happy fathers day wishes in malayalam
Happy Father’s Day Wishes: ജൂൺ 15 ഇന്ന് ഫാദേഴ്സ് ഡേ. നിങ്ങളുടെ പ്രിയപ്പെട്ട അച്ഛന് സ്നേഹത്തോടെ, ഊഷ്മളമായി ആശംസകൾ പങ്കിടാം. വാട്സ്ആപ്പ് വഴി വളരെ മനോഹരമായി പിതൃദിന ആശംസകളും സ്റ്റാറ്റസുകളും അയക്കാം. ഇതിനായുള്ള Quotes, ആശംസാ സന്ദേശങ്ങളും, ഫോട്ടോകളും ഇതാ…
ഒരു സൂപ്പർഹീറോയ്ക്കും അച്ഛന്റെ സ്നേഹത്തെയും ധൈര്യത്തെയും തോൽപ്പിക്കാനാകില്ല, ഹാപ്പി ഫാദേഴ്സ് ഡേ…
Happy Father’s Day! എന്റെ ആദ്യത്തെ ഹീറോ, പ്രചോദനം, ധൈര്യം…. പ്രിയപ്പെട്ട അച്ഛന് സ്നേഹം നിറഞ്ഞ ആശംസകൾ…
ഓരോ കരുത്തനും പിന്നിൽ ശക്തനായ ഒരു അച്ഛനുമുണ്ടാകും, ഹാപ്പി ഫാദേഴ്സ് ഡേ…
എനിക്കും കുടുംബത്തിനുമായി ജീവിതത്തിൽ അഹോരാത്രം പ്രയത്നിച്ച ശിൽപ്പി… കൃതജ്ഞതയോടെ, സ്നേഹത്തോടെ പിതൃദിനാശംസകൾ!
നിങ്ങൾക്ക് എത്രമാത്രം അതുല്യമാണെന്ന് വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല. പ്രകടമാക്കാനാകാത്ത സ്നേഹത്തിന്റെ ഉറവിടമാണ് അച്ഛൻ. ഹാപ്പി ഫാദേഴ്സ് ഡേ
Happy Father’s Day! എന്റെ റോൾ മോഡലിന്, ഉറ്റ സുഹൃത്തിന്, പ്രചോദനത്തിന്…
സൂര്യനായി തഴുകിയുറക്കമുണർത്തുന്ന അച്ഛനെയാണെനിക്കിഷ്ടം… ലൈഫിലെ റിയൽ ഹീറോമാർക്ക് ഹാപ്പി ഫാദേഴ്സ് ഡേ ആശംസകൾ…
നിശബ്ദരായ ത്യാഗികൾ…. സ്നേഹത്താൽ സൂപ്പർഹീറോയാകുന്ന അച്ഛന് ആശംസകൾ നേരുന്നു…
എന്റെ ലോകം കെട്ടിപ്പടുത്ത കരങ്ങൾക്ക്, സ്വപ്നങ്ങൾക്ക് ചിറക് തന്ന പ്രിയപ്പെട്ട അച്ഛന്, ഈ ഫാദേഴ്സ് ഡേയിൽ സ്നേഹാശംസകൾ നേരുന്നു…
പ്രിയപ്പെട്ട അച്ഛാ, നിങ്ങളുടെ ത്യാഗമാണ് എന്റെ ശക്തി. പിതൃദിനാശംസകൾ!
നമുക്കുള്ള സ്വാതന്ത്ര്യം – നമ്മൾ ഉപയോഗിക്കുന്നതോ അറിയുന്നതോ ആയതെല്ലാം – നമ്മുടെ പിതാക്കന്മാർ വളരെക്കാലം മുമ്പ് നമുക്കായി നേടിത്തന്നതാണ്. – റുഡ്യാർഡ് കിപ്ലിംഗ്
സ്വന്തം കുഞ്ഞിനെ അറിയുന്നത് ജ്ഞാനിയായ അച്ഛനാണ്.- വില്യം ഷേക്സ്പിയർ
ആർക്കും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്റെ അച്ഛൻ എനിക്ക് തന്നു. അദ്ദേഹം എന്നിൽ വിശ്വസിച്ചു.-ജിം വാൽവാനോ
നമ്മെ പിതാക്കന്മാരും പുത്രന്മാരുമാക്കുന്നത് മാംസമോ രക്തമോ അല്ല, അത് ഹൃദയമാണ്. – ജോഹാൻ ഫ്രെഡറിക് വോൺ ഷില്ലർ
ഒരു അച്ഛന്റെ കരുത്തുറ്റ തോളോളം മൃദുവായ ഒരു തലയിണ വേറെയില്ല. – റിച്ചാർഡ് എൽ. ഇവാൻസ്
അവൾ ഒറ്റയ്ക്കല്ല നിന്നിത്, അവളുടെ പിന്നിൽ നിന്നത് അവളുടെ ജീവിതത്തിലെ ഏറ്റവും ശക്തമായ ധാർമ്മിക ശക്തിയാണ്. അവളുടെ പിതാവിന്റെ സ്നേഹമായിരുന്നു.- ഹാർപ്പർ ലീ
എന്റെ അച്ഛനാണ് എനിക്ക് സ്വപ്നങ്ങൾ തന്നത്. അദ്ദേഹത്തിന് നന്ദി, കാരണം എനിക്ക് ഇപ്പോൾ ഭാവി കാണാൻ കഴിയുന്നു. —ലിസ മിന്നെല്ലി
ശരാശരി അച്ഛന്മാർക്ക് ക്ഷമയുണ്ടാകും. നല്ല അച്ഛന്മാർക്ക് കൂടുതൽ ക്ഷമയുണ്ടാകും. മഹത്തായ അച്ഛന്മാരിൽ ക്ഷമയുടെ ഒരു സാഗരമുണ്ടായിരിക്കും- റീഡ് മാർക്കം
എന്റെ അച്ഛൻ എങ്ങനെ ജീവിക്കണമെന്ന് എനിക്ക് പറഞ്ഞു തന്നിട്ടില്ല. അദ്ദേഹം ജീവിച്ചു, അതെങ്ങനെയെന്ന് കാണാൻ എന്നെ അനുവദിച്ചു.- ക്ലാരൻസ് ബുഡിങ്ടൺ കെല്ലണ്ട്
നമുക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരേയൊരു സുഹൃത്താണ് അച്ഛൻ.- എമിൽ ഗബോറിയോ
Read More: 32MP 4K സെൽഫി ഷൂട്ടറുമായി Vivo T4 Ultra എത്തിപ്പോയി, 3000 രൂപ കിഴിവോടെ 512GB സ്റ്റോറേജ് വരെ വാങ്ങാം…