ഐശ്വരങ്ങളും നൽകട്ടെ, മഹാനവമി ആശംസകൾ!
ആത്മീയ ഉണർവിന്റെ പത്ത് ദിനങ്ങൾ. ദേവിയുടെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടായിരിക്കട്ടെ. മഹാനവമി ആശംസകൾ!
വിദ്യയാലും ധനത്താലും സമൃദ്ധമാകട്ടെ നിങ്ങളുടെ ജീവിതം. ഏവർക്കും മഹാനവമി ആശംസകൾ!
നിങ്ങളുടെ പ്രാർത്ഥനകൾ സഫലീകരിക്കട്ടെ, സമൃദ്ധിയും, സന്തോഷവും നിറഞ്ഞ മഹാനവമി ആശംസിക്കുന്നു…
ദുർഗ്ഗാ ദേവിയുടെ ദിവ്യശക്തിയും സരസ്വതി ദേവിയും ജ്ഞാന ശോഭയും നിങ്ങളിൽ ചൊരിയട്ടെ. 🪔മഹാനവമി ആശംസകൾ!🪔
അറിവിലൂടെ ഐശ്വര്യവും ആരോഗ്യത്തിലൂടെ ശക്തിയും നിറഞ്ഞ മഹാനവമി ആശംസിക്കുന്നു…
ദുർഗാദേവി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം പൂർത്തീകരിക്കട്ടെ, സ്നേഹം നിറഞ്ഞ മഹാനവമി ആശംസകൾ! 🪔
ശക്തിയുടെ ദേവി നിങ്ങളുടെ ജീവിതത്തിലും ഒരു വെളിച്ചമായി ശോഭിക്കട്ടെ. ഏവർക്കും മഹാനവമി ആശംസകൾ!
തിന്മക്ക് മേൽ നന്മ നേടിയ വിജയം, പ്രിയപ്പെട്ടവർക്ക് എന്റെ സ്നേഹം നിറഞ്ഞ മഹാനവമി ആശംസകൾ 🪔
ലക്ഷ്മി ദേവി നിങ്ങളെ അഭിവൃദ്ധിയിലും, സരസ്വതി ദേവി നിങ്ങളെ അറിവിലും, ദുർഗാ ദേവി നിങ്ങളെ ധൈര്യത്തിലും തുണയ്ക്കട്ടെ. മഹാനവമി ആശംസകൾ!
ദേവിയുടെ ശോഭ നിങ്ങളുടെ ജീവിതത്തിലും പ്രകാശിപ്പിക്കട്ടെ. നവരാത്രി ആശംസകൾ!
തിന്മയെ തകർത്ത ശുഭദിനം. ദുർഗ ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ഭവനത്തിലും എത്തട്ടെ. മഹാനവമി ആശംസകൾ നേരുന്നു.