powerful maha shivratri 2025 wishes
Happy Shivaratri 2025 Wishes: WhatsApp വഴി പ്രിയപ്പെട്ടവരിലേക്ക് ശിവരാത്രി ആശംസകൾ അറിയിക്കാം. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വളരെ പ്രധാനപ്പെട്ട വ്രതാനുഷ്ഠാനമാണ് ശിവരാത്രി വ്രതം. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി കണക്കാക്കുന്നത്.
മഹാദേവനോടുള്ള ഭക്തിയുടെയും ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും അനുഷ്ഠാനമാണിത്. ഫെബ്രുവരി 26 ബുധനാഴ്ചയാണ് ഈ വർഷം ശിവരാത്രി വരുന്നത്. ഈ പുണ്യദിവസത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ശിവശക്തി പോലെ ഊർജ്ജവും ആവേശകരവുമായ ആശംസകൾ അയക്കാം.
ശിവമായ രാത്രി എന്നാണ് ശിവരാത്രി എന്നതിലൂടെ അർഥമാക്കുന്നത്. പാലാഴി കടഞ്ഞപ്പോൾ ലഭിച്ച വിഷം പരമശിവൻ ലോകനന്മയ്ക്കായി പാനം ചെയ്തു. ഈ ദിവസം ഉറങ്ങാതെ ലോകജാലങ്ങളുടെ ജീവൻ രക്ഷിച്ചതായാണ് ഐതിഹ്യം. അതുകൊണ്ടാണ് ശിവ വിശ്വാസികൾ ശിവരാത്രി അനുഷ്ഠിക്കുന്നത്.
ഈ നല്ല അവസരത്തിൽ, ദൈവിക അനുഗ്രഹങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം. ശിവരാത്രിയുടെ ഹൃദയംഗമമായ ആശംസകളും വീഡിയോകളും ഫോട്ടോകളും വാട്സ്ആപ്പിലൂടെ ഷെയർ ചെയ്യാം.
ശിവന് സ്വയം സമർപ്പിക്കാം, അതാണ് അത്യന്തികമായ സന്തോഷം. ശിവരാത്രി ആശംസകൾ നേരുന്നു…🙏🏽
മഹാ ശിവരാത്രിയുടെ ദിവ്യ ചൈതന്യം സ്നേഹത്തോടും ഭക്തിയോടും കൂടി ആഘോഷിക്കൂ, ശിവരാത്രി ആശംസകൾ!🙏🏽
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ‘ന’കാരായ നമഃ ശിവായ…. ഏവർക്കും മഹാശിവരാത്രി ആശംസകൾ നേരുന്നു…🕉️🙏🏽❤️
🕉️ഓം നമഃ ശിവായ… മഹാദേവൻ എല്ലാ തടസ്സങ്ങളും നീക്കി വിജയം നൽകി അനുഗ്രഹിക്കട്ടെ!
മഹത്വം കൈവരിക്കാൻ മഹാദേവന്റെ ദിവ്യശക്തി നിങ്ങളെ പ്രചോദിപ്പിക്കട്ടെ. ശിവരാത്രി ആശംസകൾ!
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ പ്രണേതാരം
പ്രണതോസ്മി സദാശിവം… ഏവർക്കും മഹാശിവരാത്രി ആശംസകൾ!
മഹത്വം കൈവരിക്കാൻ ശിവൻ്റെ ദിവ്യശക്തി നിങ്ങളെ പ്രചോദിപ്പിക്കട്ടെ.
നിങ്ങൾ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, ശിവശക്തി നിങ്ങളിലേക്ക് അനുഗ്രഹമായി ചൊരിയും, ശിവരാത്രി ആശംസകൾ!
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ… നിങ്ങൾക്കും കുടുംബത്തിനും മഹാശിവരാത്രിയുടെ എല്ലാ ശക്തിയും ഐശ്വര്യവും വന്നുചേരട്ടെ, ശിവരാത്രി ആശംസകൾ!🕉️
🕉️ശിവ ശിവ ഒന്നും പറയാവതല്ല
മഹമായ തന്റെ പ്രകൃതികൾ… എല്ലാ ഭക്തർക്കും ശിവരാത്രി ആശംസകൾ!
ശിവന്റെ കൃപയിൽ സമ്പന്നമായ ഒരു ജീവിതം ആശംസിക്കുന്നു, ഹര ഹര മഹാദേവ…
തന്റെ പ്രാണേശ്വരിയ്ക്ക് പകുതി നൽകിയ ശിവ-ശക്തി. ആണും പെണ്ണും തുല്യമെന്ന് പഠിപ്പിച്ച പരമേശ്വരൻ. മഹാദേവന്റെ എല്ലാ കൃപയും നിങ്ങളുടെ ജീവിതയാത്രയിൽ തുണയായിരിക്കട്ടെ… ശിവരാത്രി ആശംസകൾ!
യജ്ഞസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ ‘യ’കാരായ നമഃ ശിവായ… മംഗളം ഭവിക്കട്ട, മഹാദേവൻ അനുഗ്രഹിക്കട്ടെ…❤️
എവിടെ ശിവനുണ്ടോ അവിടെ ശാന്തിയും ജ്ഞാനവും നിത്യതയും വസിക്കുന്നു, ഏവർക്കും ശിവരാത്രി ആശംസകൾ!❤️
നമശ്ശിവായയാദിയായൊരക്ഷരങ്ങൾ കൊണ്ടു ഞാൻ
ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനും
മനസ്സിൽ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ… ഏവർക്കും ഐശ്വര്യം നിറഞ്ഞ ശിവരാത്രി ആശംസകൾ!
മഹാ ശിവരാത്രിയുടെ ദിവ്യ ചൈതന്യം സ്നേഹത്തോടും ഭക്തിയോടും കൂടി അനുഷ്ഠിക്കാം, ഏവർക്കും ശിവരാത്രി ആശംസകൾ!❤️
🕉️ഹര ഹര മഹാദേവാ…🕉️ ഈ മഹാശിവരാത്രി നിങ്ങളുടെ പ്രാർത്ഥന കേട്ട്, അനുഗ്രഹം ചൊരിയട്ടെ…
തിന്മ നാശകൻ, പ്രപഞ്ച സംരക്ഷൻ, മഹാദേവനെ സ്മരിച്ച് ഈ ശിവരാത്രി നമുക്ക് ആഘോഷിക്കാം🪔. എല്ലാവർക്കും ശിവരാത്രി ആശംസകൾ നേരുന്നു…
ഒരു പുതിയ തുടക്കത്തിന് നാശം അനിവാര്യമാണ്, ഓരോ കൈലാസനാഥ ഭക്തർക്കും ശിവരാത്രി ആശംസകൾ നേരുന്നു…🙏🏽❤️
പഞ്ചാക്ഷരമിദം പുണ്യം
യഃ പഠേ ശിവസന്നിധൗ
ശിവലോകമവാപ്നോതി
ശിവേന സഹ മോദതേ…. എല്ലാവർക്കും സുഖവും സന്തോഷവും നൽകുന്ന ശിവരാത്രി ആശംസിക്കുന്നു…🙏🏽
ഇതിനായി പ്ലേസ്റ്റോറിൽ നിന്ന് നിങ്ങൾക്ക് Shivratri stickers ലഭിക്കും. ശിവരാത്രി സ്റ്റിക്കേഴ്സ് എന്ന് സെർച്ച് ചെയ്യുക. ഇവിടെ കാണിക്കുന്നതിൽ ഇഷ്ടപ്പെട്ട പാക്ക് സെലക്ട് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. വാട്സ്ആപ്പ് തുറന്ന് ചാറ്റ് സെഷനിൽ ഇമോജി ബട്ടൺ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്ത സ്റ്റിക്കർ ഉപയോഗിക്കാം.
ഇതിന് പുറമെ വാട്സ്ആപ്പിൽ തന്നെ ചാറ്റ് സെഷനിൽ സ്റ്റിക്കർ ലഭ്യമാണ്. ശിവരാത്രി എന്ന് ടൈപ്പ് ചെയ്ത് കൊടുത്താൽ നിങ്ങൾക്ക് ചില സ്റ്റിക്കറുകൾ ഇവിടെ നിന്ന് കണ്ടെത്താം. ചാറ്റ് സെഷനിലെ GIF വിഭാഗത്തിൽ നിന്ന് ജിഫുകളും അയക്കാം.